പുതിയ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിൽ ജീപ്പ് ഒരുക്കുന്നത് 4xe ഇലക്ട്രോണിക് ആക്‌സിൽ

വരാനിരിക്കുന്ന ഓൾ-ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. പുതിയ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചാണ് കമ്പനി ഭാവി പദ്ധതിയെ കുറിച്ചുള്ള സൂചന നൽകുന്നത്.

പുതിയ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിൽ ജീപ്പ് ഒരുക്കുന്നത് 4xe ഇലക്ട്രോണിക് ആക്‌സിൽ

ജീപ്പിന്റെ 4xe എഞ്ചിൻ ഉപയോഗിക്കുന്നതിനാൽ വരാനിരിക്കുന്ന ഇലക്ട്രിക് ജീപ്പിന് ഒരു ഇലക്ട്രിക് ആക്‌സിൽ ലഭിക്കുമെന്ന് വീഡിയോ പറഞ്ഞുവെക്കുന്നു. ലളിതമായി പറഞ്ഞാൽ ബ്രാൻഡിന്റെ 4xe നാമകരണത്തിൽ നിന്നുള്ള എല്ലാ മോഡലുകളുടെയും കാര്യത്തിലെന്നപോലെ പുതിയ കോം‌പാക്‌ട് എസ്‌യുവിക്കും ഒരു ഇലക്ട്രിക് ആക്‌സിൽ ലഭിക്കും.

പുതിയ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിൽ ജീപ്പ് ഒരുക്കുന്നത് 4xe ഇലക്ട്രോണിക് ആക്‌സിൽ

അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ജീപ്പ് റാങ്‌ലർ 4xe എസ്‌യുവിയെ പോലെ മെക്കാനിക്കൽ ഫോർ വീൽ ഡ്രൈവ് സിസ്റ്റത്തിന് കരുത്ത് പകരുന്ന ഇലക്ട്രിക് മോട്ടോറുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിൽ ജീപ്പ് ഒരുക്കുന്നത് 4xe ഇലക്ട്രോണിക് ആക്‌സിൽ

റെനെഗേഡ് 4xe പതിപ്പിൽ അതിന്റെ ആക്‌സിലുകളിലൊന്ന് ഒരു ICE എഞ്ചിനും മറ്റൊന്ന് ഇലക്ട്രിക് മോട്ടോറുമാണ്. വരാനിരിക്കുന്ന മോഡലിൽ ഈ ലേഔട്ടുകളിലൊന്ന് ഉപയോഗിക്കാം. എന്നിരുന്നാലും കോം‌പാക്‌ട് എസ്‌യുവിയുടെ ചെറിയ വലിപ്പം കണക്കിലെടുക്കുമ്പോൾ റെനെഗേഡിലെ അതേ സെറ്റപ്പായിരിക്കും കമ്പനി പരിഗണിക്കുക.

പുതിയ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിൽ ജീപ്പ് ഒരുക്കുന്നത് 4xe ഇലക്ട്രോണിക് ആക്‌സിൽ

ഗ്രൂപ്പ് പി‌എസ്‌എയുടെ കോമൺ മോഡുലാർ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയായിരിക്കും ഇവി ഒരുങ്ങുകയെന്നാണ് സൂചന. നാല് പുതിയ ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമുകൾ പ്രദർശിപ്പിക്കാൻ സ്റ്റെല്ലാന്റിസ് തയാറായിരിക്കുകയാണ്. അവയിലൊന്ന് പുതിയ എൻ‌ട്രി ലെവൽ ജീപ്പിനെ സഹായിക്കും.

പുതിയ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിൽ ജീപ്പ് ഒരുക്കുന്നത് 4xe ഇലക്ട്രോണിക് ആക്‌സിൽ

4xe സെറ്റപ്പ് ഉള്ള പുതിയ ജീപ്പിലെ ഇലക്ട്രിക് ആക്‌സിലിന് അതിന്റെ മെക്കാനിക്കൽ ഇരട്ടയേക്കാൾ ചില ഗുണങ്ങളും ഇതിനുണ്ടാകും എന്നതും ശ്രദ്ധേയമാണ്. ആക്‌സിലുകൾ തമ്മിൽ യാന്ത്രിക ബന്ധമില്ലാത്തതിനാൽ പ്രൊപ്പല്ലർ ഷാഫ്റ്റ് സ്ഥാപിക്കുന്നതിന് ഒരു സെന്റർ ടണൽ ഉൾപ്പെടുത്തുന്നത് ഇതിലൂടെ ഒഴിവാക്കാനാകും.

പുതിയ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിൽ ജീപ്പ് ഒരുക്കുന്നത് 4xe ഇലക്ട്രോണിക് ആക്‌സിൽ

അതിനാൽ രണ്ടാമത്തെ വരിയിൽ ലെഗ് റൂം വർധിപ്പിക്കാൻ ഇത് സഹായിക്കും. കൂടാതെ എഞ്ചിനിലെ കുറഞ്ഞ ലോഡ് പുതിയ കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ എളുപ്പത്തിൽ പാലിക്കാനും ജീപ്പിനെ സഹായിക്കും.

പുതിയ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിൽ ജീപ്പ് ഒരുക്കുന്നത് 4xe ഇലക്ട്രോണിക് ആക്‌സിൽ

ഡിസൈനിലേക്ക് നോക്കിയാൽ പുതിയ മോഡലിന്റെ രൂപഘടന എല്ലാ ജീപ്പ് എസ്‌യുവികളെയും പോലെ തന്നെയാകും. ബോക്സി ശൈലിക്കൊപ്പം നേരായ ഒരു നിലപാടായിരിക്കും ഇലക്ട്രിക് വാഹനത്തിനുണ്ടായിരിക്കുക.

പുതിയ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിൽ ജീപ്പ് ഒരുക്കുന്നത് 4xe ഇലക്ട്രോണിക് ആക്‌സിൽ

എന്നാൽ നിലവിലുള്ള മോഡലുകളേക്കാൾ വീൽബേസ് താരതമ്യേന ചെറുതായിരിക്കും. പക്ഷേ ഇതിന് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ഉണ്ടായിരിക്കും. ഹ്രസ്വ ഓവർഹാംഗുകളും എസ്‌യുവിയുടെ പ്രത്യേകതയായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Will Setup 4xe Derived Electronic Axle In Upcoming Electric Compact SUV. Read in Malayalam
Story first published: Thursday, July 22, 2021, 9:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X