ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ച് പ്രമുഖ ഇന്ത്യന്‍ ടയര്‍ നിര്‍മാതാക്കളായ JK ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.

ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

ഇതിന്റെ ഭാഗമായി ബ്രാന്‍ഡില്‍ നിന്നും അടുത്തിടെ വിപണിയില്‍ എത്തിയ അല്‍കസാര്‍ എസ് യുവിക്കായി ടയറുകള്‍ വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. വളരെ ജനപ്രിയമായ ക്രെറ്റ 5 സീറ്റര്‍ എസ്‌യുവിക്കായി ടയറുകള്‍ ഇതിനകം വിതരണം ചെയ്ത കമ്പനി ഇപ്പോള്‍ അല്‍കസാറിന്റെ പ്രസ്റ്റീജ് വേരിയന്റിനായി UX റോയല്‍ ഹൈ-പെര്‍ഫോമന്‍സ് ടയറുകള്‍ വിതരണം ചെയ്യും.

ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് പ്രസ്റ്റീജ് വേരിയന്റിന് ലഭിക്കുന്നത്. ഇതിനര്‍ത്ഥം കമ്പനിയുടെ UX റോയല്‍ 250/60 R 17 റേഡിയല്‍ ടയറുകള്‍ എസ്‌യുവിക്ക് ലഭിക്കും.

ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

നിലവില്‍, അല്‍കസാറിന്റെ പ്ലാറ്റിനം, സിഗ്‌നേച്ചര്‍ വേരിയന്റുകളുടെ ഔദ്യോഗിക ടയര്‍ പങ്കാളിത്തത്തെക്കുറിച്ച് ഹ്യുണ്ടായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

അല്‍കസാര്‍ പ്രസ്റ്റീജ് ട്രിമ്മുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന UX റോയല്‍ ശ്രേണിയെ സംബന്ധിച്ചിടത്തോളം, എല്ലാ വേഗതയിലും മികച്ച കൈകാര്യം ചെയ്യലും കുറഞ്ഞ ശബ്ദവും ഉപയോഗിച്ച് മികച്ച സവാരി സുഖസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാണ് ഈ ശ്രേണി ടയറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് JK ടയര്‍ അവകാശപ്പെടുന്നു.

ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

5-റിബണ്‍ അസമമായ ഡിസൈന്‍, വേരിയബിള്‍ ഡ്രാഫ്റ്റ് ഗ്രോവ് ടെക്‌നോളജി, സ്റ്റേബിള്‍ ഹോള്‍ഡര്‍ ട്രെഡ് ബ്ലോക്കുകള്‍, വാഫിള്‍ ഗ്രോവ്, എയ്‌റോ വിംഗ് ഡിസൈന്‍ എന്നിവയാണ് ടയര്‍ മോഡലിന് ലഭിക്കുന്നത്.

ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

''ഹ്യുണ്ടായിയുമായി തങ്ങളുടെ മുന്‍ ബന്ധം വലിയ വിജയമായിരുന്നുവെന്നും, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ക്രെറ്റ മോഡലിനുള്ള ടയറുകള്‍ ഇതിനോടകം വാഗ്ദാനം ചെയ്യുന്നുവെന്നാണ് പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ട JK ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ടെക്‌നിക്കല്‍ ഡയറക്ടര്‍ വി.കെ മിശ്ര പറഞ്ഞു.

ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

മാത്രമല്ല ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. ഹ്യുണ്ടായി അല്‍കസാറിനായുള്ള ഏറ്റവും പുതിയ സഹകരണം നിര്‍മാതാവുമായുള്ള തങ്ങളുടെ വര്‍ധിച്ചുവരുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

ഈ പങ്കാളിത്തത്തിലൂടെ, മികച്ച നിലവാരമുള്ള ടയറുകളും എല്ലാ ഭൂപ്രദേശങ്ങളിലുമുള്ള മികച്ച ക്ലാസ് സവാരി അനുഭവവും തങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നും JK ടയര്‍ വ്യക്തമാക്കി. തങ്ങളുടെ നിലവിലുള്ള പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി തുടര്‍ച്ചയായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും JK ടയര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

ബ്രാന്‍ഡില്‍ നിന്നും അടുത്തിടെ വിപണിയില്‍ എത്തിയ അല്‍കസാറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2021 ജൂണ്‍ മാസത്തില്‍ മോഡലിന്റെ 3,103 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

16.30 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 6,7 എന്നിങ്ങനെ രണ്ട് സീറ്റിംഗ് ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. ശ്രേണിയിലെ തന്നെ മികച്ച വീല്‍ബേസും വാഹനത്തിന് ലഭിക്കുന്നുണ്ട്.

ഹ്യുണ്ടായിയുമായുള്ള സഹകരണം വിപുലീകരിച്ച് JK ടയര്‍; അല്‍കസാറിനും ടയറുകള്‍ വിതരണം ചെയ്യും

2.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന മഹീന്ദ്ര XUV700 എന്നിവരാണ് വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
JK Tyre Strengthens Its Partnership With Hyundai, Becomes The Tyre Partner For Alcazar. Read in Malayalam.
Story first published: Thursday, July 8, 2021, 10:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X