ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

സെൽറ്റോസ്, കാർണിവൽ, സോനെറ്റ് എന്നിവയ്ക്ക് ശേഷം ഇന്ത്യയിലെ തങ്ങളുടെ നാലാമത്തെ വാഹനത്തെ പുറത്തിറക്കാൻ തയാറെടുത്തു കഴിഞ്ഞിരിക്കുകയാണ് കിയ മോട്ടോർസ്. കാരെൻസ് എന്നു പേരിട്ടിരിക്കുന്ന മോഡൽ ഒരു 7 സീറ്ററായിരിക്കും.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

കാരെൻസ് ഒരു എംപിവിയാണോ 7 സീറ്റർ എസ്‌യുവിയാണോ എന്ന കാര്യത്തിൽ മാത്രമാണ് ഇപ്പോൾ സംശയങ്ങൾ നിഴലിക്കുന്നത്. എന്തായാലും കമ്പനിയുടെ ലൈനപ്പിൽ സെൽറ്റോസിനും കാർണിവലിനും ഇടയിലായിരിക്കും പുതുപുത്തൻ മോഡലിനെ കൊറിയൻ ബ്രാൻഡ് സ്ഥാപിക്കുക എന്നുറപ്പാണ്.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

ദക്ഷിണ കൊറിയൻ വാഹന നിർമാണ കമ്പനി തങ്ങളുടെ മറ്റ് കാറുകളുടെ കാര്യത്തിലെന്നപോലെ കാരെൻസുമായി സമാനമായ വിജയം കൈവരിക്കാനാണ് ശ്രമിച്ചുവരുന്നത്. ലോഞ്ച് ചെയ്യുമ്പോൾ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടായി അൽകസാർ, ഫെയ്‌സ്‌ലിഫ്റ്റഡ് മാരുതി XL6, മഹീന്ദ്ര മറാസോ എന്നിവയ്‌ക്കെതിരാളിയാവാവും ഈ പുതിയ കിയ കാർ.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

ഡിസംബർ 16-ന് കിയ തങ്ങളുടെ പുതിയ കാരെൻസ് അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ വാഹനത്തെ ആറ് വേരിയന്റുകളിലായി കിയ മോട്ടോർസ് തിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കിയ കാരെൻസ് ലൈനപ്പിൽ L, LX, EX, EX+, TX, TX+ എന്നീ വേരിയന്റുകളായിരിക്കും ഉണ്ടായിരിക്കുക.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

ഈ വേരിയന്റുകൾ പിന്നീട് വകഭേദങ്ങളായി വിഭജിക്കപ്പെടും. L വേരിയന്റിൽ HTP/HTM എന്നിവയായിരിക്കും ഉണ്ടായിരിക്കുക. LX-ന് പ്രീമിയം, EX-ന് പ്രസ്റ്റീജ്, EX+-ന് പ്രസ്റ്റീജ്+, TX-ൽ ലക്ഷ്വറി, ടോപ്പ്-എൻഡ് TX+ വേരിയന്റിന് ലക്ഷ്വറി+ എന്നിവ ഉണ്ടായിരിക്കും. ഈ വേരിയന്റുകൾ എന്തൊക്കെ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്ന് അവതരണ വേളയിൽ വെളിപ്പെടും.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

ആഢംബരവും വിശാലവുമായ ഇന്റീരിയറായിരിക്കും കാരെൻസിന് ഉണ്ടാവുകയെന്ന് കമ്പനി പറയുന്നു. ഒപ്റ്റിമൽ സുഖസൗകര്യങ്ങളിലാകും വാഹനം ശ്രദ്ധ കേന്ദ്രീകരിക്കുക. അകത്തളം മിനിമലിസ്റ്റിക് സ്റ്റൈലിംഗും സമകാലിക സവിശേഷതകളും തമ്മിൽ യോജിപ്പുള്ള സന്തുലിതാവസ്ഥ കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

6 സീറ്റ്, 7 സീറ്റ് കോൺഫിഗറേഷനിൽ കാരെൻസ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാരെൻസിന്റെ മുൻനിര വകഭേദത്തിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണയോടെ 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും. UVO കണക്റ്റിവിറ്റി സ്യൂട്ട് വഴി ഇന്റർനെറ്റ് കണക്റ്റുചെയ്‌ത സ്മാർട്ട് ഫീച്ചറുകളുടെ ഒരു ശ്രേണിയും വാഹനത്തിന് ലഭിക്കും.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

വാഹനം മോഷ്ടിക്കപ്പെട്ടാൽ അതിനായുള്ള ട്രാക്കിംഗും ഇമ്മൊബിലൈസേഷനും, ജിയോഫെൻസ് അലേർട്ട്, റിമോട്ട് ആക്‌സസ്, AI അസിസ്റ്റഡ് വോയ്‌സ് കമാൻഡുകൾ, ഫൈൻഡ് മൈ കാർ, വെഹിക്കിൾ ഹെൽത്ത് റിപ്പോർട്ട്, മെയിന്റനൻസ് അലേർട്ട് എന്നിവ വരാനിരിക്കുന്ന മോഡലിന്റെ ചില പ്രധാന കണക്റ്റിവിറ്റി ഫീച്ചറുകളിൽ ഉൾപ്പെടുകയും ചെയ്യും.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. സുരക്ഷയുടെ കാര്യത്തിൽ എംപിവി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന പിൻ പാർക്കിംഗ് സെൻസറുകൾ, 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 360° ക്യാമറ എന്നിവ ലഭിക്കും.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഫീച്ചറുകളും 7 സീറ്റർ പതിപ്പിൽ ഓഫർ ചെയ്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയയുടെ പദാവലിയിൽ, കാരെൻസിനെ 'വിനോദ വാഹനം' എന്നാണ് വിളിക്കുന്നത്. എന്നിരുന്നാലും ഇത് പ്രായോഗികമായി ഒരു എംപിവി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

ഡിസൈൻ വിശദാംശങ്ങളിൽ സംയോജിത Y- ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള ഡ്യുവൽ-ബീം എൽഇജി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രോം സ്ട്രിപ്പ് ഹൈലൈറ്റ്, ക്രോം സറൗണ്ടോടുകൂടിയ പ്രമുഖ എയർ ഡാം, ചങ്കി ഫ്രണ്ട് ബമ്പർ, ഫ്ലാറ്റ് ബോണറ്റ് തുടങ്ങിയ സവിശേഷതകളാണ് എസ്‌യുവി പ്രചോദിത സ്റ്റൈലിംഗിൽ ഒരുക്കിയിരിക്കുന്ന കാരെൻസിന് ലഭിക്കുന്നത്.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

വശക്കാഴ്ച്ചയിൽ സ്‌കൾപ്പഡ് ഡോർ പാനലുകൾ, സംയോജിത ടേൺ സിഗ്നലുകളുള്ള ബോഡി നിറമുള്ള റിയർ വ്യൂ മിററുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്-ഔട്ട് എ, ബി, സി പില്ലറുകൾ, സ്പോർട്ടി ഡ്യുവൽ-ടോൺ അലോയ് വീലുകൾ, റൂഫ് റെയിലുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ് എന്നിവയും കാരെൻസിന് സ്പോർട്ടി രൂപമാകും സമ്മാനിക്കുക.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

ഇനി പിൻഭാഗത്തേക്ക് നോക്കിയാൽ എംപിവിക്ക് ടി ആകൃതിയിലുള്ള റാപ്പ്റൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളും പരുക്കൻ ശൈലിയിലുള്ള പിൻ ബമ്പറും ഉണ്ട്. ഒരു നേർത്ത എൽഇഡി സ്ട്രിപ്പ് ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്നുമുണ്ട്. ഇത് എംപിവിയുടെ സ്പോർട്ടി പ്രൊഫൈൽ മെച്ചപ്പെടുത്താനാണ് സഹായിച്ചിരിക്കുന്നത്.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

കിയ സെൽറ്റോസിൽ നിന്നുള്ള എഞ്ചിൻ ഓപ്ഷനുകൾ കാരെൻസ് കടമെടുക്കും. 1.4 ലിറ്റർ ടർബോ പെട്രോൾ മോട്ടോറും 1.5 ലിറ്റർ ടർബോ ഡീസൽ മോട്ടോറും ശ്രേണിയിൽ ഉണ്ടാകും. പെട്രോൾ യൂണിറ്റ് പരമാവധി 140 bhp പവറും 242 Nm torque ഉം ആണ് പുറപ്പെടുവിക്കുന്നത്.

ആകാംക്ഷയോടെ വാഹനലോകം, കിയ ഇന്ത്യയുടെ നാലാമത്തെ മോഡൽ കാരെൻസ് എത്തുന്നത് 6 വേരിയന്റുകളിൽ

ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും ജോടിയാക്കുക. ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ 250 Nm torque നിർമിക്കും. ഇതിന്റെ ഗിയർബോക്സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും തെരഞ്ഞെടുക്കാൻ സാധിക്കുക.

Most Read Articles

Malayalam
English summary
Kia carens mpv variant list leaked ahead of india launch
Story first published: Tuesday, December 14, 2021, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X