സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

ഇന്ത്യയിൽ എത്തിയതു മുതൽ അനേകം പരിഷ്ക്കാരങ്ങളാണ് തങ്ങളുടെ മോഡൽ നിരയിലാകെ കിയ മോട്ടോർസ് നടപ്പിലാക്കുന്നത്. പുത്തൻ വേരിയന്റുകളുടെ ഒഴിവാക്കലും കൂട്ടിച്ചേർക്കലുമെല്ലാം പതിവാണ്. അടുത്തിടെ സെൽറ്റോസ് X-ലൈൻ എന്നൊരു വകഭേദത്തെ കൂടി കമ്പനി വിപണിയിൽ എത്തിച്ചിരുന്നു.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

1.5 ലിറ്റർ ഡീസൽ ഓട്ടോമാറ്റിക്, 1.4 ലിറ്റർ പെട്രോൾ DCT ഓപ്ഷനുകളിലാണ് സെൽറ്റോസിന്റെ പുതിയ മോഡൽ നിരത്തിലെത്തുന്നത്. ഇത് നിലവിലെ ടോപ്പ് വേരിയന്റാണ്. ഇതിനു പിന്നാലെ സെൽറ്റോസിന്റെ മറ്റൊരു വകഭേദം കൂടി അവതരിപ്പിക്കാൻ കിയ പദ്ധതിയിടുന്നതായാണ് സൂചന.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

പക്ഷേ ഇതൊരു മിഡ് മോഡലായിരിക്കാനാണ് സാധ്യത. പുതിയ വാർത്തകൾ അനുസരിച്ച് കിയ ഇന്ത്യ സെൽറ്റോസിന്റെ പുതിയ വേരിയന്റിനായുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് HTX 1.5 ലിറ്റർ പെട്രോൾ iMT വേരിയന്റായിരിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ, എസ്‌യുവിയുടെ HTK പ്ലസ് പതിപ്പിൽ മാത്രം ലഭ്യമായ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ സംവിധാനത്തെ വിപുലീകരിക്കാനാണ് ഈ നീക്കം.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

ഇന്ത്യൻ വിപണിയിൽ iMT ഗിയർബോക്‌സ് വാഹനങ്ങളുടെ ആവശ്യം ക്രമാനുഗതമായി വർധിച്ചുവരികയാണ്. ഒരു ഓട്ടോമാറ്റിക് ക്ലച്ച് ഉള്ള ഒരു മാനുവൽ ഗിയർബോക്‌സ് സജ്ജീകരണമാണിത്. വരാനിരിക്കുന്ന മോഡലിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് പരമാവധി 115 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

ഈ എഞ്ചിൻ ഓപ്ഷന് മറ്റ് രണ്ട് ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കും. അതായത് മാനുവലും സിവിടിയും. ഇത് തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അനുസരിച്ചായിരിക്കുമെന്ന് മാത്രം. വരാനിരിക്കുന്ന HTX പതിപ്പിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വരെ ലഭിക്കും.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

അതോടൊപ്പം UVO കണക്റ്റഡ് കാർ ടെക്, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, ഗോ, ക്രൂയിസ് കൺട്രോൾ , റിയർ പാർക്കിംഗ് ക്യാമറ, എല്ലാ എൽഇഡി എക്സ്റ്റീരിയർ ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവ സവിശേഷതകളും കിയ സെൽറ്റോസ് HTX വേരിന്റിൽ വാഗ്‌ദാനം ചെയ്യും.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

HTX മോഡലിലെ സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ടിപിഎംഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, ഹിൽ അസിസ്റ്റ്, ആന്റി-തെഫ്റ്റ് അലാറം തുടങ്ങിയവ സജ്ജീകരണങ്ങളും ഉൾപ്പെടും.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

ഇന്ത്യയിലെ HTX 1.5 ലിറ്റർ പെട്രോൾ മാനുവൽ വേരിയന്റിന് എക്സ്ഷോറൂം വില 13.75 ലക്ഷം രൂപയാണ്. എന്നാൽ വരാനിരിക്കുന്ന iMT പതിപ്പ് ഇതിനേക്കാൾ അൽപ്പം ചെലവേറിയതായിരിക്കും. കിയ സെൽറ്റോസ് HTX 1.5 ലിറ്റർ പെട്രോൾ iMT യുടെ അവതരണം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

ഇന്ത്യയിൽ ഇതിനോടകം തന്നെ ചുവടുറപ്പിച്ച കിയ അടുത്തിടെ മൂന്ന് ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിടുകയും ചെയ്തിരുന്നു. വിപണിയിൽ എത്തി വെറും രണ്ടു വർഷത്തിനുള്ളിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. സെൽറ്റോസ്, കാർണിവൽ, സോനെറ്റ് എന്നീ മൂന്ന് മോഡലുകൾ മാത്രമാണ് കമ്പനിയുടെ നിരയിൽ നിലവിലുള്ളത്.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

മൊത്തം 17 വേരിയന്റുകളിലായി എത്തുന്ന കിയ സെൽറ്റോസിന് 9.95 ലക്ഷം രൂപ മുതൽ 18.10 ലക്ഷം രൂപ വരെയാണ് നിലവിലെ എക്സ്ഷോറൂം വില. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നീ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനിലും എസ്‌യുവി സ്വന്തമാക്കാം.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

ഗിയർബോക്‌സ് ഓപ്ഷനിൽ ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടോമാറ്റിക്, ആറു സ്പീഡ് ഐഎംടി എന്നിവയാണ് സെൽറ്റോസിൽ കിയ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇക്കോ, സ്പോർട്ട്, എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും വെറ്റ്, മഡ്, സാൻഡ്. എന്നീ മൂന്ന് ടെറൈൻ മോഡുകളും വാഹനത്തിൽ കിയ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

അടുത്തിടെ വിപണിയിൽ എത്തിയ X-ലൈൻ വേരിയന്റ് വരെ ശ്രദ്ധനേടിയിട്ടുണ്ട്. കിയ സെൽറ്റോസ് X-ലൈൻ എന്നറിയപ്പെടുന്ന ഈ മോഡൽ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ തന്നെയാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. മാറ്റ് ഗ്രാഫൈറ്റ് കളർ ഓപ്ഷനാണ് ഈ വേരിയന്റിന്റെ മറ്റൊരു പ്രത്യേകത.

സെൽറ്റോസിന് പുതിയ HTX പെട്രോൾ iMT വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങിയ Kia Motors

പുറംഭാഗത്ത് ധാരാളം പിയാനോ ബ്ലാക്ക്, കോൺട്രാസ്റ്റ് സൺ ഓറഞ്ച് ആക്‌സന്റുകളും കൂട്ടിച്ചേർത്തിരിക്കുന്നത് എസ്‌യുവിയുടെ സ്പോർട്ടി ലുക്ക് വർധിപ്പിക്കുന്നുമുണ്ട്. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി മാറ്റ് ഗ്രാഫൈറ്റ് ഫിനിഷുള്ള 18 ഇഞ്ച് അലോയ് വീലുകളും സെൽറ്റോസ് X-ലൈൻ മോഡലിന്റെ പ്രത്യേകതയാണ്.

Most Read Articles

Malayalam
English summary
Kia motors planning to launch another new variant for the seltos suv
Story first published: Monday, September 13, 2021, 16:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X