ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

ഓരോ മാസവും എത്രയെത്ര എസ്‌യുവികൾ ആണ് അവതരിപ്പിക്കപ്പെടുന്നതെന്ന് കണക്കെടുക്കാൻ പോലും ബുദ്ധിമുട്ടായ കാലഘട്ടമാണിത്. വിപണിയുടെ ഭാവിയും വർത്തമാനവുമെല്ലാം ഇനി സ്പോടർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളായിരിക്കും തീരുമാനിക്കുക.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

ഇന്ത്യയിലേതു പോലെ തന്നെ അന്താരാഷ്‌ട്ര തലത്തിലും ട്രെൻഡ് സമാനമാണ്. ഫോർഡ് ഇന്ത്യ വിട്ടതോടെ രണ്ട് എസ്‌യുവി മോഡലുകൾ വിപണിയിൽ നിന്നും പടിയിറങ്ങുകയും ചെയ്‌തു. ഇന്ന് ഏറ്റവും ജനപ്രിയമായ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഫോർഡിന്റെ വിൽപ്പന കൂടി പലരും പങ്കിട്ടെടുക്കും.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

എന്നാൽ നിലവിൽ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ജനപ്രിയമായൊരു മോഡലാണ് സോനെറ്റ്. 2020 സെപ്റ്റംബറിലാണ് കിയ മോട്ടോര്‍സ് രാജ്യത്തെ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിലേക്ക് സോനെറ്റിനെ പരിചയപ്പെടുത്തുന്നത്. പുറത്തിറക്കി ഒരു വർഷത്തിനുള്ളിൽ ഒരു വലിയ വിൽപ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മോഡലിപ്പോൾ.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

കഴിഞ്ഞ വർഷം അവതരിപ്പിച്ചതിനു ശേഷം ഇതുവരെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന സോനെറ്റ് എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കിയ മോട്ടോർസ്. നിലവിൽ സോനെറ്റ് എസ്‌യുവി രാജ്യത്തെ മൊത്തം വിൽപ്പനയുടെ 32 ശതമാനത്തോളം വരുമെന്നാണ് കമ്പനി പറയുന്നത്.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

സെൽറ്റോസ് എസ്‌യുവിയും കാർണിവൽ എംപിവിയും ഇന്ത്യയിൽ അവതരിപ്പിച്ച് വേരുറപ്പിച്ചതിനു ശേഷമാണ് ഹ്യുണ്ടായിയുടെ സബ്-ബ്രാൻഡായ കിയ മോട്ടോർസ് ഏറ്റവും പുതിയ സോനെറ്റിനെ ഇന്ത്യക്കായി സമർപ്പിച്ചത്. വിലയും ഫീച്ചറുകളും വാഹനത്തിന് ശ്രേണിയില്‍ ശക്തമായ ജനപ്രീതി സമ്മാനിക്കുകയും ചെയ്തു.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ WGT ഡീസൽ, 1.5 ലിറ്റർ VGT ഡീസൽ എന്നിങ്ങനെ നാല് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനിലാണ് സോനെറ്റ് എത്തിയതും എസ്‌യുവി പ്രേമികളെ ആവേശത്തിലാക്കിയിരുന്നു.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

അതോടൊപ്പം വൈവിധ്യമാർന്ന ഗിയർബോക്‌സ് ഓപ്ഷനുകളും സെഗ്മെന്റിൽ സോനെറ്റിനെ വ്യത്യസ്‌തമാക്കി. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിസിടി, ഐഎംടി എന്നിങ്ങനെ വ്യത്യസ്‌തമായ ഓഫറിലാണ് കിയ സോനെറ്റ് ലഭ്യമാകുന്നത്.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

ഇടയ്ക്ക് ഒരു ചെറിയ പരിഷ്ക്കാരമെന്ന നിലയിൽ സോനെറ്റ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കിയ ഈ വർഷം ആദ്യം മെയ് മാസത്തിൽ പുറത്തിറക്കുകയും ചെയ്‌തിരുന്നു. എസ്‌യുവിക്ക് പാഡിൽ ഷിഫ്റ്ററുകൾ പോലുള്ള പ്രധാന പരിഷ്ക്കാരവും അതിൽ ലഭിച്ചു.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

കൂടാതെ സൺറൂഫ് പ്രവർത്തിപ്പിക്കുന്നതിനുള്ള ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് റിയർ ഡോർ സൺ‌ഷെയ്ഡ് കർട്ടൻസ്, വോയ്‌സ് കമാൻഡ് എന്നിവ പോലുള്ള 10 പുതിയ സവിശേഷതകളും കിയ ഇന്ത്യ വാഹനത്തിലേക്ക് പരിചയപ്പെടുത്തിയതും ശ്രദ്ധേയമായി. അങ്ങനെ മൊത്തം ഫീച്ചർ റിച്ച് വാഹനമായി മാറാനും ഈ കോംപാക്‌ട് എസ്‌യുവിക്ക് സാധിച്ചു.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM)), ബ്രേക്ക് അസിസ്റ്റ് (BA), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC) തുടങ്ങിയ സവിശേഷതകളും സോനെറ്റിന്റെ ലോവർ വകഭേദങ്ങളിൽ വരെ ലഭിക്കുന്നു. മൊത്തം 17 വേരിയന്റുകളിലാണ് കോംപാക്‌ട് എസ്‌യുവി വിപണിയിൽ എത്തുന്നത്.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

സോനെറ്റിന്റെ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടു കൂടിയ 1.5 ലിറ്റർ ഡീസൽ എഞ്ചിന് ഡിമാന്റ് കൂടുതലെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇത് മൊത്തത്തിലുള്ള വിൽപ്പനയുടെ 10 ശതമാനമാണ് സംഭാവന ചെയ്യുന്നത്. ടോപ്പ്-എൻഡ് വേരിയന്റുകൾ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നത് മൊത്തം വിൽപ്പനയുടെ ഏകദേശം 64 ശതമാനവുമാണ്.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

എന്നിരുന്നാലും ഐഎംടി സാങ്കേതികവിദ്യയിലേക്ക് മാറാൻ കൂടുതൽ പേരും തയാറാവുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ പതിപ്പ് 26 ശതമാനം ആളുകൾ മാത്രമാണ് തെരഞ്ഞെടുക്കുന്നു. വാഹനത്തിലെ മറ്റ് സവിഷേതകളെ കുറിച്ച് പറഞ്ഞാൽ പുഷ് ബട്ടൺ സ്റ്റാർട്ടോടുകൂടിയ സ്മാർട്ട് കീ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ഇലക്ട്രിക് സൺറൂഫ്, ക്രോം ഡോർ ഹാൻഡിൽ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍ എന്നിവയെല്ലാം കിയ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

തീർന്നില്ല, അതോടൊപ്പം ഇലക്ട്രിക് സണ്‍റൂഫ്, മൗണ്ട് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, യുവിഒ കണക്‌ട്, ക്രൂയിസര്‍ കണ്‍ട്രോള്‍, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകൾ, ആംബിയന്റ് ലൈറ്റിംഗ്, റിയർ എസി വെന്റുകൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും കിയ സോനെറ്റിനെ ഫീച്ചർ റിച്ചാക്കുന്നു.

ഒരു വർഷം, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന; കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ താരപദവി നേടിയെടുത്ത് Kia Sonet

നിലവില്‍ കിയ സോനെറ്റിന് 6.89 ലക്ഷം മുതല്‍ 13.55 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ഹോണ്ട WR-V, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ വമ്പൻമാരാണ് കിയ സോനെറ്റിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Kia sonet sub compact suv reached one lakh unit sales milestone within a year of launch
Story first published: Tuesday, September 14, 2021, 13:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X