വില 4.99 കോടി രൂപ; ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കളായ ലംബോർഗിനി. 4.99 കോടി രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് സൂപ്പർ കാറിനെ കമ്പനി രാജ്യത്ത് വിൽപ്പനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്.

വില 4.99 കോടി രൂപ; ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

സൂപ്പർ ട്രോഫിയോ ഒമോളോഗാറ്റയുടെ ചരുക്കപ്പേരാണ് STO എന്നതുകൊണ്ട് കമ്പനി അർഥമാക്കുന്നത്. അതായത് ഇത് ഹുറാക്കൻ സൂപ്പർ ട്രോഫിയോ ട്രാക്ക് കാറിന്റെ സ്ട്രീറ്റ് ഹോമോലോഗേറ്റഡ് പതിപ്പാണെന്നും ലംബോർഗിനി പറഞ്ഞുവെക്കുന്നു.

വില 4.99 കോടി രൂപ; ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

എഞ്ചിൻ, ഗിയർബോക്‌സ്, പെർഫോമൻസ്

5.2 ലിറ്റർ V10 എഞ്ചിനാണ് ലംബോർഗിനി ഹുറാക്കൻ STO സ്പോടർട്‌സ് കാറിന് തുടിപ്പേകുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ലംബോർഗിനി ഡോപ്പിയ ഫ്രിസിയോൺ ഗിയർബോക‌്‌സുമായി ജോടിയാക്കിയ എഞ്ചിൻ 8,000 rpm-ൽ 630 bhp കരുത്തും 6,500 rpm-ൽ 565 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

വില 4.99 കോടി രൂപ; ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

0-100 കിലോമീറ്റർ വേഗത വെറും 3.0 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ പ്രാപ്‌തമായ ഹുറാക്കൻ STO 0 മുതൽ 200 കിലോമീറ്റർ വരെ വേഗത ഒമ്പത് സെക്കൻഡിനുള്ളിലും കൈപ്പിടിലാക്കും. റിയർ വീൽ ഡ്രൈവ് വാഹനമായ കാറിന്റെ പരമാവധി വേഗത 310 കിലോമീറ്ററാണ്. STO (റോഡ്), ട്രോഫിയോ (ട്രാക്ക്), പിയോജിയ (റെയ്ൻ) എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ഹുറാക്കനിൽ തെരഞ്ഞെടുക്കാം.

വില 4.99 കോടി രൂപ; ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

ഡിസൈനും എയറോഡൈനാമിക്‌സും

ലംബോർഗിനിയുടെ റിസേർച്ച് ആൻഡ് ഡെവലെപ്മെന്റ്, സ്ക്വാഡ്ര കോർസ്, സെൻട്രോ സ്റ്റൈൽ വിഭാഗങ്ങൾ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ഹുറാക്കൺ STO. തൽഫലമായി, ഡ്രാഗ് കുറയ്ക്കുന്നതിന് എയറോഡൈനാമിക്സിന്റെ ഡാർക്ക് ആർട്ട് കാറിലുടനീളം വ്യാപകമായി ഉപയോഗിച്ചിട്ടുമുണ്ട്.

വില 4.99 കോടി രൂപ; ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

STO പതിപ്പിന്റെ ഹുഡ്, ഫെൻഡറുകൾ, ബമ്പർ എന്നിവ ഒരൊറ്റ കഷണമാക്കി മാറ്റുന്നതിലൂടെ STO സാധാരണ ഹുറാക്കാനേക്കാൾ 43 കിലോഗ്രാം ഭാരം കുറവാണ്. കൂടാതെ എഞ്ചിനെ തണുപ്പിക്കുകയും അധിക ഡൗൺഫോഴ്സ് നൽകുകയും ചെയ്യുന്ന പുതിയ എയർ ഡക്ടുകൾ ബോണറ്റിന്റെ സവിശേഷതകളാണ്.

വില 4.99 കോടി രൂപ; ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

കാറിന്റെ ഫ്രണ്ട് ബമ്പറിന് ഒരു പുതിയ സ്പ്ലിറ്ററും ലഭിക്കുന്നുണ്ട്. ഇത് റിയർ ഡിഫ്യൂസറിലേക്ക് എയർ ഫ്ലോ നയിക്കാനാണ് സഹായിക്കുന്നത്. പുതിയ റിയർ ഫെൻഡറും സ്പോർട്‌സ് കാറിന്റെ പ്രത്യേകതയാണ്. അത് എഞ്ചിനായി ഒരു NACA എയർ ഇൻടേക്ക് അവതരിപ്പിക്കുന്നു. അധിക ഡൗൺ‌ഫോഴ്‌സ് നൽകാനും അവ ക്രമീകരിക്കുന്നു.

വില 4.99 കോടി രൂപ; ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

ഇന്റീരിയറും സാങ്കേതികവിദ്യയും

ഹുറാക്കൻ STO പതിപ്പിന്റെ ഇന്റീരിയർ കൂടുതലും അൽകന്റാരയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ഡ്രൈവർക്കും യാത്രക്കാർക്കുമായി സ്പോർട്ടി ബക്കറ്റ് സീറ്റുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഭാരം കുറയ്ക്കാൻ സൂപ്പർകാർ ചുരുങ്ങിയ രൂപകൽപ്പനയും നൽകുന്നു.

വില 4.99 കോടി രൂപ; ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

ക്ലൈമറ്റ് കൺട്രോൾ, വലിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് മൗണ്ട് കൺട്രോളുകൾ, പാഡിൽ ഷിഫ്റ്ററുകൾ, അലുമിനിയം സ്വിച്ചുകൾ, സെന്റർ കൺസോളിലെ STO ബാഡ്ജ്, എന്നിവയാണ് ഹുറാക്കൻ STO മോഡിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

വില 4.99 കോടി രൂപ; ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

മറ്റ് മെക്കാനിക്കലുകൾ

ഹുറാക്കൻ STO ഒരു ഹൈബ്രിഡ് അലുമിനിയവും കാർബൺ ഫൈബർ ചാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. സൂപ്പർകാറിന് 1339 കിലോഗ്രാം ഭാരമാണുള്ളതും. സസ്പെൻഷൻ സജ്ജീകരണത്തിൽ എല്ലാ അറ്റത്തും മാഗ്നെറ്റോ-റിയോളജിക്കൽ യൂണിറ്റുകളാണ് ലംബോർഗിനി വാഗ്‌ദാനം ചെയ്യുന്നത്.

വില 4.99 കോടി രൂപ; ഹുറാക്കൻ STO ഇന്ത്യയിൽ അവതരിപ്പിച്ച് ലംബോർഗിനി

20 ഇഞ്ച് കാർബൺ ഫൈബർ വീലുകളുള്ള സൂപ്പർകാറിന് മുന്നിലും പിന്നിലും യഥാക്രമം CCM-R 390mm, 360mm കാർബൺ-സെറാമിക് ഡിസ്ക്ക് ബ്രേക്കുകളുമാണ് നൽകിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Launched The All New Huracan STO Super Car In India With 630 Bhp V10 Engine. Read in Malayalam
Story first published: Thursday, July 15, 2021, 14:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X