കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

ഈ വർഷം ഒക്ടോബറിലാണ് അഞ്ചാം തലമുറ റേഞ്ച് റോവറുമായി ലാൻഡ് റോവർ വിപണിയിൽ എത്തുന്നത്. ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് ഇപ്പോൾ പുതുക്കിയ ആഢംബര എസ്‌യുവിയെ ഇന്ത്യയിൽ കൂടി അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

വൈവിധ്യമാർന്ന റോഡുകൾ അനായാസം കൈകാര്യം ചെയ്യാനും അതിനൊപ്പം എല്ലാ യാത്രക്കാർക്കും പരമോന്നതമായ ആഢംബരം നൽകുന്നതിനുമായി ഒരുക്കിയിരിക്കുന്ന എസ്‌യുവിയെ റേഞ്ച് റോവർ തങ്ങളുടെ ഇന്ത്യൻ വെബ്‌സൈറ്റിലേക്കും എത്തിച്ചിരിക്കുകയാണ്. പുതുപുത്തൻ മോഡൽ ഉടൻ രാജ്യത്ത് അവതരിപ്പിക്കപ്പെടുമെന്ന സൂചനയാണ് ഇതിലൂടെ കമ്പനി നൽകുന്നത്.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

വെബ്‌സൈറ്റിൽ ലഭ്യമായ ഔദ്യോഗിക വിശദാംശങ്ങൾ അനുസരിച്ച് 2021 റേഞ്ച് റോവർ SE, HSE, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷൻ, SV എന്നിവ ഉൾപ്പെടുന്ന അഞ്ച് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. ഈ വേരിയന്റുകൾ സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് ഫോർമാറ്റുകളിലും അഞ്ച് സീറ്റുകളിലും ഏഴ് സീറ്റുകളിലും ലഭ്യമാകുമെന്നതും ശ്രദ്ധേയമാകും.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

ബ്രിട്ടീഷ് എസ്‌യുവിയുടെ അകവും പുറവും തികച്ചും ആഢംബരത്തികവോടെയാണ് ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്. പുതിയ രൂപത്തിനൊപ്പം പുത്തൻ എഞ്ചിൻ ഓപ്ഷനുകളിലും പുത്തൻ സാങ്കേതിക വിദ്യകളാലും അതിസമ്പന്നമാണ് അഞ്ചാംതലമുറ ആവർത്തനത്തിലെത്തുന്ന റേഞ്ച് റോവർ എന്നതും ശ്രദ്ധേയമാണ്.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

ജാഗ്വർ ലാൻഡ് റോവറിന്റെ പുതിയ എം‌എൽ‌എ ഫ്ലെക്‌സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കമ്പനി നിർമിക്കുന്ന ആദ്യത്തെ റേഞ്ച് റോവർ എസ്‌യുവിയാണിത് എന്നതും ശ്രദ്ധേയമാണ്. അതുമാത്രമല്ല അധികം വൈകാതെ തന്നെ വാഹനത്തിന് ഓൾ ഇലക്‌ട്രിക് പതിപ്പ് ലഭിക്കുമെന്നും ബ്രിട്ടീഷ് വാഹന നിർമാതാക്കൾ ഉറപ്പുനൽകിയിട്ടുമുണ്ട്.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

ആന്തരിക ജ്വലന എഞ്ചിനുകൾ, പ്ലഗ്-ഇൻ ഹൈബ്രിഡ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന സമ്പൂർണ വൈദ്യുത പവർട്രെയിനുകൾ എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത എഞ്ചിൻ തരങ്ങൾ ഉൾക്കൊള്ളാൻ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത ഒരു ഫ്ലെക്സിബിൾ പ്ലാറ്റ്ഫോമാണിത്.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

റേഞ്ച് റോവറിന്റെ നിലവിലുണ്ടായിരുന്ന മോഡൽ 2012-ലാണ് അരങ്ങേറ്റം കുറിക്കുന്നത്. ഒമ്പതി വർഷങ്ങൾക്കിടയിൽ നിരവധി ചെറിയ മാറ്റങ്ങളോടെ മാത്രമാണ് എസ്‌യുവി ജനഹൃദയം കീഴടക്കികൊണ്ടിരുന്നത്. അതിനാൽ തന്നെ പുതുതലമുറ റേഞ്ച് റോവറിനെ പുതുമയുള്ളതും കൂടുതൽ ആകർഷകവുമാക്കുന്നതിന് നിരവധി സുപ്രധാന പരിഷ്ക്കാരങ്ങളാണ് കമ്പനി തയാറാക്കിയിരിക്കുന്നത്.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

പുതിയ അഞ്ചാം തലമുറ റേഞ്ച് റോവറിന്റെ രൂപകൽപ്പന വിപ്ലവകരത്തേക്കാൾ പരിണാമപരവും അതിന്റെ മുൻഗാമിയുടെ അതേ ബോക്‌സി രൂപഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതുമാണ്. പുതിയ മോഡലിന്റെ മൊത്തത്തിലുള്ള ഡിസൈൻ അതിന്റെ മുൻഗാമികളിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകുമ്പോൾ, ചില സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങളുടെ പുതിയ ബോഡി പാനലുകളും റേഞ്ചർ റോവർ അവതരിപ്പിക്കുന്നുണ്ട്.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

പുതിയ റേഞ്ച് റോവർ പരിഷ്ക്കരിച്ച ഫ്രണ്ട് ഗ്രില്ലും പുതിയ, സ്ലീക്കർ ഡിജിറ്റൽ എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും ഫീച്ചർ ചെയ്യുന്ന ഒരു പുതുക്കിയ മുൻവശമാണ് അവതരിപ്പിക്കുന്നത്. ഗ്രിൽ ഇൻസെർട്ടുകൾ പോലും കൂടുതൽ പ്രീമിയവും സ്ലീക്കറും ആയാണ് മെനഞ്ഞെടുത്തിരിക്കുന്നത്. എസ്‌യുവിയുടെ മസ്ക്കുലർ ബോണറ്റിൽ ബോൾഡിൽ 'റേഞ്ച് റോവർ' അക്ഷരങ്ങൾ ഇടംപിടിക്കുന്ന ശൈലി തുടരും.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

കൂടാതെ ജെ‌എൽ‌ആർ അഞ്ചാംതലമുറ മോഡലിന്റെ അരികുകൾ മിനുസപ്പെടുത്തിയതായി തോന്നുന്നുണ്ട്. അതിനാൽ ശൈലി കൂടുതൽ ഫ്യൂച്ചറിസ്റ്റിക് ആയി തോന്നിയേക്കാം. പിൻഭാഗത്ത് ടെയിൽഗേറ്റിന്റെ മുഴുവൻ വീതിയിലും ഒരു ഗ്ലോസി ബ്ലാക്ക് സ്ട്രൈപ്പ് പ്രവർത്തിക്കുന്നുമുണ്ട്.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

ഇത് രണ്ട് അറ്റത്തും ലംബമായ എൽഇഡി ടെയിൽ ലൈറ്റുകളെ ബന്ധിപ്പിക്കുന്നുണ്ട്. മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, വിൻഡോ വൈപ്പർ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, ഇരട്ട ഷാർപ്പ് ഫിൻ ആന്റിന എന്നിവയാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

ക്യാബിനിനുള്ളിൽ ജ്വാഗ്വർ ലാൻഡ് റോവർ നിരയിൽ നിന്നുള്ള മുൻനിര എസ്‌യുവി നിലവിലെ മോഡലിന്റെ സമൃദ്ധി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഏറ്റവും പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ പുതിയ 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഉൾക്കൊള്ളുന്ന പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ ഉൾപ്പെടെ ചില മാറ്റങ്ങൾക്ക് ഇത് വിധേയമാകും. ഈ യൂണിറ്റ് ഏറ്റവും പുതിയ എല്ലാ കണക്റ്റിവിറ്റി സ്യൂട്ടുകളും ഉൾക്കൊള്ളുന്നുവെന്നതും ശ്രദ്ധേയമാണ്.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

ലാൻഡ് റോവറിന്റെ ഓട്ടോണമസ് ഡ്രൈവിംഗ് എയ്ഡ്, റിയർ-വീൽ സ്റ്റിയർ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് സീറ്റുകൾ, കീലെസ് എൻട്രി, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ ഓഫർ ചെയ്യുന്ന അധിക സാങ്കേതികവിദ്യകളും എസ്‌യുവിയുടെ പ്രത്യേകതകളായി അറിയപ്പെടും. ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ക്രാഷ് സെൻസറുകൾ എന്നിവയും അതിലേറെയും സുരക്ഷാ സന്നാഹങ്ങളും പുത്തൻ റേഞ്ച് റോവറിന്റെ ഭാഗമാണ്.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

ആറ്, എട്ട് സിലിണ്ടർ എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ റേഞ്ച് റോവർ എസ്‌യുവി നിരത്തിലെത്തുന്നത്. പ്രത്യേകമായി രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡുകൾ P440e, P510e, മൂന്ന് പെട്രോളും (P360, P400, P530) മൂന്ന് ഡീസൽ (D250, D300, D350) എന്നിവയും തെരഞ്ഞെടുക്കാനാവും.

കാത്തിരിപ്പ് നീളില്ല, അഞ്ചാംതലമുറ റേഞ്ച് റോവർ ഉടൻ ഇന്ത്യയിലേക്കും; വെബ്സൈറ്റിൽ ഉൾപ്പെടുത്തി

മാത്രമല്ല ഡീസൽ, പെട്രോൾ എഞ്ചിനുകൾ 48 വോൾട്ട് ലൈറ്റ്‌വെയ്റ്റ് ഹൈബ്രിഡ് സിസ്റ്റവുമായാണ് ലാൻഡ് റോവർ ജോടിയാക്കിയിരിക്കുന്നത്. അഞ്ചാംതലമുറ ആവർത്തനത്തിന്റെ എല്ലാ എഞ്ചിൻ ഓപ്ഷനുകളും എട്ട് സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയർബോക്‌സും ടു-സ്പീഡ് റേഞ്ച് ട്രാൻസ്മിഷനുമായാണ് ഘടിപ്പിച്ചിരിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land rover listed the new gen range rover suv model on official indian website
Story first published: Monday, November 22, 2021, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X