സ്‌മാർട്ട്ഫോണിൽ നിന്നും ഇലക്‌ട്രിക് കാറിലേക്ക്, പുതിയ ഇവി യൂണിറ്റിനായി 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഷവോമി

ഇലക്‌ട്രിക് വാഹന രംഗത്തേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി കോർപ്. തുടക്കത്തിൽ 1.52 ബില്യൺ ഡോളർ പൂർണമായും ഉടമസ്ഥതയിലുള്ള സബ്സിഡിയറിയിൽ കമ്പനി നിക്ഷേപിക്കും.

അടുത്ത പത്ത് വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപ ലക്ഷ്യം 10 ബില്യൺ ഡോളറാണ്. സ്മാർട്ട് ഇലക്ട്രിക് വെഹിക്കിൾ യൂണിറ്റിന്റെ സിഇഒ ആയി ഷിവോമി സിഇഒ ലീ ജുൻ പ്രവർത്തിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്‌ട്രിക് വാഹന വ്യവസായത്തിലേക്കുള്ള ഷവോമിയുടെ നീക്കം ചൈനയിലും വിദേശത്തുമുള്ള മറ്റ് ടെക് ഭീമന്മാരുടെ സമാനമായ പാതയാണ്. ഇതിനോടകം തന്നെ ചെറിയ ഇലക്‌ട്രിക് ഇരുചക്ര മോഡലുകൾ ഉണ്ടെങ്കിലും ഒരു കാർ ഉത്പാദിപ്പിക്കാനുള്ള വൈദഗ്ധ്യവും കമ്പനി തെളിയിക്കേണ്ടതുണ്ട്.

ആഭ്യന്തര കാർ നിർമാതാക്കളായ ഗീലി ഓട്ടോമൊബൈൽ ഹോൾഡിംഗ്സ് ലിമിറ്റഡുമായുള്ള പങ്കാളിത്തത്തിലൂടെ ഇവി യൂണിറ്റ് വികസിപ്പിക്കുമെന്ന് ചൈനീസ് സെർച്ച് ഭീമനായ ബൈഡു ഇങ്ക് ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരിയിൽ ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡീയ ഹുവാവേ ടെക്നോളജീസ് കോ ലിമിറ്റഡ് സർക്കാർ ഉടമസ്ഥതയിലുള്ള വാഹന നിർമാതാക്കളുമായി ചർച്ച നടത്തിവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ആപ്പിൾ ഇങ്കും ഇവി വിപണിയിൽ പ്രവേശിക്കാൻ പണ്ടേ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവികൾ നിർമിക്കുന്നതിനുള്ള സഹായത്തിനായി ചൈനീസ് വാഹന നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർ കമ്പനിയുമായി പങ്കാളിയാകാൻ ഷിവേമി ചർച്ച നടത്തിവരികയാണെന്ന് കഴിഞ്ഞ ആഴ്ച വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ ഈ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ഷവോമി വിസമ്മതിച്ചു. ഷവോമിയുമായുള്ള അത്തരം പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് ഗ്രേറ്റ് വാളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോർസിന്റെ സഹകരണത്തോടെയായിരിക്കും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കൾ പുതിയ ഇലക്‌ട്രിക് കാർ നിർമിക്കുക എന്നായിരുന്നു വാർത്ത. അതിനായി ഗ്രേറ്റ് വാളിന്റെ പ്ലാന്റ് കമ്പനി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇരു കമ്പനികളും തമ്മിലുള്ള സഹകരണം വരുന്ന ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ഷവോമി ഇലക്ട്രിക് കാർ പദ്ധതി വേഗത്തിലാക്കാൻ എഞ്ചിനീയറിംഗ് കൺസൾട്ടൻസിയും ഗ്രേറ്റ് വാൾ നൽകിയേക്കും.

Most Read Articles

Malayalam
English summary
Largest Smartphone Maker Xiaomi To Invest 10 Billion Dollars For New EV Unit. Read in Malayalam
Story first published: Wednesday, March 31, 2021, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X