ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

തങ്ങളുടെ നിരയിലെ ബേബി സെഡാൻ എന്നുവിളിക്കുന്ന ES300h മോഡലിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ടയുടെ ആഢംബര വാഹന ബ്രാൻഡായ ലെക്‌സസ്. കാറിന്റെ 2021 ആവർത്തനത്തിന് 56.65 ലക്ഷം രൂപയാണ് രാജ്യത്ത് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

പരിഷ്ക്കരണത്തിന്റെ ഭാഗമായി ES300h സെഡാന് സൂക്ഷ്മമായ ബാഹ്യ ട്വീക്കുകളും അകത്ത് അധിക സവിശേഷതകളുമാണ് ലെക്‌സസ് സമ്മാനിച്ചിരിക്കുന്നത്. എന്നാൽ വിലയിലെ വർധനവാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇത്രയധികം പുതുമകൾ വാഹനത്തിലേക്ക് എത്തിയെങ്കിലും വെറും 10,000 രൂപ മാത്രമാണ് വർധിപ്പിച്ചിരിക്കുന്നത്.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

എക്സ്ക്വസിറ്റ്, ലക്ഷ്വറി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ലെക്‌സസ് ലെക്‌സസ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. പുതിയ മാറ്റങ്ങളിലേക്ക് നോക്കിയാൽ ES300h സെഡാന്റെ മൊത്തത്തിലുള്ള രൂപഘടന മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ നടപ്പിലാക്കിയിരിക്കുന്ന ചെറിയ പുതുമകളാണ് വാഹനത്തിനെ പുതിയതും കാലാതീതവുമാക്കുന്നത്.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

സിഗ്നേച്ചർ സ്പിൻഡിൽ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ ഒരു മെഷ് പാറ്റേൺ ഉപയോഗിച്ച് ചെറുതായി പരിഷ്ക്കരിച്ചിട്ടുണ്ട്, അതേസമയം ലൈറ്റ് ക്ലസ്റ്ററുകൾ നിലവിലെ തലമുറ ലെക്‌സ‌സ് മോഡലുകളേക്കാൾ എഡ്‌ജിയറാണ്. അലോയ് വീലുകളുടെ രൂപകൽപ്പനയും പുതിയതാണ്.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

സോണിക് ഇരിഡിയം, സോണിക് ക്രോം എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് ആഢംബര സെഡാൻ വിപണിയിൽ എത്തുന്നത്. ലെക്‌സസിന്റെ ES300h സെഡാന്റെ ക്യാബിനും അകത്തളവും ആദ്യ കാഴ്ച്ചയിൽ മുൻമോഡലിന് സമാനമാണെന്ന് തോന്നിയേക്കാം.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

പക്ഷേ ഇപ്പോൾ പുതിയ വാൽനട്ട് മെറ്റീരിയൽ അപ്ഹോൾസ്റ്ററി കൊണ്ടാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ചില കൂട്ടിച്ചേർക്കലുകളിൽ ചാരിയിരിക്കുന്നതും വായുസഞ്ചാരമുള്ളതുമായ പിൻസീറ്റുകൾ, ബ്രേക്ക് പെഡലിനായി വികസിപ്പിച്ച സർഫസ് ഏരിയ, കിക്ക് സെൻസറോടുകൂടിയ ടെയിൽ ഗേറ്റ്, 360 ഡിഗ്രി ക്യാമറ എന്നിവയും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

തീർന്നില്ല, ഇതോടൊപ്പം 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, 17 സ്പീക്കർ മാർക്ക് ലെവിൻസൺ സൗണ്ട് സിസ്റ്റം, ഒരു എയർ പ്യൂരിഫയർ എന്നിവയും ആഢംബര സെഡാനിൽ പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്. സ്ലോപ്പിംഗ് ബോണറ്റാണ് വാഹനത്തിലെ മറ്റൊരു ശ്രദ്ധേയമായ ഡിസൈൻ വശം.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ പരിചിതമായ 2.5 ലിറ്റർ, നാല് സിലിണ്ടർ ഡയറക്‌ട് ഇഞ്ചക്ഷൻ ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് ലെക‌്‌സസ് ES300h ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകുന്നത്. പരമാവധി ഇന്ധനക്ഷമത വിതരണം ചെയ്യുന്നതിനായി ശക്തമായ സെൽഫ് ചാർജ് ചെയ്യുന്ന ഇലക്ട്രിക് മോട്ടോറുമായാണ് ഇത് വരുന്നത്.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

16kWh ബാറ്ററി പാക്കുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 215 bhp കരുത്തിൽ 221 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ES300 ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് കാറാണ്. 22.37 കിലോമീറ്റർ മൈലേജാണ് വാഹനത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

സെഡാന് 8.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം പരമാവധി വേഗത 180 കിലോമീറ്ററാണ്. മികച്ച റൈഡിംഹ്, ഹാൻഡിലിംഗ് അനുഭവത്തിനായി ജാപ്പനീസ് വാഹന നിർമാതാക്കളായ ലെക്‌സസ് ബ്രേക്കുകളും സസ്പെൻഷൻ സജ്ജീകരണങ്ങളും സെഡാനിൽ പരിഷ്ക്കരിച്ചിട്ടുണ്ട്.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

ഒരു ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ മൂന്നു വർഷത്തെ വാറണ്ടിയാണ് ലെക്‌സസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും വാഗ്‌ദാനം ചെയ്യുന്നത്. സുരക്ഷയുടെ കാര്യത്തിലും ബഹുകേമനാണ് ലെക്‌സസ് ES300h ഫെയ്‌സ്‌ലി‌ഫ്റ്റ് സെഡാൻ എന്നതും ശ്രദ്ധേയമാണ്.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

വാഹനത്തിലെ സുരക്ഷാ സവിശേഷതകളിൽ 10 എയർ ബാഗുകൾ, ആന്റി ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (EBD), ബ്രേക്ക് അസിസ്റ്റ് (BA), ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

മാത്രമല്ല, ഇതിനു പുറമെ സെൻട്രൽ ലോക്കിംഗ്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്കുകൾ, ചൈൽഡ് സേഫ്റ്റി ലോക്ക്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, റിയർ ഡിഫോഗർ, ഓട്ടോമാറ്റിക് ഡേ നൈറ്റ് ഇന്റീരിയർ മിറർ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും ലെക്‌സസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബേബി സെഡാന് പുതുരൂപം, ES300h ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ലെക്‌സസ്; വില 56.65 ലക്ഷം രൂപ

ആഭ്യന്തര വിപണിയിൽ ലെക്സസ് ES ആഢംബര സെഡാൻ ടൊയോട്ടയുടെ ടൊയോട്ട കാമ്രിയുമായാണ് പ്രധാനമായും മത്സരിക്കുന്നത്. ഇതിന് ഇന്ത്യയിൽ 41.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. എന്നാൽ വോൾവോ S90, മെർസിഡീസ് ബെൻസ് E-ക്ലാസ്, ഔഡി A6, ബിഎംഡബ്ല്യു 5 സീരീസ്, ജാഗ്വർ XF തുടങ്ങിയ വമ്പൻമാരുമായും ഏറ്റുമുട്ടാൻ ES300 ഫെയ്‌സ്‌ലി‌ഫ്റ്റ് പ്രാപ്‌തമാണ്.

Most Read Articles

Malayalam
English summary
Lexus india introduced the new es300h facelift baby sedan
Story first published: Friday, October 8, 2021, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X