മഹീന്ദ്രയുടെ മിന്നും താരമായി മാറി XUV300; പെട്രോള്‍ വേരിയന്റിന് ആവശ്യക്കാര്‍ ഏറെ

മഹീന്ദ്ര നിരയിലെ ജനപ്രീയ മോഡലാണ് XUV300. വരും കാലങ്ങളില്‍ രാജ്യത്തിനായി നിരവധി മോഡലുകള്‍ അവതരിപ്പിക്കാനാണ് മഹീന്ദ്ര പദ്ധതിയിട്ടിരിക്കുന്നത്.

മഹീന്ദ്രയുടെ മിന്നും താരമായി മാറി XUV300; പെട്രോള്‍ വേരിയന്റിന് ആവശ്യക്കാര്‍ ഏറെ

ഏതാനും ചില മോഡലുകളുടെ പ്രഖ്യാപനം അടുത്തിടെ ബ്രാന്‍ഡ് വെളിപ്പെടുത്തിയിരുന്നു. XUV300 കോംപാക്ട് എസ്‌യുവി ബുക്കിംഗ് 2021 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 90 ശതമാനം വര്‍ദ്ധിച്ചതായി കമ്പനി അറിയിച്ചു.

മഹീന്ദ്രയുടെ മിന്നും താരമായി മാറി XUV300; പെട്രോള്‍ വേരിയന്റിന് ആവശ്യക്കാര്‍ ഏറെ

2021 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും പ്രതിമാസം ശരാശരി 6,000 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ലഭിച്ച മൊത്തം ബുക്കിംഗുകളില്‍ 48 ശതമാനവും കോംപാക്ട് എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റിലാണ്.

MOST READ: ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

മഹീന്ദ്രയുടെ മിന്നും താരമായി മാറി XUV300; പെട്രോള്‍ വേരിയന്റിന് ആവശ്യക്കാര്‍ ഏറെ

XUV300-യുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കാരണം, കാത്തിരിപ്പ് കാലയളവ് ഇപ്പോള്‍ 12 ആഴ്ചയിലധികം നീണ്ടുനില്‍ക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വളരെയധികം മത്സരാധിഷ്ഠിതമായ കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് മഹീന്ദ്ര XUV300 ഇടംപിടിച്ചിരിക്കുന്നത്.

മഹീന്ദ്രയുടെ മിന്നും താരമായി മാറി XUV300; പെട്രോള്‍ വേരിയന്റിന് ആവശ്യക്കാര്‍ ഏറെ

ശ്രേണിയിലെ പുതിയ എതിരാളികളോട് മത്സരിക്കാന്‍ സഹായിക്കുന്നതിനായി കമ്പനി ഈ വര്‍ഷം ആദ്യം പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റും പുറത്തിറക്കിയിരുന്നു. രണ്ട് എഞ്ചിനുകളിലും ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില എസ്‌യുവികളില്‍ ഒന്നാണ് XUV300.

MOST READ: അടുത്ത തലമുറ വിറ്റാര എസ്‌യുവി ഉടൻ വെളിപ്പെടുത്താനൊരുങ്ങി സുസുക്കി

മഹീന്ദ്രയുടെ മിന്നും താരമായി മാറി XUV300; പെട്രോള്‍ വേരിയന്റിന് ആവശ്യക്കാര്‍ ഏറെ

1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് മഹീന്ദ്ര XUV300-യില്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 109 bhp കരുത്തും 200 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 117 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കുന്നു.

മഹീന്ദ്രയുടെ മിന്നും താരമായി മാറി XUV300; പെട്രോള്‍ വേരിയന്റിന് ആവശ്യക്കാര്‍ ഏറെ

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് AMT ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. രാജ്യത്തെ സെഗ്മെന്റ് എതിരാളികളുടെ ഒരു നീണ്ട പട്ടികയ്ക്കെതിരെയാണ് മഹീന്ദ്ര XUV300 മത്സരിക്കുന്നത്.

MOST READ: ഉപയോഗിച്ച ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കാണം ഈ കാര്യങ്ങൾ

മഹീന്ദ്രയുടെ മിന്നും താരമായി മാറി XUV300; പെട്രോള്‍ വേരിയന്റിന് ആവശ്യക്കാര്‍ ഏറെ

ഇതില്‍ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ഹോണ്ട WR-V എന്നിവ ഉള്‍പ്പെടുന്നു.

മഹീന്ദ്രയുടെ മിന്നും താരമായി മാറി XUV300; പെട്രോള്‍ വേരിയന്റിന് ആവശ്യക്കാര്‍ ഏറെ

അടുത്തിടെ വാഹനത്തില്‍ നിന്ന് കുറച്ച് ഫീച്ചറുകള്‍ കമ്പനി നീക്കം ചെയ്തിരുന്നു. റിയര്‍-മിഡില്‍ സീറ്റിനായി മൂന്ന്-പോയിന്റ് സീറ്റ് ബെല്‍റ്റ് ഒഴിവാക്കുന്നതും ഹീറ്റഡ് (ORVMs) റിയര്‍ വ്യൂ മിററുകള്‍ ഒഴിവാക്കിയതും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: പൗരാണിക ഭാവത്തിൽ ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡൽ വെളിപ്പെടുത്തി റോൾസ് റോയ്‌സ്

മഹീന്ദ്രയുടെ മിന്നും താരമായി മാറി XUV300; പെട്രോള്‍ വേരിയന്റിന് ആവശ്യക്കാര്‍ ഏറെ

കൂടാതെ, വാഹനത്തിന്റെ വില അടുത്തിടെ കമ്പനി വര്‍ദ്ധിപ്പിച്ചു. കോംപാക്ട് എസ്‌യുവിയുടെ വില വര്‍ദ്ധനവ് 1,000 മുതല്‍ 39,000 രൂപ വരെയാണ്. വില വര്‍ധനവിന് ശേഷം ഇപ്പോള്‍ 7.96 ലക്ഷം മുതല്‍ 12.94 ലക്ഷം രൂപ വരെയാണ് XUV300-യുടെ എക്സ്ചോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Says XUV300 Bookings Increase By 90 Percent, Find Here All Details. Read in Malayalam.
Story first published: Sunday, May 30, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X