XUV500-യുടെ പരീക്ഷണയോട്ടം സജീവമാക്കി മഹീന്ദ്ര; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏകദേശം ഒരുവര്‍ഷക്കാലമായി നിരത്തുകളില്‍ സജീവ പരീക്ഷണയോട്ടത്തിലാണ് പുതുതലമുറ മഹീന്ദ്ര XUV500. പതിവ് പോലെ വാഹനത്തിന്റെ പുതിയ ചിത്രങ്ങളും അത് സംബന്ധിച്ച ഏതാനും വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നു.

ഡാഷ്‌ബോര്‍ഡ് വിവരങ്ങള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

മുംബൈയിലെ നിരത്തുകളിലെ പരീക്ഷണയോട്ടത്തിനിടെയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നത്. അതിന്റെ ക്യാബിന്‍ ഇന്റീരിയറുകളുടെ വിശദാംശങ്ങളാണ് പുതിയ ചിത്രങ്ങള്‍ നല്‍കുന്നത്.

ഡാഷ്‌ബോര്‍ഡ് വിവരങ്ങള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

എസ്‌യുവിയുടെ ഇന്റീരിയറുകള്‍ വെളിച്ചത്തുവരുന്നത് ഇതാദ്യമല്ലെങ്കിലും, പുതിയ മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലിന് പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഡ്രൈവറുടെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ യഥാര്‍ത്ഥ ലേ ഔട്ട് ചിത്രങ്ങള്‍ കാണുന്നത് ഇതാദ്യമാണ്.

MOST READ: ടാറ്റയുടെ നേട്ടങ്ങളിൽ ഒരു പൊൻ തൂവൽ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് ആൾട്രോസ്

ഡാഷ്‌ബോര്‍ഡ് വിവരങ്ങള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരേ ഹൗസിംഗില്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനടുത്തായി സ്ഥാപിച്ചിരിക്കുന്നു. രണ്ട് കണ്‍സോളുകളും തമ്മില്‍ ഒരു വിടവ് ഉണ്ട്, ഏത് സവിശേഷതയാണ് ആ ഇടം ഉള്‍ക്കൊള്ളുന്നത് എന്നത് കാത്തിരുന്ന് കാണണം.

ഡാഷ്‌ബോര്‍ഡ് വിവരങ്ങള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് മടങ്ങുമ്പോള്‍, വലതുവശത്ത് ഒരു ടാക്കോമീറ്ററും ഇടതുവശത്ത് സ്പീഡോമീറ്ററും ഉള്‍പ്പെടുന്നു. നേരത്തെ സ്‌പൈ ഷോട്ടുകള്‍ ഡാഷ്ബോര്‍ഡിനെയും സെന്റര്‍ കണ്‍സോളിനെയും കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

MOST READ: പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

ഡാഷ്‌ബോര്‍ഡ് വിവരങ്ങള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

സെന്‍ട്രല്‍ എയര്‍-കോണ്‍ വെന്റുകള്‍ സെന്‍ട്രല്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് താഴെയായി സ്ഥാപിക്കുന്നു. ഈ പ്രത്യേക പ്രോട്ടോടൈപ്പിന് ഒരു മാനുവല്‍ ഹാന്‍ഡ്ബ്രേക്ക് ലിവറും ഡ്രൈവര്‍ക്കും ഫ്രണ്ട് പാസഞ്ചറിനുമായി വളരെ വലിയ ആംറെസ്റ്റുകളും ലഭിക്കുന്നു.

ഡാഷ്‌ബോര്‍ഡ് വിവരങ്ങള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

പുതിയ ഡോര്‍ ഹാന്‍ഡിലുകളും മുന്‍വശത്തെ റീഡിംഗ് ലാമ്പുകളും ഇന്റീരിയറില്‍ നിന്നുള്ള മറ്റ് പ്രധാന സവിശേഷതകളാണ്. പുറമേ നോക്കിയാല്‍, പ്രോട്ടോടൈപ്പ് മുമ്പ് പുറത്ത് വന്ന ചിത്രങ്ങളോട് വളരെ സാമ്യമുള്ളതായി കാണപ്പെടുന്നു.

MOST READ: മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

ഡാഷ്‌ബോര്‍ഡ് വിവരങ്ങള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

എന്നിരുന്നാലും, ഫ്രണ്ട് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് താഴെയുള്ള J ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഈ ഭാഗം മറച്ചുവെച്ചതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

ഡാഷ്‌ബോര്‍ഡ് വിവരങ്ങള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

മഹീന്ദ്ര ഹെഡ്ലൈറ്റ് സജ്ജീകരണം പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കാം അല്ലെങ്കില്‍ വ്യത്യസ്ത വേരിയന്റുകളില്‍ വ്യത്യസ്ത സജ്ജീകരണങ്ങള്‍ വാഗ്ദാനം ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: 350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഡാഷ്‌ബോര്‍ഡ് വിവരങ്ങള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

നിലവിലെ മോഡലില്‍ നഖത്തിന്റെ ആകൃതിയിലുള്ളവയ്ക്ക് പകരം പരമ്പരാഗത പുള്‍-ഔട്ട് ഡോര്‍ ഹാന്‍ഡിലുകള്‍ ഇതിന് ലഭിക്കുന്നു. 18 ഇഞ്ച് 10 സ്പോക്ക് അലോയ് വീലുകളാണ് ചിത്രത്തില്‍ കാണുന്ന മോഡലിന് ലഭിച്ചിരിക്കുന്നത്.

ഡാഷ്‌ബോര്‍ഡ് വിവരങ്ങള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

ചരിഞ്ഞ മേല്‍ക്കൂര, പിന്‍ വിന്‍ഡ്സ്‌ക്രീന്‍ വൈപ്പര്‍, റൂഫില്‍ ഘടിപ്പിച്ച സ്പോയിലര്‍, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ബാഹ്യ സവിശേഷതകള്‍.

ഡാഷ്‌ബോര്‍ഡ് വിവരങ്ങള്‍ പുറത്ത്; പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV500

2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ യൂണിറ്റും 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് പുതുതലമുറ XUV500 വാഗ്ദാനം ചെയ്യുന്നത്. രണ്ട് യൂണിറ്റുകള്‍ക്കും രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുത്ത വേരിയന്റുകളില്‍ AWD സജ്ജീകരണവും ഓഫര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Image Courtesy: Rushlane Spylane

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV500 Spied Testing, New Images Revealed Dashboard Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X