പുതിയ മെർസിഡീസ് AMG E 63S, E 53 മോഡലുകൾ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 15-ന്

ആഢംബര പെർഫോമൻസ് കാറുകൾക്ക് രാജ്യത്തുനിന്ന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് തങ്ങളുടെ AMG നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് മെർസിഡീസ് ബെൻസ് ഇന്ത്യ.

പുതിയ മെർസിഡീസ് AMG E 63S, E 53 മോഡലുകൾ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 15-ന്

ഇതിന്റെ ഭാഗമായി ജൂലൈ 15-ന് പുതിയ AMG E 63S, E 53 മോഡലുകളെ പുറത്തിറക്കിയാകും പെർഫോമൻസ് കാർ നിരയെ മെർസിഡീസ് കൂടുതൽ ശക്തമാക്കുക. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് E-ക്ലാസ്.

പുതിയ മെർസിഡീസ് AMG E 63S, E 53 മോഡലുകൾ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 15-ന്

AMG E 63S, E 53 എന്നിവയും ഡ്രൈവിംഗ് പ്രേമികളുടെ ശ്രദ്ധ ആകർഷിക്കാൻ പ്രാപ്‌തമാണ്. മികച്ച ആഢംബര പെർഫോമൻസ് കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമാക്കി എത്തുന്ന മോഡലുകൾക്ക് പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഒരു കൂട്ടം കോസ്മെറ്റിക്, ഫീച്ചർ അപ്‌ഗ്രേഡുകൾ ലഭിക്കും.

പുതിയ മെർസിഡീസ് AMG E 63S, E 53 മോഡലുകൾ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 15-ന്

4 ലിറ്റർ V8 ബിറ്റുബോ എഞ്ചിനാണ് മെർസിഡീസന്റെ പുതുക്കിയ E 63S മോഡലിന് തുടിപ്പേകുന്നത്. ഇത് പരമാവധി 603 bhp കരുത്തിൽ 850 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. വെറും 3.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിന് സാധിക്കും.

പുതിയ മെർസിഡീസ് AMG E 63S, E 53 മോഡലുകൾ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 15-ന്

ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റങ്ങളുടെ സോഫ്റ്റ്‌വെയറിലേക്കുള്ള അപ്‌ഡേറ്റുകൾ, പുനർ രൂപകൽപ്പന ചെയ്ത ബ്രേക്ക് ലൈറ്റുകൾ, കൂടുതൽ എയറോഡൈനാമിക് പ്രൊഫൈൽ ക്ലെയിം എന്നിവയെല്ലാം വരവിൽ പരിചയപ്പെടുത്തും.

പുതിയ മെർസിഡീസ് AMG E 63S, E 53 മോഡലുകൾ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 15-ന്

വിഷ്വൽ ഹൈലൈറ്റുകളിൽ കൂടുതൽ ശ്രദ്ധയാകർഷിക്കുക AMG നിർദ്ദിഷ്ട റേഡിയേറ്റർ ഗ്രിൽ ആയിരിക്കും. ഇത് കൂടുതൽ പ്രമുഖമായ സ്റ്റാർ ലോഗോ ഉപയോഗിച്ചായിരിക്കും പൂർത്തിയാക്കുക. അകത്ത് ഏറ്റവും പുതിയ MBUX സിസ്റ്റം ഇടംപിടിക്കുമെന്ന് ഉറപ്പാണ്. കൂടാതെ AMG പെർഫോമൻസ് സ്റ്റിയറിംഗ് വീലും കാറിലുണ്ടാകും.

പുതിയ മെർസിഡീസ് AMG E 63S, E 53 മോഡലുകൾ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 15-ന്

ആഢംബര കാറിന് 20 ഇഞ്ച് അഞ്ച്-ട്വിൻ-സ്‌പോക്ക് അലോയ് വീലുകൾ സ്റ്റാൻഡേർഡായി ലഭിക്കും. കൂടാതെ എയറോഡൈനാമിക്കായി ഒപ്റ്റിമൈസ് ചെയ്തിട്ടുമുണ്ട്. ഉപയോക്താക്കൾക്ക് 19 ഇഞ്ച് 10-സ്‌പോക്ക് ലൈറ്റ്-അലോയ്-വീലുകളും തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

പുതിയ മെർസിഡീസ് AMG E 63S, E 53 മോഡലുകൾ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 15-ന്

ഏറ്റവും പുതിയ AMG E 53 മോഡലിനെ സംബന്ധിച്ചിടത്തോളം മെർസിഡീസിന്റെ EQ ബൂസ്റ്റ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 3 ലിറ്റർ ആറ് സിലിണ്ടർ എഞ്ചിനിൽ നിന്നാണ് ഇത് കരുത്ത് ഉത്പാദിപ്പിക്കുന്നത്. അങ്ങനെ പരമാവധി 430 bhp പവറും 520 Nm torque ഉം വികസിക്കാൻ ഇതിനു ശേഷിയുണ്ട്.

പുതിയ മെർസിഡീസ് AMG E 63S, E 53 മോഡലുകൾ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 15-ന്

ഒമ്പത് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 4.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുണ്ട്. അഞ്ച് ഇരട്ട-സ്‌പോക്ക്-ഡിസൈനോടുകൂടിയ 19 ഇഞ്ച്, 20 ഇഞ്ച് ലൈറ്റ്-അലോയ് വീൽ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.

Most Read Articles

Malayalam
English summary
Mercedes AMG E63S And E53 Performance Cars Will Launch On July 15 In India. Read in Malayalam
Story first published: Saturday, July 3, 2021, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X