വിൽപ്പനയിൽ 62 ശതമാനം വളർച്ചയുമായി മെർസിഡീസ്; ജൂലൈ മുതൽ ഉത്പാദനം വർധിപ്പിക്കും
ഇന്ത്യൻ വിപണിയിലെ ആഢംബര വാഹന വിപണിയിലെ ഒന്നാംസ്ഥാനം ഊട്ടിയുറപ്പിച്ച് മെർസിഡീസ് ബെൻസ്. ഈ വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ 65 ശതമാനം വാർഷിക വളർച്ചയോടെയാണ് കമ്പനി ജർമൻ എതിരാളികൾക്കെതിരെ പൊരുതി നിൽക്കുന്നത്.

ഈ വർഷം ഇതുവരെ ആഭ്യന്തര വിപണിയിൽ 4857 യൂണിറ്റ് വിൽപ്പനയാണ് മെർസിഡീസ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ സമയം 2948 യൂണിറ്റ് വിൽപ്പനയായിരുന്നു കമ്പനിക്ക് നേടാനായിരുന്നത്.

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ തുടർച്ചയായി രണ്ട് മാസത്തേക്ക് വിൽപ്പന സ്തംഭിച്ചിരുന്നെങ്കിലും ശക്തമായ വളർച്ച രേഖപ്പെടുത്താൻ ബ്രാൻഡിന് സാധിച്ചു. ഈ വർഷം നിരവധി പുതിയ മോഡലുകളെ വിപണിയിൽ അണിനിരത്തിയതും ജർമൻ ബ്രാൻഡിന് തുണയായി.

ഇതുവരെ A-ക്ലാസ് ലിമോസിൻ, E-ക്ലാസ് LWB ഫെയ്‌സ്‌ലിഫ്റ്റ്, AMG A 35 4M, പുതുതലമുറ GLA, AMG GLA 35 4M, GLS മേബാക്ക് 600, പുതിയ A-ക്ലാസ് എന്നീ പുത്തൻ കാറുകളെയാണ് മെർസിഡീസ് ഇന്ത്യയിൽ പരിചയപ്പെടുത്തിയത്.

ഈ മോഡലുകളെല്ലാം വിൽപ്പനയ്ക്ക് ആക്കം കൂട്ടിയെങ്കിലും എൻട്രി ലെവൽ മോഡലുകളായ GLA, A-ക്ലാസ്, E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്, GLE എന്നിവ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഓൺലൈൻ വിൽപ്പനയിൽ പോലും ഈ ആറ് മാസത്തിൽ 20 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

വിൽപ്പന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി മെർസിഡീസ് ബെൻസ് ഇന്ത്യ ക്രമേണ ഉത്‌പാദനം വർധിപ്പിച്ചിട്ടുമുണ്ട്. വർഷത്തിന്റെ ആദ്യപകുതിയിൽ 50 ശതമാനം വളർച്ച മാത്രമായിരുന്നു കമ്പനി ലക്ഷ്യംവെച്ചിരുന്നുള്ളൂ എന്നതും വാസ്തവമാണ്.

എന്നിരുന്നാലും അതിനപ്പുറം മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ബ്രാൻഡിന് ആശ്വാസമേകിയിട്ടുണ്ട്. ഈ വർഷം ഇന്ത്യയിൽ 15 പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള പദ്ധതികളാണ് മെർസിഡീസ് മുന്നോട്ടുവെച്ചിരിക്കുന്നത്.

അവയിൽ A-ക്ലാസ് ലിമോസിൻ, GLA, S-ക്ലാസ് എന്നിവ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം മെർസിഡീസ്-AMG E 53 4മാറ്റിക് E 63 S 4മാറ്റിക് എന്നിവ ഈ മാസം തന്നെ വിപണിയിൽ എത്തും.

പൂർണമായും നിർമ്മിച്ച യൂണിറ്റ് അല്ലെങ്കിൽ പൂർണ ഇറക്കുമതിയായി അവതരിപ്പിച്ച പുതിയ മെർസിഡീസ് ബെൻസ് A-ക്ലാസ് ഫ്ലാഗ്ഷിപ്പിന്റെ 150 യൂണിറ്റുകൾ അടങ്ങിയ ആദ്യ ബാച്ച് വിറ്റുകഴിഞ്ഞാൽ ഇത് പ്രാദേശികവൽക്കരിക്കപ്പെടും.


Click it and Unblock the Notifications








