ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

2021 IAA മ്യൂണിക് മൊബിലിറ്റി ഷോയിൽ മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിന് ഔദ്യോഗികമായി അവതരിപ്പിച്ച് ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് സീരീസ്-പ്രൊഡക്ഷൻ മോഡലാകുമിത് എന്നതാണ് ശ്രദ്ധേയം.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

മെർസിഡീസ് ബെൻസിൽ നിന്നുള്ള ആഢംബര, എക്സിക്യൂട്ടീവ് ക്ലാസ് ഇവികൾക്കുള്ള മോഡുലാർ ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കൺസെപ്റ്റ് വാഹനം. മെർസിഡീസ് മേബാക്ക്, മെർസിഡീസ് EQ ശ്രേണിയിലെ മോഡലാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും വിധമാണ് കൺസെപ്റ്റ് കാറിനെ കമ്പനി ഒരുക്കിയിരിക്കുന്നത്.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

വരാനിരിക്കുന്ന EQS എസ്‌യുവിയും ഇതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുക. അത് അടുത്ത വർഷമാകും സീരീസ് നിർമാണത്തിലേക്ക് കടക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ മേബാക്ക് അതിനുശേഷമാകും വിപണിയിലെത്തുക.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ആഢംബര വിഭാഗത്തിലെ ആദ്യത്തെ ഓൾ ഇലക്ട്രിക് എസ്‌യുവിയുടെ പ്രിവ്യൂ മെർസിഡീസ് മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റ് നൽകുന്നു. മേബാക്ക് വിശദാംശങ്ങളുള്ള ഒരു പരമ്പരാഗത എസ്‌യുവി ആകൃതിയാണ് ഇതിന് ലഭിക്കുന്നത്. ഗ്രില്ലിനെ അനുകരിക്കുന്ന ലംബമായ മെയ്‌ബാക്ക് പിൻസ്‌ട്രൈപ്പുകളുള്ള പൂർണമായി അടച്ച ഗ്രില്ലാണ് വാഹനത്തിലെ മറ്റൊരു പ്രത്യേകത.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

മെയ്ബാക്ക് ചിഹ്നത്തിന്റെ നേർത്ത മെഷ് ഉപയോഗിച്ച് ഫ്രെയിം ചെയ്ത ഡയമണ്ട് ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന ആകർഷകമായ എൽഇഡി ഹെഡ്‌ലൈറ്റുകളാണ് മുൻവശത്തെ പ്രധാന ആകർഷണം. ക്രോം പൂശിയ ലൂവറുകളും ബമ്പറിലെ എയർ ഇൻടേക്കിലാണ് ഇടംപിടിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ഹെഡ്‌ലൈറ്റുകളിൽ ചെറിയ മെർസിഡീസ് മേബാക്ക് ലോഗോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്‌യുവിയുടെ സി-പില്ലറിൽ ഈ ലോഗോകളിലൊന്ന് കാണാനും സാധിക്കും. കൂടാതെ ബൂട്ടിലും 'മേബാക്ക്' എന്ന് എഴുതിയിട്ടുണ്ട്.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ഡ്രൈവർ വാഹനത്തിന്റെ ഡോറിനടുത്തെത്തുമ്പോൾ അത് യാന്ത്രികമായി തുറക്കുമെന്നതാണ് മെർസിഡീസ് മേബാക്ക് EQS കൺസെപ്റ്റിന്റെ ഒരു രസകരമായ സവിശേഷത. എസ്‌യുവിയുടെ പിൻവാതിലുകളും ഓട്ടോമാറ്റിക്കായി തുറക്കാൻ പ്രോഗ്രാം ചെയ്യാവുന്നതാണ്.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഉപരിതലങ്ങളുടെയും ആകൃതികളുടെയും വൈകാരിക സംയോജനം ഉൾക്കൊള്ളുന്നതായിരിക്കും വരാനിരിക്കുന്ന മേബാക്ക് EQS എസ്‌യുവിയെന്ന് ഡെയിംലർ ഗ്രൂപ്പിന്റെ ചീഫ് ഡിസൈൻ ഓഫീസർ ഗോർഡൻ വാഗനർ അവകാശപ്പെട്ടു.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

100 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ ബ്രാൻഡ് ഒരു ഇലക്ട്രിക് ഭാവിയിലേക്ക് മാറുന്നതിന്റെ ആദ്യപടിയും ഇതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. ഒബ്സിഡിയൻ ബ്ലാക്ക് മെറ്റാലിക്, സിർകോൺ റെഡ് മെറ്റാലിക് എന്നിവയിൽ ബ്രാൻഡിന്റെ സിഗ്നേച്ചർ ടു-ടോൺ പെയിന്റ് ഫിനിഷിലാണ് ഈ കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തിയത്.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

ബി-പില്ലറുകൾ ക്രോം പൂശിയതാണ്. മേബാക്ക് 'M' ഡി-പില്ലറിലും കാണാം. മേബാക്ക് 'ബൗൾ' ഡിസൈനിൽ പൂർത്തിയാക്കിയ 24 ഇഞ്ച് അലോയ് വീലുകളാണ് ആഢംബര ഇലക്ട്രിക് എസ്‌യുവിക്ക് നൽകിയിരിക്കുന്നത്. എസ്‌യുവിയുടെ പിൻവശത്തേക്ക് നേക്കിയാൽ തുടർച്ചയായ ഹെലിക്സ് ലൈറ്റ് സ്ട്രിപ്പുകളുടെ സാന്നിധ്യമാണ് ശ്രദ്ധേയമാകുന്നത്.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

അത് ആനിമേഷനോടൊപ്പമാണ് പ്രവർത്തിക്കുന്നതും. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ മെർസിഡീസ്-മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിന്റെ ക്യാബിൻ പുറംകാഴ്ച്ച വാഗ്ദാനം ചെയ്യുന്ന അതേ ആഢംബര യാത്ര പോലെ സ്റ്റൈലിഷ് ആണ്. ഡാഷ്‌ബോർഡിൽ മൂന്ന് ടച്ച്‌സ്‌ക്രീനുകൾ മെർസിഡീസ് വാഗ്ദാനം ചെയ്യുന്നത്.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

അത് ഒരു എ-പില്ലറിൽ നിന്ന് മറ്റൊന്നിലേക്ക് നീളുന്നു. ഫ്യൂച്ചറിസ്റ്റിക് സ്റ്റിയറിംഗ് വീൽ, ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, റോസ് ഗോൾഡ് ആക്‌സന്റുകളുള്ള വൈറ്റ്, ഡാർക്ക് ബ്ലൂ ലെതർ അപ്ഹോൾസ്റ്ററി, വൈറ്റ് പിയാനോ ലാക്വർ ട്രിം, ഫ്ലോർ കവറിംഗ് എന്നിവയും അതിലേറെയും സംവിധാനങ്ങൾ സജ്ജീകരിച്ചാകും വരിക.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

കട്ടിയുള്ള കുഷ്യൻ ചെയ്ത സീറ്റുകൾ A-ക്ലാസിൽ കാണപ്പെടുന്നതിന് സമാനമാണ്. പിൻഭാഗത്തുള്ള രണ്ടും ലോഞ്ച് പോലെയുള്ള ഇരിപ്പിടങ്ങൾക്കായി സംയോജിത ഫുട്‌റെസ്റ്റുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. കൺസെപ്റ്റ് EQS ഒരു നാല് സീറ്റർ വാഹനമാണെങ്കിലും പ്രൊഡക്ഷൻ പതിപ്പ് മൂന്ന് പേർക്ക് പിൻ ഇരിക്കാൻ കഴിയുന്ന ബെഞ്ച് തരത്തിലുള്ള അഞ്ച് സീറ്റർ ലേഔട്ടും വാഗ്ദാനം ചെയ്യും.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

മുൻവശത്തെ യാത്രക്കാർക്ക് 12.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ ഉൾപ്പെടുന്ന മേബാക്ക് നിർദ്ദിഷ്ട ഡിസ്പ്ലേയുള്ള MBUX ഹൈപ്പർസ്ക്രീനാണ് മറ്റൊരു ആകർഷണം. വാഹനത്തിന്റെ മറ്റ് സവിശേഷതകളെക്കുറിച്ച് കാര്യമായ ഒരു സൂചനയും ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് നൽകിയിട്ടില്ല.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

എന്നിരുന്നാലും ഈ കൺസെപ്റ്റ് മോഡൽ അവരുടെ മോഡുലാർ ആർക്കിടെക്ച്ചർ ഉപയോഗിക്കുന്നുമെന്ന് മെർസിഡീസ് വെളിപ്പെടുത്തിയിട്ടുണ്ട്. അത് മറ്റൊരു ഇലക്ട്രിക് എസ്‌യുവിയുടെ അടിസ്ഥാനമായും വർത്തിക്കുന്നു. WLTP അനുസരിച്ച് മെർസിഡീസ് EQS എസ്‌യുവി ആർക്കിടെക്ചറിനായി ഏകദേശം 600 കിലോമീറ്റർ റേഞ്ചാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്.

ഇലക്‌ട്രിക് ആഢംബരം, മേബാക്ക് EQS എസ്‌യുവി കൺസെപ്റ്റിനെ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

മേബാക്കിന്റെ പരമ്പരാഗത എതിരാളികളായ ബെന്റ്‌ലിയും റോൾസ് റോയ്‌സും ഇതുവരെ നൽകാത്ത ഒരു സെഗ്‌മെന്റിൽ ഇലക്‌ട്രിക് വാഹനങ്ങൾ വാഗ്‌ദാനം ചെയ്‌ത് ഇവി ട്രെൻഡിനൊപ്പം അതിവേഗം നീങ്ങാനാണ് മെർസിഡീസ് ബെൻസ് തയാറെടുക്കുന്നതും. ആന്തരിക ജ്വലന എഞ്ചിനുകളിൽ നിന്ന് ബാറ്ററി ഇലക്ട്രിക് എഞ്ചിനുകളിലേക്കുള്ള മേബാക്കിന്റെ നീക്കം അതീവ ശ്രദ്ധയോടെയാണ് ആഢംബര വാഹന ലോകം നോക്കികാണുന്നതും.

Most Read Articles

Malayalam
English summary
Mercedes benz officially revealed the maybach eqs suv concept
Story first published: Monday, September 6, 2021, 16:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X