EQS എസ്‌യുവിയുടെ മേബാക്ക് പതിപ്പിന്റെ ടീസർ ചിത്രം പുറത്തുവിട്ട് മെർസിഡീസ്

2030 ഓടെ പൂർണമായും ഇലക്ട്രിക്കിലേക്ക് ചുവടുവെക്കുവാനുള്ള പദ്ധതി സ്ഥിരീകരിച്ച ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് നിരവധി ബാറ്ററി-ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

EQS എസ്‌യുവിയുടെ മേബാക്ക് പതിപ്പിന്റെ ടീസർ ചിത്രം പുറത്തുവിട്ട് മെർസിഡീസ്

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ ശ്രേണിയിൽ EQE, EQS, എസ്‌യുവി, G-ക്ലാസ്, EQS മെർസിഡീസ്-മേബാക്ക് പതിപ്പ് എന്നിവയെല്ലാം ഉൾപ്പെടും എന്നതാണ് ശ്രദ്ധേയം. അടുത്ത വർഷം EQ എസ്‌യുവിയും EQS എസ്‌യുവിയും അരങ്ങേറ്റം കുറിക്കുമെന്ന് മെർസിഡീസ് ബെൻസിലെ ബ്രിട്ടാ സീഗർ വ്യക്തമാക്കുകയും ചെയ്‌തു.

EQS എസ്‌യുവിയുടെ മേബാക്ക് പതിപ്പിന്റെ ടീസർ ചിത്രം പുറത്തുവിട്ട് മെർസിഡീസ്

അതിന്റെ ഭാഗമായി അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങാനിരിക്കുന്ന EQS എസ്‌യുവിയുടെ മെർസിഡീസ്-മേബാക്ക് പതിപ്പിന്റെ ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. എല്ലാ പുതിയ മോഡലും ജർമൻ കാർ ബ്രാൻഡിന്റെ EVA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

EQS എസ്‌യുവിയുടെ മേബാക്ക് പതിപ്പിന്റെ ടീസർ ചിത്രം പുറത്തുവിട്ട് മെർസിഡീസ്

മാത്രമല്ല ഇത് ഒരൊറ്റ ചാർജിൽ 770 കിലോമീറ്റർ ശ്രേണി വരെ വാഗ്ദാനം ചെയ്തേക്കാം. വരാനിരിക്കുന്ന മെർസിഡീസ്-മെയ്ബാക്ക് EQS ഇലക്ട്രിക് എസ്‌യുവി ജർമൻ ബ്രാൻഡിൽ നിന്നുള്ള മുൻനിര ഇവി മോഡലായിരിക്കും.

EQS എസ്‌യുവിയുടെ മേബാക്ക് പതിപ്പിന്റെ ടീസർ ചിത്രം പുറത്തുവിട്ട് മെർസിഡീസ്

റിപ്പോർട്ടുകൾ പ്രകാരം ഇത് മിക്ക EQS മോഡലുകളിലും സാധാരണമായ ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനിലായിരിക്കും മെയ്ബാക്ക് EQS ഒരുങ്ങുക. EQS ആഢംബര സെഡാൻ ഇലക്ട്രിക് മോഡൽ പോലെ ശൂന്യമായ മുൻഭാഗത്തോടുകൂടി വലിയ ഹെഡ്‌ലൈറ്റുകളാൽ ചുറ്റപ്പെട്ട ഒരു വലിയ ഗ്രിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

EQS എസ്‌യുവിയുടെ മേബാക്ക് പതിപ്പിന്റെ ടീസർ ചിത്രം പുറത്തുവിട്ട് മെർസിഡീസ്

ഇതു കൂടാതെ മേബാക്ക് EQS എസ്‌യുവി മറ്റ് ചില സ്റ്റൈലിംഗ് ഘടകങ്ങളും ഇലക്ട്രിക് EQS സെഡാനിൽ നിന്ന് കടമെടുക്കാൻ സാധ്യതയുണ്ട്. ഇലക്‌ട്രിക് എസ്‌യുവി മോഡലിന്റെ ചില സവിശേഷതകൾ പോലും മുന്നോട്ടുകൊണ്ടുപോകാൻ സാധ്യതയുണ്ട്.

EQS എസ്‌യുവിയുടെ മേബാക്ക് പതിപ്പിന്റെ ടീസർ ചിത്രം പുറത്തുവിട്ട് മെർസിഡീസ്

EQS സെഡാനെ ശക്തിപ്പെടുത്തുന്ന അതേബാറ്ററി പായ്ക്കുകളും എസ്‌യുവി പരിചയപ്പെടുത്താൻ സാധ്യതയുണ്ട്. 90 കിലോവാട്ട്, 108 കിലോവാട്ട് ബാറ്ററികൾ 200 കിലോവാട്ട് ഫാസ്റ്റ് ചാർജറിലേക്ക് പ്ലഗ് ചെയ്താൽ 15 മിനിറ്റിനുള്ളിൽ 300 കിലോമീറ്റർ വരെ വാഹനം ചാർജ് ചെയ്യാൻ കഴിയും.

EQS എസ്‌യുവിയുടെ മേബാക്ക് പതിപ്പിന്റെ ടീസർ ചിത്രം പുറത്തുവിട്ട് മെർസിഡീസ്

ഈ രണ്ട് സെറ്റ് ബാറ്ററി പായ്ക്കുകളാൽ പ്രവർത്തിക്കുന്ന EQS ഇലക്ട്രിക് എസ്‌യുവിയുടെ ശ്രേണി റീചാർജ് ചെയ്യാതെ തന്നെ 643 കിലോമീറ്റർ വരെ പോകാം. സെഡാനെ നയിക്കുന്ന അതേ ഇലക്ട്രിക് മോട്ടോർ കടമെടുക്കാനും സാധ്യതയുണ്ട്.

EQS എസ്‌യുവിയുടെ മേബാക്ക് പതിപ്പിന്റെ ടീസർ ചിത്രം പുറത്തുവിട്ട് മെർസിഡീസ്

അകത്ത് വരാനിരിക്കുന്ന മെയ്‌ബാക്ക് എസ്‌യുവിക്ക് ബ്രാൻഡിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള ആഢംബര മോഡലായി മാറുന്നതിന് ചില ചെറിയ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഡാഷ്‌ബോർഡിൽ വ്യാപിച്ചുകിടക്കുന്ന മെർസിഡീസ് MBUX 'ഹൈപ്പർ‌സ്ക്രീൻ' ഇൻ‌ഫോടെയ്ൻ‌മെന്റ് സിസ്റ്റവും അവതരിപ്പിക്കാൻ സാധ്യയുണ്ട്.

Most Read Articles

Malayalam
English summary
Mercedes-Benz Released The First Official Teaser Image For The Upcoming Maybach EQS SUV. Read in Malayalam
Story first published: Friday, July 23, 2021, 13:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X