വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

മെർസിഡീസ് ബെൻസ് എന്നു കേൾക്കുമ്പോഴേ അത്യാഢംബര വാഹനങ്ങളാകും നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക. റോഡിലൂടെ സുഖസൗകര്യങ്ങളോടു കൂടി യാത്ര ചെയ്യാവുന്ന മോഡലുകൾ മാത്രമല്ല ഓഫ്-റോഡിംഗിനായുള്ള മികവുറ്റ മോഡലുകൾ നിർമിക്കാനും ഈ ജർമൻ കമ്പനിക്ക് അറിയാം.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

ജി-വാഗൺ പോലുള്ള ഓഫ്-റോഡിംഗ് എസ്‌യുവിയെ നിർമിച്ച ബെൻസ് അടുത്തിടെ ഒരു അതിഗംഭീര ഇലക്‌ട്രിക് കൺസെപ്റ്റിനെയും അവതരിപ്പിച്ചിരുന്നു. പ്രോജക്ട് മെയ്ബാക്ക് എന്ന് പേരിട്ടിരിക്കുന്ന ഒരു ആഢംബര, ഓൾ-ഇലക്‌ട്രിക് ഓഫ്-റോഡറാണ് ഈ വാഹനം.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

കഴിഞ്ഞ മാസം അന്തരിച്ച ഡിസൈനർ വിർജിൽ അബ്ലോയുമായി സഹകരിച്ചാണ് മെർസിഡീസ് ബെൻസ് ഈ വാഹനത്തെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഭാവിയിലെ മെയ്‌ബാക്ക് കാറുകളുടെ ഡിസൈൻ ഭാഷ്യമാണ് കൺസെപ്റ്റ് കാറിലൂടെ ലോകം കാണുക.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

ഓഫ്-റോഡ് തീം ഉള്ള "ഗ്രേറ്റ് ഔട്ട്ഡോർസ്" സ്‌റ്റൈലിംഗ് പ്രചോദനം ഉൾക്കൊണ്ടതാണ് പ്രോജക്ട് മെയ്ബാക്ക് ഇലക്‌ട്രിക് കൺസെപ്റ്റ് കാർ. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും മുൻവശത്ത് ഡിആർഎല്ലും ടെയിൽ ലൈറ്റുകൾക്ക് സമാനമായ രൂപകൽപ്പനയും ഉള്ള പരന്ന മുഖവും ടെയിൽ സെക്ഷനും വാഹനത്തിന് ലഭിക്കുന്നുണ്ട്.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

ക്യാബിൻ മൂടുന്ന ഒരു ഭാഗിക ബാഹ്യ റോൾ കേജിനൊപ്പം, മുന്നിലും പിന്നിലും ബാഷ് പ്ലേറ്റുകളും ബുൾ ബാറുകളും ഈ ഓഫ്-റോഡ് മെയ്‌ബാക്കിൽ കാണാനാവും. ഏകദേശം 20 അടി നീളമുള്ള ഈ വാഹനത്തിന് വളരെയധികം ഉയരവുമുണ്ടെന്നതും ശ്രദ്ധേയമാണ്.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

റോൾ കേജിൽ മുൻവശത്ത് ഓക്സിലറി ലൈറ്റുകളുള്ള ഒരു സംയോജിത റൂഫ് റാക്കാണ് ഇടംപിടിച്ചിരിക്കുന്നത്. മുൻ ബമ്പറിലും അധിക ഓക്സിലറി ലൈറ്റുകൾ കാണാം. ഫ്‌ളെഡ് വീൽ ആർച്ചുകളും ചങ്കി ഓഫ് റോഡ് ടയറുകളും ഇലക്‌ട്രിക് മെയ്ബാക്കിന്റെ മറ്റൊരു പ്രത്യേകതയായി എടുത്തു കാണിക്കാം.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള ഭാവി സൗന്ദര്യത്തിന് പരുക്കൻ സ്പർശമാണ് സമ്മാനിക്കുന്നത്. കൂടാതെ, സുതാര്യമായ ബോണറ്റിൽ സോളാർ സെല്ലുകളും മെർസിഡീസ് ബെൻസ് നൽകിയിട്ടുണ്ട്. ഇത് ഡ്രൈവിംഗ് ശ്രേണി വർധിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

പുറംമോടിയ പോലെ തന്നെ വാഹനത്തിന്റെ ഉൾവശവും അത്രതന്നെ ആകർഷകമാണ്. ക്യാബിനിൽ രണ്ട് സോഫ-സ്റ്റൈൽ സീറ്റുകളാണ് മെർസിഡീസ് സമ്മാനിച്ചിരിക്കുന്നത്. അത് ആഢംബര കിടക്കകളായി മടക്കിവെക്കാനും കഴിയും. പാനലുകൾ എല്ലാം സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ കൊണ്ട് പൊതിഞ്ഞതായി തോന്നുന്നു.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

അതേസമയം ഡാഷ്ബോർഡിലെ സ്വിച്ച് ഗിയർ ഒരു റെട്രോ മോഡേൺ അപ്പീലാണ് നൽകുന്നത്. ഭാവിയിലെ മെർസിഡീസ് മെയ്‌ബാക്ക് കാറുകൾ ഇങ്ങനെയാണെങ്കിൽ തീർത്തും ആവേശഭരിതരാകും.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

പ്രോജക്റ്റ് മെയ്ബാക്കിന്റെ വെളിപ്പെടുത്തലിന് മുന്നോടിയായി, മെർസിഡീസ് ബെൻസ് മെയ്ബാക്ക് കൺസെപ്റ്റ് EQS പ്രദർശിപ്പിച്ചിരിക്കുന്നു. കൺസെപ്റ്റ് EQS 2023 ഓടെ ഒരു പ്രൊഡക്ഷൻ മോഡലിന് ജന്മം നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏകദേശം 600 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് ഇതിന് പ്രതീക്ഷിക്കുന്നതും.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

ഏറ്റവും വലിയ എതിരാളികളായ ബെന്റ്‌ലിക്കും റോൾസ് റോയ്‌സിനും മുമ്പ് ഇലക്ട്രിക് വാഹന വിപണിയുടെ ആഢംബര വിഭാഗം പിടിച്ചെടുക്കാനാണ് ഈ നീക്കങ്ങളിലൂടെ മെർസിഡീസ് മെയ്‌ബാക്ക് പ്രതീക്ഷിക്കുന്നത്.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

ഡിവിഷന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പുതിയ മെയ്ബാക്ക് EQS എസ്‌യുവി കൺസെപ്‌റ്റിന്റെ സമീപകാല അരങ്ങേറ്റത്തെ തുടർന്നാണ് ഓഫ്-റോഡ് കൂപ്പെ കൺസെപ്‌റ്റിന്റെ അനാവരണവും നടക്കുന്നത്.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

പ്രൊഡക്ഷൻ-സ്പെക്ക് മെയ്ബാക്ക് EQS എസ്‌യുവിയുടെ ഇന്ത്യയുടെ അരങ്ങേറ്റത്തെ കുറിച്ച് ഇതുവരെ കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. ജ്വലന എഞ്ചിനുള്ള മെയ്ബാക്ക് എസ്-ക്ലാസ് സെഡാന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്ത വർഷം ആദ്യം ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കും എന്നതാണ് സ്വാഗതാർഹമായ മറ്റൊരു കാര്യം.

വിസ്‌മയകരം, മെയ്ബാക്ക് ഓഫ്-റോഡ് ആഢംബര ഇലക്‌ട്രിക് കാറിനെ അവതരിപ്പിച്ച് മെർസിഡീസ്

പെട്രോളിൽ പ്രവർത്തിക്കുന്ന മെർസിഡീസ് ബെൻസ് മെയ്ബാക്ക് GLS എസ്‌യുവി 2.43 കോടി രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ഇതിനകം വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Mercedes benz showcased project maybach concept ev details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X