മേബാക്ക് GLS 600 ഹിറ്റായി, അത്യാഢംബര എസ്‌യുവിയുടെ ആദ്യബാച്ച് വിറ്റഴിച്ച് മെർസിഡീസ്

മേബാക്ക് GLS 600 അത്യാഢംബര എസ്‌യുവിയുടെ ആദ്യബാച്ച് പൂർണമായും വിറ്റഴിച്ച് ജർമൻ പ്രീമിയം വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. പുറത്തിറക്കി ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യക്കായി അനുവദിച്ച 50 ഓളം യൂണിറ്റുകളും കമ്പനി വിറ്റുതീർത്തത്.

മേബാക്ക് GLS 600 ഹിറ്റായി, അത്യാഢംബര എസ്‌യുവിയുടെ ആദ്യബാച്ച് വിറ്റഴിച്ച് മെർസിഡീസ്

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ വാഹനത്തിൽ അവതരിപ്പിച്ചതോടെ അവതരണത്തിനു മുമ്പ് തന്നെ എസ്‌യുവി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കൂടാതെ മേബാക്ക് GLS 600 4 മാറ്റിക്കിന്റെ രണ്ടാം ബാച്ച് 2022 ആദ്യപാദത്തിൽ ഉപഭോക്താക്കൾക്ക് കൈമാറുമെന്നും മെർസിഡീസ് ബെൻസ് വ്യക്തമാക്കിയിട്ടുണ്ട്.

മേബാക്ക് GLS 600 ഹിറ്റായി, അത്യാഢംബര എസ്‌യുവിയുടെ ആദ്യബാച്ച് വിറ്റഴിച്ച് മെർസിഡീസ്

S-ക്ലാസ് മേബാക്കിന് ശേഷം മെയ്‌ബാക്ക് ശ്രേണിയിൽ വരുന്ന രണ്ടാമത്തെ ഓഫറാണ് ജിഎൽഎസ് GLS 600 4 മാറ്റിക്. ഇന്ത്യയിൽ ആദ്യമായി വിൽക്കുന്ന മെയ്ബാക്ക് എസ്‌യുവി കൂടിയാണിത് എന്നതും ശ്രദ്ധേയമാണ്.

മേബാക്ക് GLS 600 ഹിറ്റായി, അത്യാഢംബര എസ്‌യുവിയുടെ ആദ്യബാച്ച് വിറ്റഴിച്ച് മെർസിഡീസ്

2.43 കോടി രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയ്ക്കാണ് വാഹനം വിപണിയിൽ എത്തിയത്. ആഢംബര സവിശേഷതകൾ, ഡിസൈൻ, ക്രീച്ചർ കംഫർട്ടുകൾ തുടങ്ങിയ മേഖലകളിൽ മെർസിഡീസ്-മേബാക്ക് തികച്ചും വ്യത്യസ്‌തമായി നിലകൊള്ളാനും ശ്രമിച്ചിട്ടുണ്ട്.

മേബാക്ക് GLS 600 ഹിറ്റായി, അത്യാഢംബര എസ്‌യുവിയുടെ ആദ്യബാച്ച് വിറ്റഴിച്ച് മെർസിഡീസ്

എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ലംബ സ്ലേറ്റുകളുള്ള ഒരു ക്രോം ഗ്രിൽ, മേബാക്ക് ലോഗോ, 22 ഇഞ്ച് അലോയ് വീലുകൾ, ഒരു ക്രോം-ഫിനിഷ്ഡ് ബി-പില്ലർ, ഡി-പില്ലറിലെ മെയ്ബാക്ക് ലോഗോ, എൽഇഡി ടെയിൽ ലൈറ്റുകൾ തുടങ്ങിയ സവിശേഷതകളോടെ സാധാരണ GLS മോഡലിൽ നിന്ന് 2021 മെർസിഡീസ്-മേബാക്ക്GLS 600 4 മാറ്റിക് വേർതിരിക്കാനാകും.

മേബാക്ക് GLS 600 ഹിറ്റായി, അത്യാഢംബര എസ്‌യുവിയുടെ ആദ്യബാച്ച് വിറ്റഴിച്ച് മെർസിഡീസ്

പുതിയ മെർസിഡീസ്-മേബാക്കിന്റെ ഇന്റീരിയറിൽ ബ്ലാക്ക് നാപ്പ ലെതർ അപ്ഹോൾസ്റ്ററി, ക്യാബിനിലുടനീളം വുഡൻ ട്രിമ്മുകൾ, MBUX കണക്റ്റിവിറ്റി, MBUX റിയർ ടാബ്‌ലെറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

മേബാക്ക് GLS 600 ഹിറ്റായി, അത്യാഢംബര എസ്‌യുവിയുടെ ആദ്യബാച്ച് വിറ്റഴിച്ച് മെർസിഡീസ്

അതോടൊപ്പം വയർലെസ് ചാർജിംഗ്, ക്ലൈമറ്റ് കൺട്രോളറുള്ള പിൻ സീറ്റുകൾ, മസാജ്, മെമ്മറി, റീക്ലൈയ്ൻ പ്രവർത്തനം, ഫോൾഡിംഗ് ടേബിളുകൾ, ഒരു റഫ്രിജറേറ്റർ എന്നിവയെല്ലാം ജർമൻ ബ്രാൻഡ് വാഹനത്തിന്റെ അകത്തളത്തിൽ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.

മേബാക്ക് GLS 600 ഹിറ്റായി, അത്യാഢംബര എസ്‌യുവിയുടെ ആദ്യബാച്ച് വിറ്റഴിച്ച് മെർസിഡീസ്

4.0 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് മെർസിഡീസ് മേബാക്ക് GLS 600 4 മാറ്റിക്കിന് തുടിപ്പേകുന്നത്. 6,500 rpm-ൽ 530 bhp കരുത്തും 2,500-4,500 rpm-ൽ 730 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

മേബാക്ക് GLS 600 ഹിറ്റായി, അത്യാഢംബര എസ്‌യുവിയുടെ ആദ്യബാച്ച് വിറ്റഴിച്ച് മെർസിഡീസ്

21 bhp അധിക പവറും 250 Nm torque അധികമായി നിർമിക്കുന്ന ഇലക്ട്രിക് മോട്ടോറും എഞ്ചിനിലുണ്ട്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും എസ്‌യുവി പ്രാപ്‌തമാണ്.

Most Read Articles

Malayalam
English summary
Mercedes Benz Sold Out The New Maybach GLS 600 4Matic In India. Read in Malayalam
Story first published: Saturday, June 12, 2021, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X