Just In
- 24 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 1 hr ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 1 hr ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
- 2 hrs ago
ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV
Don't Miss
- Movies
സൂര്യയെ നിങ്ങള്‍ക്ക് മനസിലായിക്കോളും, പുതിയ വീട് ഡിഎഫ്കെ ആര്‍മിയുടെ പേരില്‍; ഫിറോസും സജ്നയും ലൈവില്‍
- News
'അർദ്ധരാത്രിയിൽ മൂക്കാതെ വിരിഞ്ഞ നാട്ടു രാജാവിന്റെ ലീലാ വിലാസങ്ങൾ', ജലീലിനെ പരിഹസിച്ച് അബ്ദുറബ്ബ്
- Sports
IPL 2021: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാര്‍; ഒന്നാമന് ധോണിയല്ല!
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യൻ വിപണിയിൽ മെർസിഡീസ് ബെൻസ് മോഡലുകൾക്ക് ചെലവേറുന്നു
മെർസിഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ കാറുകൾക്ക് രാജ്യത്ത് ഉടൻ വിലകൂട്ടുന്നതായി പ്രഖ്യാപിച്ചു. പുതുക്കിയ വില പട്ടിക ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരും. ഏറ്റവും പുതിയ വിലവർധനവ് മോഡൽ ശ്രേണിയിലുടനീളം അഞ്ച് ശതമാനം പരിധിയിലായിരിക്കും.

അടുത്തിടെ പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ കമ്പനി തങ്ങളുടെ മുഴുവൻ മോഡൽ നിരയിലുടനീളം 'പുതിയ സാങ്കേതികവിദ്യകളും സവിശേഷതകളും അവതരിപ്പിക്കുന്നതിൽ നിക്ഷേപം നടത്തുന്നു' എന്ന് വ്യക്തമാക്കിയിരുന്നു.

എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും യൂറോയ്‌ക്കെതിരായ ഇന്ത്യൻ കറൻസി ദുർബലമാകുന്നതും ബ്രാൻഡിനായുള്ള മൊത്തത്തിലുള്ള ചെലവ് ഘടനയിൽ കാര്യമായ സമ്മർദ്ദം ചെലുത്തി.
MOST READ: പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

മെർസിഡീസ് ബെൻസിൽ, MMC സാങ്കേതികവിദ്യ പോലുള്ള ഏറ്റവും പുതിയ സവിശേഷതകളോടെ സമ്പന്നമായ ഒരു മോഡൽ നിര തങ്ങൾ വാഗ്ദാനം ചെയ്യുന്നു, പ്രത്യേക മോഡലുകളിൽ പുതിയ ഉൽപ്പന്ന മെച്ചപ്പെടുത്തലുകൾ അവതരിപ്പിക്കുന്നത് തുടരുന്നു എന്ന് പെട്ടെന്നുള്ള വിലവർധനവിനെക്കുറിച്ച് വിശദ്ധീകരിച്ച മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

തങ്ങൾ സുസ്ഥിരവും ഭാവിക്കായി തയ്യാറായതുമായ ഒരു ബിസിനസ്സ് നടത്തുന്നു; എന്നിരുന്നാലും, ഇൻപുട്ടിന്റെയും പ്രവർത്തനച്ചെലവിന്റെയും തുടർച്ചയായ ഉയർച്ച പരിഹരിക്കുന്നതിന് ഒരു വില തിരുത്തൽ ആവശ്യമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ തെരഞ്ഞെടുത്ത വാഹനങ്ങളുടെ പുതിയ വില ശ്രേണി ബ്രാൻഡിന്റെ പ്രീമിയം വില സ്ഥാനം ഉറപ്പാക്കുകയും ബ്രാൻഡിനും ഡീലർ പങ്കാളികൾക്കും സുസ്ഥിര വളർച്ച ഉറപ്പാക്കും.

ഇത് മെർസിഡീസ് ബെൻസിനോട് തുല്യമായ ഏറ്റവും മികച്ച ഉപഭോക്തൃ ഉടമസ്ഥാവകാശ അനുഭവങ്ങളുടെ തുടർച്ചയെ പ്രാപ്തമാക്കും എന്ന് ഷ്വെങ്ക് കൂട്ടിച്ചേർത്തു.