മിടുക്കൻ ഒരു എസ്‌യുവി; എംജി വണ്ണിന്റെ ആദ്യ ചിത്രങ്ങളും വിശേഷങ്ങളും, അരങ്ങേറ്റം നാളെ

എസ്‌യുവി മോഡലുകൾക്ക് പേരുകേട്ടവരാണ് ചൈനീസ് ഉടമസ്ഥയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി. ഇപ്പോൾ ആഗോള വിപണികൾക്കായി ഒരു പുതുപുത്തൻ എസ്‌യുവി മോഡലിനെ പരിചയപ്പെടുത്തകയാണ് കമ്പനി.

മിടുക്കൻ ഒരു എസ്‌യുവി; എംജി വണ്ണിന്റെ ആദ്യ ചിത്രങ്ങളും വിശേഷങ്ങളും, അരങ്ങേറ്റം നാളെ

2021 ജൂലൈ 30-ന് ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനു മുമ്പ് വൺ എന്നറിയപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് എംജി മോട്ടോർസ്. ഓൾ-ഇൻ-വൺ മോഡുലാർ പ്ലാറ്റ്‌ഫോമായ ബ്രാൻഡിന്റെ പുതിയ സിഗ്മ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് വാഹനം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

മിടുക്കൻ ഒരു എസ്‌യുവി; എംജി വണ്ണിന്റെ ആദ്യ ചിത്രങ്ങളും വിശേഷങ്ങളും, അരങ്ങേറ്റം നാളെ

മാത്രമല്ല യൂറോപ്യൻ സ്‌പോർട്ടി സ്റ്റൈൽ ഡിസൈൻ ഭാഷ്യമായ ‘ഫാഷനബിൾ ആന്റ് സ്‌പോർട്ടി' എന്ന ശൈലിയാണ് എംജി വൺ സ്വീകരിച്ചിരിക്കുന്നതും. ബബിൾ ഓറഞ്ച്, വൈൾഡർനെസ് ഗ്രീൻ എന്നിങ്ങനെ ആകർഷകമായ രണ്ട് കളർ ഓപ്ഷനിലാണ് വാഹനത്തെ ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നതും.

മിടുക്കൻ ഒരു എസ്‌യുവി; എംജി വണ്ണിന്റെ ആദ്യ ചിത്രങ്ങളും വിശേഷങ്ങളും, അരങ്ങേറ്റം നാളെ

വലിയ ലൈഫ് ഗൺമെറ്റൽ ഗ്രേയിലാണ് വൺ എസ്‌യുവിയുടെ ഗ്രില്ല് പൂർത്തിയാക്കിയിരിക്കുന്നത്. എല്ലാ വശങ്ങളിലും മികവ് നേടുന്നതിനായി ഡിസൈനർമാർ സംയോജിത രൂപകൽപ്പനയെ ലളിതമാക്കുന്ന വിശദാംശങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

മിടുക്കൻ ഒരു എസ്‌യുവി; എംജി വണ്ണിന്റെ ആദ്യ ചിത്രങ്ങളും വിശേഷങ്ങളും, അരങ്ങേറ്റം നാളെ

ഇത് വിഷ്വൽ ഇംപാക്‌ട് വർധിപ്പിക്കുക മാത്രമല്ല ലളിതവും ആകർഷകവുമായ രൂപമാണ് എസ്‌യുവിക്ക് സമ്മാനിക്കുന്നതും. ടങ്സ്റ്റൺ സ്റ്റീൽ ഇലക്ട്രോപ്ലേറ്റഡ് മെറ്റീരിയലിന്റെ വൈവിധ്യമാർന്ന സംയോജനത്തിലൂടെയാണ് മുഴുവൻ സ്റ്റൈൽ ഇഫക്റ്റും പൂർത്തിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മിടുക്കൻ ഒരു എസ്‌യുവി; എംജി വണ്ണിന്റെ ആദ്യ ചിത്രങ്ങളും വിശേഷങ്ങളും, അരങ്ങേറ്റം നാളെ

ഒരു കൂപ്പെ-എസ്‌യുവി ഡിസൈനാണ്‌ വാഹനത്തിനുള്ളതെന്നും പറയാം. ഉയർന്ന ശൈലിയല്ല പിന്തുടർന്നിരിക്കുന്നത് എന്നകാര്യവും ഏറെ ശ്രദ്ധേയമാണ്. ഇത് മറ്റ് എസ്‌യുവി മോഡലുകളിൽ നിന്നും എംജി വണ്ണിനെ വ്യത്യ‌സ്‌തമാക്കും.

മിടുക്കൻ ഒരു എസ്‌യുവി; എംജി വണ്ണിന്റെ ആദ്യ ചിത്രങ്ങളും വിശേഷങ്ങളും, അരങ്ങേറ്റം നാളെ

മുൻവശത്ത് വിശാലമായ ഗ്രില്ലിനൊപ്പം എൽഇഡി ഇൻസേർട്ടുകളുള്ള ആംഗുലർ ഹെഡ്‌ലാമ്പുകൾ, ഷാർപ്പ് ബമ്പർ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. ബോണറ്റിലും വശങ്ങളിലും പ്രമുഖ ക്രീസുകൾ ദൃശ്യമാണ്. എം‌ജി വണ്ണിന് വിപരീത മേൽക്കൂര റെയിലുകളാണ് സമ്മാനിച്ചിരിക്കുന്നത്. ബോഡിക്ക് ചുറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും കാണാം.

മിടുക്കൻ ഒരു എസ്‌യുവി; എംജി വണ്ണിന്റെ ആദ്യ ചിത്രങ്ങളും വിശേഷങ്ങളും, അരങ്ങേറ്റം നാളെ

കണക്‌റ്റഡ് കാറുകൾ വിപണിയിൽ പുതുമകളൊന്നും കൊണ്ടുവരുന്നില്ലെങ്കിലും എംജി വൺ എസ്‌യുവി ഇക്കാര്യത്തിലും ഒട്ടുംപിറകോട്ടായിരിക്കില്ല. ശക്തമായ ചിപ്പ് സാങ്കേതികവിദ്യ, ആക്റ്റീവ് ഡിജിറ്റൽ ഇക്കോ സിസ്റ്റം, നൂതന ഇലക്ട്രിക് ആർക്കിടെക്ചർ, ഹാർഡ് കോർ സോഫ്റ്റ്വെയർ ടെക് എന്നിവ വാഹനം പരിചയപ്പെടുത്തും.

മിടുക്കൻ ഒരു എസ്‌യുവി; എംജി വണ്ണിന്റെ ആദ്യ ചിത്രങ്ങളും വിശേഷങ്ങളും, അരങ്ങേറ്റം നാളെ

ഏറ്റവും പുതിയ എം‌ജി വൺ എസ്‌യുവിക്ക് തുടിപ്പേകുന്നത് പെട്രോൾ ടർബോ എഞ്ചിൻ ഓപ്ഷനുകളാകാൻ സാധ്യതയുണ്ട്. അതായത് ഇന്ത്യയിലെ ഹെക്ടറിൽ ഉള്ള അതേ യൂണിറ്റെന്ന് ചുരുക്കം. ഈ 1.5 ലിറ്റർ പരമാവധി 150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Officially Revealed New One SUV Images Ahead Of July 31st Launch. Read in Malayalam
Story first published: Thursday, July 29, 2021, 10:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X