എം‌ജി ZS പെട്രോൾ എസ്‌യുവി ഇന്ത്യയിൽ ആസ്റ്റർ എന്നറിയപ്പെടും

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന ശ്രേണിയിൽ ZS ഇവിയുമായി ശ്രദ്ധേയമായ സ്ഥാനംപിടിച്ചവരാണ് എംജി മോട്ടോർസ്. അതിനാൽ തന്നെ ഈ വർഷം മൂന്നാം പാദത്തോടെ പുതിയ പെട്രോൾ എഞ്ചിനുമായി ZS വിപണിയിൽ എത്തും.

എം‌ജി ZS പെട്രോൾ എസ്‌യുവി ഇന്ത്യയിൽ ആസ്റ്റർ എന്നറിയപ്പെടും

എന്നാൽ എം‌ജി ZS പെട്രോൾ എസ്‌യുവിക്ക് ഇന്ത്യയിൽ പുതിയ പേരായിരിക്കും ലഭിക്കുക. ഇപ്പോൾ "ആസ്റ്റർ" എന്ന നെയിംപ്ലേറ്റും കമ്പനി ട്രേഡ്‌മാർക്ക് ചെയ്‌തതായാണ് റിപ്പോർട്ട്. ഇത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഈ മോഡലിനായി നൽകുമെന്നാണ് സൂചയും.

എം‌ജി ZS പെട്രോൾ എസ്‌യുവി ഇന്ത്യയിൽ ആസ്റ്റർ എന്നറിയപ്പെടും

മിഡ്-സൈസ് എസ്‌യുവിയുടെ പെട്രോൾ ആവർത്തനത്തിന് ഒരു പ്രത്യേക ഐഡന്റിറ്റി നൽകുന്നതിന് ഒരു പുതിയ പേര് സഹായിക്കും. എം‌ജി ആസ്റ്റർ ദീപാവലിക്ക് മുമ്പായി വിപണിയിലെത്തിക്കാനാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിന്റെ പദ്ധതി.

MOST READ: ഗ്രാമീണ, നഗര വിപണികളില്‍ ശക്തനായി ട്രൈബര്‍; വില്‍പ്പനയുടെ 37 ശതമാനവും ഇവിടെനിന്നെന്ന് റെനോ

എം‌ജി ZS പെട്രോൾ എസ്‌യുവി ഇന്ത്യയിൽ ആസ്റ്റർ എന്നറിയപ്പെടും

ഹെക്ടർ എസ്‌യുവിക്ക് താഴെയായി എം‌ജി ZS പെട്രോളിനെ സ്ഥാപിക്കാനാണ് കമ്പനി ഒരുങ്ങുന്നതും. എം‌ജി ആസ്റ്ററിന്റെ നീളം ഏകദേശം 4.3 മീറ്ററാണ്. അതായത് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ അടക്കിവാഴുന്ന ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയോട് ഏറ്റുമുട്ടാനാകും എംജിയുടെ മോഡൽ ശ്രമിക്കുക.

എം‌ജി ZS പെട്രോൾ എസ്‌യുവി ഇന്ത്യയിൽ ആസ്റ്റർ എന്നറിയപ്പെടും

ഇത് ബ്രാൻഡിന്റെ പുതിയ എൻ‌ട്രി ലെവൽ ഉൽ‌പ്പന്നമായിരിക്കും എന്ന കാര്യവും ശ്രദ്ധേയമാണ്. ആന്തരികമായി "മോഡൽ കെ" എന്ന് വിളിക്കപ്പെടുന്ന ആസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റഡ് ZS എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

MOST READ: മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

എം‌ജി ZS പെട്രോൾ എസ്‌യുവി ഇന്ത്യയിൽ ആസ്റ്റർ എന്നറിയപ്പെടും

കാര്യമായ ഡിസൈൻ മാറ്റങ്ങൾ, നവീകരിച്ച ഇന്റീരിയർ, ശക്തമായ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ എസ്‌യുവിക്ക് എംജി സമ്മാനിക്കും. ഫ്രണ്ട് ഗ്രിൽ, എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, പുതിയ ബമ്പർ എന്നിവ ഉൾക്കൊള്ളുന്ന ആധുനിക മുഖമായിരിക്കും വാഹനത്തിൽ കാണാൻ സാധിക്കുക.

എം‌ജി ZS പെട്രോൾ എസ്‌യുവി ഇന്ത്യയിൽ ആസ്റ്റർ എന്നറിയപ്പെടും

പിന്നിൽ എസ്‌യുവിക്ക് പുതിയ സെറ്റ് എൽഇഡി ടെയിൽ ലാമ്പുകളും പുതുക്കിയ ബമ്പറും ലഭിക്കും. ഇതിന് ഒരു പുതിയ സെറ്റ് അലോയ് വീലുകളും എംജി ഒരുക്കും. ക്യാബിനകത്ത് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആസ്റ്ററിന് ലഭിക്കും.

MOST READ: സ്വിഫ്റ്റ് സ്പോർട്ട് ഹൈബ്രിഡ് വേൾഡ് ചാമ്പ്യൻ എഡിഷൻ അവതരിപ്പിച്ച് സുസുക്കി; വില 18.44 ലക്ഷം രൂപ

എം‌ജി ZS പെട്രോൾ എസ്‌യുവി ഇന്ത്യയിൽ ആസ്റ്റർ എന്നറിയപ്പെടും

നവീകരിച്ച എംജി ഐസ്മാർട്ട് കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യയെയും വാഹനം പിന്തുണയ്ക്കും. പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും പെട്രോൾ എസ്‌യുവിയിൽ ഉൾക്കൊള്ളുന്നു.

എം‌ജി ZS പെട്രോൾ എസ്‌യുവി ഇന്ത്യയിൽ ആസ്റ്റർ എന്നറിയപ്പെടും

1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, പുതിയ 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയായിരിക്കും എംജി ആസ്റ്റർ വാഗ്‌ദാനം ചെയ്യുക. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്, സിവിടി ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

എം‌ജി ZS പെട്രോൾ എസ്‌യുവി ഇന്ത്യയിൽ ആസ്റ്റർ എന്നറിയപ്പെടും

എം‌ജി ആസ്റ്ററിന് ഏകദേശം 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉയർന്ന തലത്തിലുള്ള ഘടകങ്ങൾ ഉപയോഗിച്ച് ഇത് പ്രാദേശികമായി നിർമിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS Petrol SUV May Known In Astor Name Plate. Read in Malayalam
Story first published: Thursday, February 18, 2021, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X