Just In
- 13 hrs ago
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
- 14 hrs ago
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- 15 hrs ago
ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം
- 16 hrs ago
ഹീറോയുടെ ആധുനികൻ 'സൂം 110'; റിവ്യൂ വിശേഷങ്ങൾ അറിയാം
Don't Miss
- News
സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം..നികുതി വർധനവിന് സാധ്യത, ക്ഷേമ പെൻഷനുകൾ കൂടിയേക്കും
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Movies
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
ഒരുക്കങ്ങളെല്ലാം പൂർത്തിയായി, മിനി കൂപ്പർ SE ഇലക്‌ട്രിക്കിന്റെ അവതരണ തീയതി പുറത്തുവിട്ട് കമ്പനി
എല്ലാവരും ഇലക്‌ട്രിക്കിന് പിന്നാലെ പായുന്നതിനാൽ വാഹന നിർമാണ കമ്പനിയും ഈ ട്രെൻഡിന് പിന്നാലെ നീങ്ങുകയാണ്. ശരിക്കും പ്രവണതയല്ല, വാഹന വ്യവസായത്തിന്റെ തന്നെ ഭാവിയായി കരുതപ്പെടുന്നതിനാലാണ് വൈദ്യുതീകരണത്തിലേക്ക് ലോകം തന്നെ മാറുന്നത്.

ആഢംബര വാഹന വിപണിയിലാണ് കൂടുതലും ഇലക്‌ട്രിക് മോഡലുകൾ ഇറങ്ങുന്നതെന്നു വേണം പറയാൻ. മെർസിഡീസ്, ബിഎംഡബ്ലു, ഔഡി എന്നിവരെല്ലാം ഭാവിയിലേക്കുള്ള വികസനം നടപ്പിലാക്കി കഴിഞ്ഞു. ദേ ഇപ്പോൾ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ കീഴിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ മിനിയും ഇവി യുഗത്തിലേക്കുള്ള പടിവാതിൽക്കലാണ്.

ആഗോള വിപണിയിൽ 2019-ൽ അവതരിപ്പിച്ച മിനി കൂപ്പർ SE ഇലക്‌ട്രിക്കുമായാണ് ഇന്ത്യയിലേക്ക് കമ്പനി എത്തുന്നത്. ഹാച്ച്ബാക്കായ മിനിയുടെ ഇലക്‌ട്രിക് കാറിനായുള്ള പ്രീ ബുക്കിംഗ് അടുത്തിടെ ആരംഭിച്ച ബ്രാൻഡ് വാഹനം വിപണിയിൽ അവതരിപ്പിക്കുന്ന തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.

2021 ഒക്‌ടോബർ അവസാനത്തോടെ ബുക്കിംഗ് ആരംഭിച്ച മിനി കൂപ്പർ SE ഇലക്‌ട്രിക് 2022 മാർച്ചിൽ ഇന്ത്യയിലെത്തുമെന്നാണ് ബിഎംഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മോഡലിന്റെ ആദ്യ 30 യൂണിറ്റും ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം വിറ്റുപോയതും ബ്രാൻഡിനെ ഏറെ സന്തോഷിപ്പിക്കുന്ന വിഷയമാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിൽ കുറവാണെങ്കിലും ഇലക്‌ട്രിക് കാറുകൾ സ്വന്തമാക്കാനും സ്വീകരിക്കാനും വാഹന ലോകം കാണിക്കുന്ന സുമനസാണ് മിനിയെ ഞെട്ടിച്ചത്. മിനിയുടെ മാത്രമല്ല, ബിഎംഡബ്ല്യു ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് കാറാണ് കൂപ്പർ SE എന്നതും ശ്രദ്ധേയമാണ്.

മിനി കൂപ്പറിന്റെ ത്രീ ഡോര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പര്‍ SE ഇലക്ട്രിക് പതിപ്പിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. സാധാരണ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സമാനമായി ഗ്രില്ല് ഭാഗം വാഹനത്തിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ഡിസൈൻ അനുസരിച്ച് ത്രീ-ഡോർ മോഡലിൽ ഷഡ്ഭുജ ആകൃതിയിലുള്ള ഗ്രില്ലും കോൺട്രാസ്റ്റ് നിറമുള്ള ഒആർവിഎമ്മുകളും ഗ്രില്ലിനുള്ള ഇൻസേർട്ട്, സിഗ്നേച്ചർ ഓവൽ എന്നിവയും ഉണ്ടായിരിക്കും.

ഇലക്ട്രിക് പതിപ്പെന്ന് തേന്നിപ്പിക്കുന്ന ഡിസൈന്‍ ഘടകങ്ങളാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. അതിൽ സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള ഹെഡ്‌ലാമ്പുകൾ, ചതുരാകൃതിയിലുള്ള രൂപകൽപ്പനയുള്ള പുതിയ 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാം ചെറുകാറിന്റെ സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്.

പെട്രോൾ എഞ്ചിനുള്ള മിനിയെ അപേക്ഷിച്ച് കൂപ്പർ SE മോഡലിന് 145 കിലോഗ്രാം അധിക ഭാരമുണ്ട്. വാഹനം അതിന്റെ പുതിയ അവതാരത്തിൽ ക്രിയേറ്റീവ് സ്‌പേസ് ഉപയോഗത്തിന്റെയും അതുല്യമായ റൈഡിംഗ് വിനോദത്തിന്റെയും ആധുനിക പുനര്‍വ്യാഖ്യാനം വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മഞ്ഞ നിറത്തിലുള്ള ബോഡിയിലെ ഹൈലൈറ്റ് എല്ലാവരുടെയും അഭിരുചിക്കനുസരിച്ച് ആയിരിക്കില്ലെങ്കിലും, ഇത് ഇലക്ട്രിക് മിനി കൂപ്പര്‍ SE മോഡലിന്റെ പെട്രോൾ വേരിയന്റിൽ നിന്ന് വേറിട്ടു നിര്‍ത്തുന്നുവെന്നാണ് മിനി അഭിപ്രായപ്പെട്ടിരിക്കുന്നത്. വശക്കാഴ്ച്ചയിൽ 17 ഇഞ്ച് കൊറോണ സ്പോക്ക് അലോയ് വീലുകളാണ് കാറിന്റെ മാറ്റുകൂട്ടുന്നത്.

വൈറ്റ് സില്‍വര്‍, മിഡ്നൈറ്റ് ബ്ലാക്ക്, മൂണ്‍വാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്നിങ്ങനെ നാല് നിറങ്ങളില്‍ മിനി കൂപ്പര്‍ SE ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇനി ഇലക്‌ട്രിക് കാറിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ 2022 മിനി കൂപ്പർ ഇലക്ട്രിക് SE 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാപ്പ ലെതർ അപ്‌ഹോൾസ്റ്ററി, പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ സജ്ജീകരിക്കും.

ഫീച്ചറുകളുടെ ഒരു ശ്രേണി ഓപ്‌ഷനുകളായി വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിനി കൂപ്പറിന്റെ പെട്രോൾ മോഡലില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ എന്നിവയും ഇലക്‌ട്രിക് പതിപ്പിൽ സ്ഥാനം പിടിക്കും.

181 bhp കരുത്തിൽ 270 Nm torque ഉത്പ്പാദിപ്പിക്കുന്ന 32.6kWh ബാറ്ററി പായ്ക്ക് ആയിരിക്കും വരാനിരിക്കുന്ന മിനി കൂപ്പർ SE ഇലക്ട്രിക്കിന് തുടിപ്പേകുക. 7.3 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന മോഡലിന് ഡബ്ല്യുഎൽടിപി സൈക്കിൾ അടിസ്ഥാനമാക്കി ഫുൾ ചാർജിൽ 270 കിലോമീറ്റർ റേഞ്ച് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

11kW ചാർജറും 50kW ചാർജറും ഉപയോഗിച്ച് ഇലക്‌ട്രിക് കാർ ചാർജ് ചെയ്യാൻ കഴിയും. ഇത് യഥാക്രമം 2.5 മണിക്കൂറും 35 മിനിറ്റും കൊണ്ട് 0-80 ശതമാനം ചാർജ് ചെയ്യാനാവുമെന്നാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. 150 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

എന്നാല്‍ ഒരു സാധാരണ 11kW ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പായ്ക്ക് ടോപ്പ് അപ്പ് ചെയ്യാന്‍, മൂന്നര മണിക്കൂര്‍ വരെ സമയമെടുക്കുമെന്നും അഭ്യൂഹമുണ്ട്. ബാറ്ററി പായ്ക്കിന്റെ സാന്നിധ്യം മുൻനിർത്തി ഇലക്‌ട്രിക് കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 18 മില്ലീമീറ്റർ വർധിപ്പിക്കാനും ബ്രിട്ടീഷ് ബ്രാൻഡ് തയാറായിട്ടുണ്ട്. 45 ലക്ഷം രൂപയാണു മിനി കൂപ്പർ SE ഇലക്ട്രിക്കിനു പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.