മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

ലാൻസർ സെഡാൻ, പജേറോ എസ്‌യുവി തുടങ്ങിയ ഐതിഹാസിക മോഡലുകളിലൂടെ ഇന്ത്യൻ വാഹന പ്രേമികളുടെ മനസിൽ ചേക്കേറിയവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ മിത്സുബിഷി. ആഭ്യന്തര വിപണിയിൽ നിന്നും പടിയിറങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇന്നും ബ്രാൻഡിന്റെ തിരിച്ചുവരവിനായി ഒരു വിഭാഗം കാത്തിരിപ്പുണ്ട്.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

എന്തായാലും ആഗോള വിപണികളിൽ ഇന്നും സജീവമായ മിത്സുബിഷി പുതിയ മോഡലുകളിലൂടെ അരങ്ങു തകർക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. ദേ ഇപ്പോൾ തങ്ങളുടെ പുതിയ ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവിയായ എയർട്രെക്ക് ഓട്ടോ ഗ്വാങ്‌ഷൂവിൽ അവതരിപ്പിച്ച് ശ്രദ്ധപിടിച്ചു പറ്റുകയാണ്.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

ഇ-ക്രൂയിസിംഗ് എസ്‌യുവി എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ഇലക്ട്രിക് വാഹനം വികസിപ്പിച്ചതെന്നും ഡൈനാമിക് ഷീൽഡ് ഫ്രണ്ട് ഫെയ്‌സ് മുതൽ ടെയിൽഗേറ്റിന്റെ ഷഡ്ഭുജ രൂപഭാവം വരെ മിത്സുബിഷിയുടെ സാധാരണ ഡിസൈൻ ഐഡന്റിറ്റി ഉൾക്കൊള്ളുന്നുവെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

ഇതേ പേരിലുള്ള കാറിന്റെ കൺസെപ്റ്റ് പതിപ്പ് ഏപ്രിലിൽ ഓട്ടോ ഷാങ്ഹായിൽ ജാപ്പനീസ് കാർ നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പിനെയാണ് മിത്സുബിഷി പരിചയപ്പെടുത്തിയിരിക്കുന്നത്. എയർട്രെക്ക് എന്ന പേരിൽ ആദ്യമായല്ല കമ്പനി ഒരു വാഹനത്തെ പരിചയപ്പെടുത്തുന്നത് എന്ന വസ്‌തുതയും ശ്രദ്ധേയമാണ്.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

കാരണം 2001-ൽ ജപ്പാനിൽ മിത്സുബിഷി ഔട്ട്‌ലാൻഡറിനെ യഥാർഥത്തിൽ വിളിച്ചത് എയർട്രെക്ക് എന്നായിരുന്നു. കമ്പനി ഇപ്പോൾ ചൈനയിൽ മാത്രം വിൽക്കുന്ന പുതിയ ഇവലക്‌ട്രിക് ക്രോസ്ഓവറിൽ ഈ പേര് തിരികെ കൊണ്ടുവരുന്നു എന്നു മാത്രമാണ് സാരം. കാർ നിർമാതാക്കളുടെ സംയുക്ത സംരംഭമായ ജിഎസി മിത്സുബിഷി മോട്ടോർസാണ് പുതിയ എയർട്രെക്ക് ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവി വികസിപ്പിച്ചിരിക്കുന്നത്.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

ദൃശ്യപരമായി എസ്‌യുവിക്ക് ഷാർപ്പ് മസ്‌ക്കുലർ ലൈനുകളും കനത്ത ക്രോം ഇൻസെർട്ടുകളും ഉള്ള ഒരു ആക്രമണാത്മക രൂപകൽപ്പനയും സ്റ്റൈലിംഗുമാണ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. ഗ്രില്ലിൽ മാറ്റ് ബ്ലാക്ക് സ്ലാറ്റുകൾ ഉണ്ട്. അതോടൊപ്പം സ്പ്ലിറ്റ് ലൈറ്റിംഗ് സെറ്റ്-അപ്പ് മുകളിൽ എൽഇഡി ഡിആർഎല്ലുകളും താഴെ ഒരു പ്രത്യേക ഹെഡ്‌ലാമ്പ് ക്ലസ്റ്ററുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

ആദ്യ കാഴ്ച്ചയിൽ ആരെയും ആകർഷിക്കാൻ പ്രാപ്‌തിയുള്ള ഈ ഡിസൈനിൽ എസ്‌യുവിക്ക് വീതിയേറിയ എയർഡാമും വീൽ ആർച്ച് ക്ലാഡിംഗുകളുള്ള വലിയ ടു-ടോൺ അലോയ് വീലുകളും ലഭിക്കുന്നതും ശ്രദ്ധേയമാണ്. പിന്നിൽ ഇലക്‌ട്രിക് വാഹനത്തിന് ടി ആകൃതിയിലുള്ള, റാപ്പ്റൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകളും ബീഫി ബമ്പറുമാണ് ഒരുക്കിയിരിക്കുന്നത്.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

മുൻ ഡോറുകളിലും ടെയിൽഗേറ്റിലും ഇവി ലോഗോകളും മിത്സുബിഷിയുടെ ഈ പുതിയ ഇലക്‌ട്രിക് എസ്‌യുവിയുടെ സവിശേഷതയാണ്. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ മിക്ക ആധുനിക ഇവികളെയും പോലെ തന്നെ മിത്സുബിഷി എയർട്രെക്കും ഒരു മിനിമലിസ്റ്റ് ഇന്റീരിയറോടെയാണ് വരുന്നത്. അവിടെ മിക്ക ഇൻ-കാർ നിയന്ത്രണങ്ങളും വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് കൈകാര്യം ചെയ്യുന്നത്.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

യാത്ര കൂടുതൽ സുഖകരമാക്കാൻ യാത്രക്കാരുടെ സ്പർശനത്തിന് വിധേയമാകുന്ന ഭാഗങ്ങളിൽ സോഫ്റ്റ് പാഡിംഗും മിത്സുബിഷി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 2830 മില്ലീമീറ്റർ നീളമുള്ള വീൽബേസിലാണ് ഇവി വരുന്നത്

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

ഡാഷ്‌ബോർഡിലെ ഒരേയൊരു ബട്ടൺ ഹസാർഡ് ലൈറ്റുകൾക്കുള്ളതാണ്. സെൻട്രൽ കൺസോളിൽ ഇവി ചിഹ്നമുള്ള കൺട്രോൾ നോബും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കിനുള്ള ബട്ടണുകളും ഇടംപിടിച്ചിരിക്കുന്നതും കാണാം. സ്റ്റിയറിങ്ങിന് പിന്നിൽ മറ്റൊരു ഡിസ്പ്ലേ കൂടിയുണ്ട്. നാവിഗേഷൻ സിസ്റ്റത്തിനായുള്ള ഓഗ്മെന്റഡ് റിയാലിറ്റി ടെക്നുമായി വരുന്ന ഇൻസ്ട്രുമെന്റ് കൺസോളാണിത്.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

സാങ്കേതിക സവിശേഷതകളുടെ കാര്യത്തിൽ, പുതിയ മിത്സുബിഷി എയർട്രെക്ക് 69.9 kWh ബാറ്ററി പായ്ക്കോടെയാണ് വരുന്നത്. മോട്ടോർ, ഇൻവെർട്ടർ, റിഡക്ഷൻ ഡ്രൈവ് എന്നിവ ഒരു ഡ്രൈവിംഗ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്ന ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ഒരൊറ്റ യൂണിറ്റായി സംയോജിപ്പിച്ചിരിക്കുന്നു.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

ഇതിന്റെ ഇലക്ട്രിക് മോട്ടോർ 135kW ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതായത് ഏകദേശം 181 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പുതിയ ഇലക്‌ട്രിക് എസ്‌യുവി പ്രാപ്‌തമാണെന്ന് ചുരുക്കം. പ്രാദേശിക CLTC സൈക്കിൾ അനുസരിച്ച് വാഹനത്തിന് 520 കിലോമീറ്റർ വൈദ്യുത ശ്രേണി വാഗ്ദാനം ചെയ്യാൻ സാധിക്കും.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

ഉപഭോക്താക്കൾക്ക് സാഹസിക യാത്ര ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് എയർട്രെക്ക് എന്ന് ബ്രാൻഡ് പേരിട്ടിരിക്കുന്നതെന്ന് മിത്സുബിഷി മോട്ടോർസ് കോർപ്പറേഷൻ (MMC) പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ തകാവോ കാറ്റോ പറഞ്ഞു.

മിത്സുബിഷിയും ഇലക്‌ട്രിക്കിലേക്ക്; വിപണിയിൽ അവതരിച്ച് പുതിയ എയർട്രെക്ക് ഇവി ക്രോസ്ഓവർ

പുതിയ എനർജി വാഹനങ്ങൾ, പ്രത്യേകിച്ച് ഇലക്‌ട്രിക് വാഹനങ്ങൾക്കൊപ്പം പാരിസ്ഥിതിക സംരംഭങ്ങൾ ത്വരിതപ്പെടുത്തുന്ന ചൈനയിലെ ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ പുതിയ എയർട്രെക്ക് സഹായിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi introduced new airtrek electric crossover suv in auto shanghai
Story first published: Saturday, November 20, 2021, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X