ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

രാജ്യത്ത് എസ്‌യുവി മോഡലുകളുടെ പ്രചാരം കൊടിമുടികയറുമ്പോൾ ജനപ്രിയ വാഹന നിർമാതാക്കളായ Tata Motors പുത്തനൊരു മൈക്രോ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനുമായി കളംനിറയാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ കമ്പനി അവതരിപ്പിച്ച HBX കൺസെപ്റ്റ് അധിഷ്ഠിത മോഡലുമായാണ് ബ്രാൻഡ് ഒരു പരീക്ഷണത്തിനിറങ്ങുന്നത്.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

Tata-യുടെ പ്രാദേശിക നിരയിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി എന്ന ഖ്യാതിയോടെയാണ് HBX എത്തുന്നത്. ഈ കുഞ്ഞൻ കാറിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണ്. അധികം വൈകാതെ മൈക്രോ എസ്‌യുവി യാഥാർഥ്യമാവുകയും ചെയ്യും.

ഇതു സംബന്ധിച്ച ഔദ്യോഗിക സൂചനയും പുതിയൊരു ടീസർ വീഡിയോയിലൂടെ Tata സ്ഥിരീകരിക്കുകയും ചെയ്‌തു. മൈക്രോ എസ്‌യുവിയുടെ ഉത്‌പാദന പതിപ്പും HBX എന്നുതന്നെയായിരിക്കും വിപണിയിൽ അറിയപ്പെടുകയെന്നാണ് ഈ വീഡിയോ സൂചന നൽകുന്നത്.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

HBX എസ്‌യുവിയുടെ മുൻവശത്തെ ഡിസൈനിന്റെ ആദ്യ കാഴ്ച്ചയും ടീസർ നൽകുന്നുണ്ട്. മൈക്രോ എസ്‌യുവി ഈ വർഷം അവസാനം ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് Tata Motors മാർച്ചിൽ തന്നെ സ്ഥിരീകരിച്ചിരുന്നു. ആൾട്രോസിന് പിന്തുണ നൽകുന്ന എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന രണ്ടാമത്തെ മോഡലായിരിക്കും Tata HBX എന്ന കാര്യവും ശ്രദ്ധേയമാകും.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

കൂടാതെ കമ്പനിയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 തത്ത്വചിന്തയും വാഹനം ഉപയോഗിക്കും. ശരിക്കും 2019 ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച H2X ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ HBX. ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ ഉൽപ്പന്ന നിരയിൽ Nexon സബ് കോംപാക്‌ട് എസ്‌യുവിയ്ക്ക് താഴെയായിരിക്കും ഇത് ഇടംപിടിക്കുക.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച HBX കൺസെപ്റ്റ് മോഡലിൽ നിന്നും പ്രൊഡക്ഷൻ പതിപ്പ് അതിന്റെ സ്റ്റൈലിംഗ് ഘടകങ്ങളുടെ 90 ശതമാനവും നിലനിർത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ പുരുക്കൻ ഭാവം വാഹന പ്രേമികൾക്കിടയിൽ ഏറെ പ്രശസ്‌തിയാർജിക്കുമെന്ന് തന്നെ കരുതാം.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

Nexon, safari എന്നിവയിൽ നിന്ന് ചില ഡിസൈൻ സൂചകങ്ങളും വരാനിരിക്കുന്ന HBX കടമെടുക്കുമെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു. ൽഇഡി ഡിആർഎല്ലുകളും ബ്രാൻഡിന്റെ പുതിയ സിഗ്നേച്ചർ ട്രൈ-ആരോ ഡിസൈൻ മെഷ് ഗ്രില്ലും ഉള്ള സ്പ്ലിറ്റ്-സ്റ്റൈൽ ഹെഡ്‌ലാമ്പും ഇതിൽ ഉൾപ്പെടും.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

സംയോജിത സൈഡ് ഇൻഡിക്കേറ്ററുകൾ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾ, അലോയ് വീലുകൾ, റൂഫ് റെയിലുകൾ, റൂഫ്-ഇന്റഗ്രേറ്റഡ് സ്‌പോയിലർ, റേക്ക്ഡ് റിയർ വിൻഡ്‌സ്‌ക്രീൻ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന റിയർ വ്യൂ മിററുകളും മൈക്രോ എസ്‌യുവിക്ക് ലഭിക്കുമെന്നാണ് സൂചന.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പൂർണമായും കറുപ്പിൽ ഒരുങ്ങിയ ഇന്റീരിയറായിരിക്കും Tata HBX വാഗ്‌ദാനം ചെയ്യുക. അതിൽ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, മൗണ്ട് കൺട്രോളുകളുള്ള ഒരു വലിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു എംഐഡി യൂണിറ്റ്, ഒരു സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഒരു ചെറിയ സ്റ്റിക്ക്-ഔട്ട് ഡിസ്പ്ലേ എന്നിവയെല്ലാം ഇടംപിടിക്കും.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

കാറിന്റെ ലോവർ വേരിയന്റുകൾക്ക് ചെറിയ സ്‌ക്രീനായിരിക്കും നൽകുക. പുതിയ Tata HBX മൈക്രോ എസ്‌യുവി സ്റ്റിയറിംഗ് വീലിൽ ക്രൂയിസ് കൺട്രോളും അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മോഡലിന്റെ മൊത്തം നീളം നാല് മീറ്ററിൽ താഴെയായിരിക്കും.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

Tata റെവോട്രോൺ ശ്രേണിയിൽ നിന്നുള്ള അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും മൈക്രോ എസ്‌യുവിയുടേയും ഹൃദയം. ഇത് പരമാവധി 85 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായും ഓപ്ഷണലായി എഎംടി യൂണിറ്റും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

ഭാവിയിൽ Tata HBX മൈക്രോ എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ ടർബോചാർജ്ഡ് 1.2 ലിറ്റർ യൂണിറ്റും അവതരിപ്പിച്ചേക്കും. കമ്പനിയുടെ എല്ലാ മോഡലുകളെയും പോലെ തന്നെ ഉയർന്ന സുരക്ഷാ റേറ്റിംഗും വരാനിരിക്കുന്ന കുഞ്ഞൻ എസ്‌യുവിയുടെ പ്രത്യേകതയാകും.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

വാഹനത്തിനായുള്ള ഉത്പാദനവും ആരംഭിച്ചതായാണ് സൂചന. മൈക്രോ എസ്‌യുവിയുടെ ആദ്യ ബാച്ച് യൂണിറ്റ് വിപണിയിലേക്ക് എത്താൻ തയാറാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര KUV NXT, മാരുതി സുസുക്കി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായി കാസ്പർ എന്നീ മോഡലുകളോടാകും Tata HBX മൈക്രോ എസ്‌യുവി മാറ്റുരയ്ക്കുക.

ഇടിമുഴക്കമാവാൻ HBX മൈക്രോ എസ്‌യുവിയുമായി Tata; ആദ്യ ടീസർ വീഡിയോ പുറത്ത്

അതിനാൽ കുഞ്ഞൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് ആക്രമണാത്മകമായി വില നൽകുമെന്ന് പ്രതീക്ഷിക്കാം. അതായത് അഞ്ച് ലക്ഷം മുതൽ ഒമ്പത് ലക്ഷം രൂപ വരെയായിരിക്കാം HBX-ന് നിശ്ചയിക്കുന്ന വില. മുകളിൽ സൂചിപ്പിച്ച മോഡലുകളോടൊകും പ്രാഥമിക മത്സരമെങ്കിലും വാഗൺആർ, സാൻട്രോ, സെലെറിയോ തുടങ്ങിയ കാറുകളുടെയും വിപണി പിടിക്കാൻ പ്രാപ്‌തമായിരിക്കും ഈ മൈക്രോ എസ്‌യുവി.

Most Read Articles

Malayalam
English summary
Much awaited tata hbx micro suv first teaser out launch soon details
Story first published: Monday, August 23, 2021, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X