ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

സ്കോഡയുടെ പ്രീമിയം എസ്‌യുവി മോഡലായ കോഡിയാക് മുഖംമിനുക്കി ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്‌കോഡ ഇന്ത്യയിൽ വിൽക്കുന്ന ഒരേ ഒരു എസ്‌യുവി മോഡലായിരുന്നു ഇതെങ്കിലും മാറിയകാലത്തിനൊപ്പം കുഷാഖിന് പിന്തുണയേകാനാണ് വാഹനത്തിന്റെ രണ്ടാംവരവ്.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

ഔദ്യോഗിക അവതരണങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ സ്‌കോഡ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ കോഡിയാക്കിന്റെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം (ഒക്‌ടോബർ 2021) എസ്‌യുവിയുടെ 17 യൂണിറ്റുകൾ രാജ്യത്തുടനീളമുള്ള ബ്രാൻഡിന്റെ ഡീലർമാർക്ക് കൈമാറിയതായാണ് പുതിയ റിപ്പോർട്ട്.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

എന്നിരുന്നാലും കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ അസംബ്ലി 2021 ഡിസംബറിൽ ഇന്ത്യയിൽ ആരംഭിക്കുമെന്ന് സ്‌കോഡ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് മുമ്പ് വ്യക്തമാക്കിയിരുന്നു. പ്രീമിയം എസ്‌യുവി 2022 ജനുവരിയിൽ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

റാപ്പിഡിന്റെ പകരക്കാരനായി പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലേക്ക് എത്തുന്ന പുത്തൻ മോഡലിന്റെ അവതരണത്തിനു ശേഷമാകും പുതിയ കോഡിയാക്ക് എത്തുകയെന്ന് ചുരുക്കം. ഇന്ത്യയിൽ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് വിറ്റിരുന്ന മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ബിഎസ്-VI നിലവാരത്തിലുള്ള പെട്രോൾ എഞ്ചിൻ തന്നെ ലഭിക്കും.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

മൂന്നാം നിരയിൽ മടക്കാവുന്ന സീറ്റുള്ള ഏഴ് പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വാഹനമായിരിക്കും ഇത്. രാജ്യത്തെ പ്രീമിയം ഫുൾ സൈസ് എസ്‌യുവി സെഗ്മെന്റിലെ ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര ആൾട്യൂറാസ്, എംജി ഗ്ലോസ്റ്റർ, ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ് തുടങ്ങിയ വമ്പൻമാരുമായി പോരടിക്കാൻ പ്രാപ്‌തമായിരിക്കും പുതിയ കോഡിയാക്.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

പുതിയ നടപടികളുടെ ഭാഗമായി സ്കോഡ നിരയിൽ നിന്നും ഡീസൽ എഞ്ചിനുകൾ പൂർണമായും ഒഴിവാക്കിയിരുന്നു. 2.0 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്‌ഡ് ഇൻലൈൻ-4 പെട്രോൾ എഞ്ചിനാണ് ഇനി മുതൽ കോഡിയാക്കിന് തുടിപ്പേകുക. ഇത് പരമാവധി 190 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമായിരിക്കും എസ്‌യുവിയിൽ ലഭ്യമാവുക. അതായത് മാനുവൽ ഓപ്ഷനെ സ്കോഡ പൂർണമായും ഓഴിവാക്കുമെന്ന് സാരം. 4x4 സിസ്റ്റവും വാഹനത്തിൽ ഇടംപിടിക്കുമെന്നതും സ്വാഗതാർഹമാണ്. ഈ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ സ്കോഡ സൂപ്പർബ്, ഒക്‌ടാവിയ എന്നീ ഡെസാൻ മോഡലുകളിലും കാണാനാവും.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

ഡിസൈനിന്റെ കാര്യത്തിൽ 2022 സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിൽ പുനർനിർമിച്ച ഫ്രണ്ട് ഗ്രിൽ, സ്ലീക്കർ ഹെഡ്‌ലാമ്പുകൾ, പുതിയ ഫ്രണ്ട് ബമ്പർ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. ടെയിൽ ലൈറ്റുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. അലോയ് വീലുകളും പുതിയതായിരിക്കും. മാറ്റങ്ങളൊക്കെയുണ്ടെങ്കിലും പ്രീമിയം എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപഘടന മാറ്റമില്ലാതെ തുടരും.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ക്യാബിൻ ഒരു ബീജ് നിറത്തിലുള്ള അപ്‌ഹോൾസ്റ്ററിയിലായിരിക്കും പൂർത്തിയാക്കുക. അങ്ങനെ മാറ്റങ്ങളിൽ പുതിയ അപ്ഹോൾസ്റ്ററി, ഒരു 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബ്രാൻഡിന്റെ പുതിയ ടു-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയും ചെക്ക് ബ്രാൻഡ് അണിനിരത്തും.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

എസ്‌യുവിയിലെ 9.2 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ അനുയോജ്യമായിരിക്കും. പനോരമിക് സൺറൂഫ്, ആംബിയന്റ് എൽഇഡി ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ്/ഹീറ്റഡ് സീറ്റുകൾ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ തുടങ്ങിയ ഫീച്ചറുകൾ എസ്‌യുവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 10 സ്പീക്കറുകളുള്ള കാന്റണിൽ നിന്നുള്ള പുത്തൻ മ്യൂസിക് സിസ്റ്റവും കമ്പനി വാഗ്‌ദാനം ചെയ്യും.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

ഡ്രൈവറുടെയും മുൻ യാത്രക്കാരന്റെയും സീറ്റിൽ ഓപ്ഷനായി ഒരു മസാജ് ഫംഗ്ഷനും ഉൾപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. ഇത് മോഡൽ ശ്രേണിയിലെ ആദ്യത്തേ സവിശേഷയാണെന്ന കാര്യം കോഡിയാക്കിന് മുൻതൂക്കം നൽകും. അതോടൊപ്പം അകത്തളത്തിലെ എൽഇഡി ആംബിയന്റ് ലൈറ്റിംഗും ഒരു പ്രീമിയം ഫീൽ നൽകാൻ സഹായിക്കും.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

യാത്രക്കാരെ സുരക്ഷിതമാക്കാൻ ഒന്നിലധികം എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ, സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡി ഉള്ള എബിഎസ് മുതലായ സുരക്ഷാ സന്നാഹങ്ങളും കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിൽ കാണാനാവും. ഒരു കംപ്ലീറ്റ്ലി നോക്കഡ് ഡൌൺ (CKD) ഇറക്കുമതി റൂട്ട് വഴിയാണ് വാഹനതന്നെ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

അതിനാൽ തന്നെ പുത്തൻ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ഏകദേശം 35 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നത്. എസ്‌യുവി ഒന്നോ രണ്ടോ വേരിയന്റ് ലെവലുകളിലായിരിക്കും വാഗ്ദാനം ചെയ്യുക. സ്‌കോഡ കോഡിയാക് നിലവിൽ ഇന്ത്യയിൽ മൂന്ന് വേരിയന്റ് മോഡലുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ സ്റ്റൈൽ, സ്കൗട്ട്, L&K എന്നിവയാണ് ഉൾപ്പെടുന്നത്.

ഡീലർമാരിലേക്ക് എത്തി പുതിയ Skoda Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, അവതരണം ജനുവരിയോടെ

അടിസ്ഥാന വേരിയന്റ് പോലും വളരെ നന്നായി സജ്ജീകരിച്ചിരിക്കാൻ സ്കോഡ പ്രത്യേകം ശ്രദ്ധിക്കും. പ്രീമിയം എസ്‌യുവി വിപണി ഏറെക്കാലമായി കാത്തിരിക്കുന്ന മോഡലാണ് ബിഎസ്-VI സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് എന്നതിനാൽ ഏറെ മുന്നൊരുക്കങ്ങളാണ് വാഹനത്തിന്റെ അവതരണത്തിനോട് അനുബന്ധിച്ച് സ്കോഡ നടത്തി വരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New 2022 skoda kodiaq facelift started arriving at dealerships in india
Story first published: Wednesday, November 3, 2021, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X