പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് ഔഡി. തങ്ങളുടെ ഔറംഗാബാദിലെ പ്രൊഡക്ഷൻ പ്ലാന്റിലാണ് ആഢംബര എൻട്രി ലെവൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ നിർമാണം കമ്പനി പൂർത്തിയാക്കുന്നത്.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

2020 ജൂണിൽ ആഗോള വിപണിയിൽ അവതരിപ്പിച്ച ഔഡി Q5 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2021 നവംബറിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. പുതുക്കിയ സ്റ്റൈലിംഗ്, ഫീച്ചർ ലോഡഡ് ക്യാബിൻ, ബിഎസ്‌-VI നിലവാരത്തിലുള്ള ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നിവയെല്ലാമാണ് രണ്ടാംവരവിൽ മോഡലിനെ വ്യത്യസ്‌തമാക്കുന്നത്.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഔഡി എസ്‌യുവികളിൽ ഒന്നായിരുന്നു ഇത്. 2020 ഏപ്രിലിൽ രാജ്യത്ത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിനോട് അനുബന്ധിച്ചാണ് ഡീസൽ എഞ്ചിനോടൊപ്പം എത്തിയിരുന്ന Q5 കളമൊഴിയുന്നത്.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

ഒരു സികെഡി യൂണിറ്റായി രണ്ടാംവരവിന് ഒരുങ്ങുന്ന ആഢംബര എസ്‌യുവി ഏറ്റവും പുതിയ അവതാരത്തിൽ കാര്യമായ മാറ്റങ്ങളാണ് പരിചയപ്പെടുത്താൻ തയാറെടുക്കുന്നത്. 2021 Q5 ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ വർഷം അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം കുറിച്ചുവെങ്കിലും കൊവിഡ്-19 മഹാമാരി കാരണം ഇന്ത്യയിൽ എത്താൻ വൈകുകയായിരുന്നു.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

പുതിയ ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി മികച്ച ദൈനംദിന ഉപയോഗക്ഷമതയുള്ള ഒരു സ്പോർട്ടി സ്വഭാവത്തെ സംയോജിപ്പിക്കുകയും വിശാലമായ ഇൻഫോടെയ്ൻമെന്റും സഹായ ഓപ്ഷനുകളും ഉൾക്കൊള്ളുകയും ചെയ്യുന്ന വാഹനമാണെന്നാണ് ഔഡിയുടെ അഭിപ്രായം. എസ്‌യുവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യയിൽ പ്രാദേശികമായി കൂട്ടിച്ചേർക്കുകയാണ് ചെയ്യുക.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

ഹണികോമ്പ് പാറ്റേണുള്ള നവീകരിച്ച ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽലാമ്പുകൾ, റീപ്രൊഫൈൽഡ് ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവ പോലുള്ള സ്റ്റൈലിംഗ് ഘടകങ്ങളിൽ സൂക്ഷ്മമായ പരിഷ്ക്കാരങ്ങളാണ് വാഹനത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച അന്താരാഷ്‌ട്ര മോഡൽ മാട്രിക്സ് എൽഇഡി ടെക്നോളജിയോടെയാണ് വരുന്നത് എങ്കിലും ഈ സവിശേഷത ഇന്ത്യൻ മോഡലിൽ എത്തുമോ ഇല്ലയോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

പുതിയ Q5 എസ്‌യുവിയുടെ അകത്തളവും കൂടുതൽ സവിശേഷതകളോടെ മാറും. പുതിയ MIB3 പ്ലാറ്റ്‌ഫോമുള്ള 10.1 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേയാണ് ഇന്റീരിയറിൽ ആദ്യം കണ്ണിൽപെടുന്ന ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്ന്.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

ആമസോൺ അലക്സാ ഇന്റഗ്രേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള കാർ ടെക് കൂടാതെ ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ എല്ലാ സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഫീച്ചറുകളുമായും ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് അനുയോജ്യമാകും. ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ഔഡി പുതുക്കിയിട്ടുണ്ട്.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

അതോടൊപ്പം ആംബിയന്റ് ലൈറ്റിംഗ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ എന്നിവ പുതിയ ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അകത്തളിത്തിൽ ഇടംപിടിക്കും.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വർഷം നവംബർ അവസാനത്തോടെ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളോടെ എത്തുമ്പോൾ എഞ്ചിനും മാറും. ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി തങ്ങളുടെ നിരയിൽ നിന്ന് ഡീസൽ എഞ്ചിനുകളെ പൂർണമായും നിർത്തലാക്കിയിരുന്നു.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

അതിനാൽ പുതുക്കിയ Q5 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ഉപയോഗിക്കുക. ഇത് 242 bhp പവറിൽ 370 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമായിരിക്കും എസ്‌യുവിയിലുണ്ടാവുക. ഔഡിയുടെ ക്വാട്രോ AWD (ഓൾ-വീൽ ഡ്രൈവ്) സംവിധാനവും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലുണ്ടാകും.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകളിൽ 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, 21 ഇഞ്ച് അലോയ് വീലുകള്‍, പാര്‍ക്ക് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകള്‍ കമ്പനി അണിനിരത്തുന്നുണ്ടെങ്കിലും ഇന്ത്യയിൽ എത്തുമോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

എന്നാൽ പുതിയ ഔഡി Q5 ആഢംബര എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, ടിസി തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡായി അവതരിപ്പിക്കും. ഏകദേശം 55 ലക്ഷം രൂപ വിലയാണ് പുതിയ ആവർത്തനത്തിന് പ്രതീക്ഷിക്കുന്ന വില.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

2022 ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ് ബിഎംഡബ്ല്യു X3, ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട്, മെർസിഡീസ് ബെൻസ് GLC ആഢംബര എസ്‌യുവികളുമായി ഇന്ത്യയിൽ മാറ്റുരയ്ക്കും. പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാനുള്ള പദ്ധതിയും ഔഡി വെളിപ്പെടുത്തിയിട്ടുണ്ട്.

പുതുക്കിയ Q5 എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ച് Audi

ഇലക്ട്രിക് വാഹനങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിനായി ഇന്റേണൽ കമ്പഷൻ എഞ്ചിൻ വാഹനങ്ങളുടെ വിൽപ്പന അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കുകയാണ് ബ്രാൻഡിന്റെ പ്രധാന അജണ്ഡ. 2026 മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ അവതരിപ്പിക്കില്ലെന്നും ഹൈബ്രിഡ് പതിപ്പുകളൊന്നും ഇല്ലെന്നും ഔഡി സ്ഥിരീകരിച്ചിട്ടുണ്ട്.എന്തായാലും തിരിച്ചുവരവിൽ ഔഡി Q5 ഇന്ത്യയിൽ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
New audi q5 suv production starts in india launch soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X