മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

ഫോര്‍ഡിന്റെ ഇന്ത്യയിലെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുമ്പോഴും ഇക്കോസ്‌പോര്‍ട്ടിന്റെ പരിഷ്ക്കരിച്ച മോഡലിനെ വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഫോർഡ്. ചുരുക്കിപറഞ്ഞാൽ കമ്പനിയെ രാജ്യത്ത് പിടിച്ചുനിർത്തുന്നത് ഈ കോംപാക്‌ട് എസ്‌യുവിയുടെ വിൽപ്പന തന്നെയാണ്.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇക്കോസ്‌പോര്‍ട്ടിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ നിരത്തുകളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഫോർഡ്. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലുണ്ടെങ്കിലും കാലാതീതമായ മാറ്റം ഇതുവരെ വാഹനത്തിന് ലഭിച്ചിട്ടില്ലെന്നതും യാഥാർഥ്യമാണ്.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

എന്നാൽ കുറവ് ഒരു പരിധിവരെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലൂടെ പരിഹരിക്കാനാണ് ഫോർഡ് ശ്രമിക്കുന്നത്. അടോടൊപ്പം തന്നെ ഇന്ത്യവിടുമെന്ന അഭ്യൂഹങ്ങൾക്ക് ഇതിലൂടെ മറുപടി നൽകാനും കമ്പനിക്ക് ഉദ്ദേശമുണ്ട്. പുതിയ പരിഷ്ക്കരണത്തിൽ അടിമുടി മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

കാഴ്ച്ചയിൽ അൽപം സൗന്ദര്യം കൂട്ടുകയാണ് ഫോർഡ് ഉദ്ദേശിക്കുന്നത്. അതിനാൽ തന്നെ പുതിയ ഇക്കോസ്പോർട്ടിന് പുതുക്കിയ മുഖമാണ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. മുൻ ഗ്രില്ലിനുള്ള സിംഗിൾ-പീസ് ഫ്രെയിം ഇത് നിലനിർത്തുന്നുണ്ടെങ്കിലും ബ്ലാക്കിൽ പൂർത്തിയാക്കിയ ടു സ്ലാറ്റ് പാറ്റേണാണ് ആദ്യം കണ്ണിൽപെടുക.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

ക്രോം രൂപരേഖ പോലും ഒരു ഗ്ലോസി ബ്ലാക്ക് ഇൻസേർട്ടിനായി വഴിയൊരുക്കുകയും ചെയ്‌തു. കഴിഞ്ഞ വർഷം ഫോർഡ് എൻഡവർ സ്പോർട്ട് വേരിയന്റിന് സമ്മാനിച്ച സമാനമായ രീതിയാണിത്. അതായത് കാഴ്ച്ചയിൽ ഒരു കുഞ്ഞൻ എൻഡവറാണ് പുതിയ ഇക്കോസ്പോർട്ട് എന്ന് തോന്നിക്കും.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

മറ്റൊരു ശ്രദ്ധേയമായ വിഷ്വൽ നവീകരണം പുനർനിർമിച്ച ഫോഗ് ലാമ്പ് ഹൗസിംഗും ടേൺ ഇൻഡിക്കേറ്ററുകളുമുള്ള പുതിയ ഫ്രണ്ട് ബമ്പറാണ്. പുതിയ ഇൻവേർട്ടഡ് എൽ ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ എൽഇഡ് ഡിആർഎല്ലായും പ്രവർത്തിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

അലോയ് വീലുകൾക്ക് ബ്ലാക്ക് ഫിനിഷോടുകൂടിയ പുതിയ ഫൈവ് സ്പോക്ക് ഡിസൈനും ലഭിക്കുന്നുണ്ട്. വശങ്ങളില്‍ മറ്റ് മാറ്റങ്ങള്‍ ഉള്‍പ്പെടുത്താനും കമ്പനി തയാറായിട്ടില്ല. ഇക്കോസ്പോര്‍ട്ടിന്റെ പിന്‍ഭാഗം നിലവിലുള്ള മോഡലിന് സമാനമായി തന്നെയാണ് തുടരുന്നത്. ഈ വർഷം ആദ്യം ടെയിൽഗേറ്റ്-മൗണ്ടഡ് സ്പെയർ വീൽ ഇല്ലാതെ പുറത്തിറങ്ങിയ എസ്‌യുവിയുടെ SE വേരിയന്റും ഫെയ്‌സ്‌ലിഫ്റ്റിന് വിധേയമാകും.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

സ്പെയർ വീലിന് പകരമായി ഒരു പഞ്ചർ റിപ്പയർ കിറ്റാണ് ഫോർഡ് വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം കൂടുതല്‍ കളര്‍ ഓപ്ഷനുകളും പുതിയ പതിപ്പില്‍ കമ്പനി അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവിൽ അബ്‌സലൂട്ട് ബ്ലാക്ക് ,മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്‌മോക്ക് ഗ്രേ, ലൈറ്റ്‌നിംഗ് ബ്ലൂ, ഡയമണ്ട് വൈറ്റ്, കാന്യോണ്‍ റിഡ്ജ്, റേസ് റെഡ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

മിനുങ്ങിയിറങ്ങുന്ന വാഹനത്തിൽ ഇന്റീരിയര്‍ പരിഷ്ക്കാരങ്ങളും നൽകിയേക്കാം. ഫോർഡിന്റെ ഏറ്റവും പുതിയ SYNC 3 കണക്റ്റിവിറ്റി ഫെയ്‌‌സ്‌ലിഫ്റ്റ് മോഡലിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ടച്ച്സ്ക്രീൻ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അതേപടി തുടർന്നേക്കും.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

കൂടാതെ ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കണ്‍ട്രോളുകളുള്ള ഒരു മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവ കോംപാക്‌ട് എസ്‌യുവിയുടെ മോടികൂട്ടാൻ സഹായിക്കും.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

പുതിയ ഫോർഡ് ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള മോഡലിന് കരുത്ത് പകരുന്ന ഡ്രാഗൺ സീരീസ് എഞ്ചിനുകൾ തന്നെ മുമ്പോട്ടുകൊണ്ടുപോകും. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ പുതിയ മോഡലും തുടരുമെന്ന് സാരം. 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ 121 bhp കരുത്തിൽ 149 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

അതേസമയം ഡീസൽ വകഭേദം 99 bhp പവറും 215 Nm torque ഉം വികസിപ്പിക്കാനാണ് സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് രണ്ട് മോഡലുകളിലും സ്റ്റാൻഡേർഡായി എത്തുമെങ്കിലും പെട്രോൾ വേരിയന്റുകളിൽ ഓപ്ഷണലായി ആറ് സ്പീഡ് ഓട്ടോമാറ്റിക്കും അമേരിക്കൻ വാഹന നിർമാതാക്കൾ ഒരുക്കും.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

പ്രതിസന്ധി സമയത്തും ബ്രാന്‍ഡിനായി മികച്ച വില്‍പ്പന സമ്മാനിക്കുന്ന മോഡലാണ് ഇക്കോസ്‌പോര്‍ട്ട് എന്നതിനാലാണ് വാഹനത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പല മാറ്റങ്ങളും കൊണ്ടുവരുന്നത്. അടുത്തകാലത്തായി കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ പുതിയ അതിഥികൾ എത്തിയതോടെയാണ് ഫോർഡിന്റെ മോഡൽ പിന്നോട്ടുപോയത്.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

കമ്പനിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിലവിൽ ആറ് കാര്‍ നിര്‍മാതാക്കളെ സമീപിച്ചുവെന്നും വാര്‍ത്തകളുണ്ട്. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ ഫോർഡ് അത്രവേഗം രാജ്യംവിടില്ലെന്ന സൂചനയുമായി ഫിഗോയുടെ ഒരു ഓട്ടോമാറ്റിക് പതിപ്പിനെയും അടുത്തിടെ അവതരിപ്പിച്ചിരുന്നു.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

മറ്റേതെങ്കിലും വാഹന കമ്പനിയുമായി ചേർന്ന് കരാർ നിർമാണത്തിനുള്ള അവസരങ്ങളാകും ഫോർഡ് തേടുന്നത്. അടുത്തകാലത്തായി ആഭ്യന്തര വിൽപനയും കയറ്റുമതി സംഖ്യയും കുറഞ്ഞതിനാൽ ഫോർഡ് ഏതേലും ഒരു ഉത്പാദന യൂണിറ്റ് അടയ്ക്കുകയോ വിൽക്കുകയോ ചെയ്യുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.

മിനി എൻഡവർ ലുക്കിൽ പുതിയ ഇക്കോസ്‌പോര്‍ട്ട്; ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംനിറയാൻ ഫോർഡ്

2022-23 വർഷത്തോടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതുതലമുറ ഇക്കോസ്പോർട്ട് എസ്‌യുവിയും ഫോർഡ് തയാറാക്കുന്നതായി റിപ്പോർട്ടുണ്ട്. അതുവരെ അതിവേഗം വളരുന്ന സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ പ്രസക്തമായി തുടരുന്നതിനാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കുന്നത്.

Source: Carwale

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New ford ecosport facelift image leaked in online
Story first published: Tuesday, August 17, 2021, 14:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X