താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

കുറച്ചുകാലമായി Ford വിപണിയിൽ അത്ര സജീവമായിരുന്നില്ലെങ്കിലും അടുത്തിടെ Figo ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് മോഡലിനെ അവതരിപ്പിച്ച് അമേരിക്കൻ ബ്രാൻഡ് ചില നീക്കങ്ങൾ നടത്തുകയാണ്. ഒരു കാലത്ത് പ്രതാപിയായിരുന്ന കമ്പനിയുടെ ഭാവി പോലും ഇന്ന് തുലസാലാണെന്നു വേണമെങ്കിൽ പറയാം.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

എന്തായാലും പുതിയ മോഡലുകൾ അവതരിപ്പിച്ചില്ലെങ്കിൽ മറ്റൊരു Chevrolet ആയി Ford മാറിയേക്കും. നിലവിൽ Ecosport, Endeavour എന്നീ രണ്ട് വ്യത്യസ്‌ത എസ്‌യുവികളുടെ ബലത്തിലാണ് കമ്പനി ഇന്ത്യയിൽ ഇന്നുംപിടിച്ചു നിൽക്കുന്നത്. ഇത് ബ്രാൻഡിനും നന്നായി അറിയാം. അതിനാൽ തന്നെ കുഞ്ഞൻ സബ്-4 മീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി കളംപിടിക്കാനാണ് Ford ഇനി ഒരുങ്ങുന്നത്.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

മുഖംമിനുക്കി മിനി Endeavour ലുക്കിലേക്കാണ് Ecosport-നെ Ford പരിഷ്ക്കരിക്കുന്നത്. അടുത്ത കാലത്തായി സജീവ പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരുന്ന മോഡൽ ഒക്ടോബർ അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പുതിയ വാർത്തകൾ. അതായത് വരാനിരിക്കുന്ന ഉത്സവ സീസണിൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലൂടെ നേട്ടമുണ്ടാക്കാനാണ് കമ്പനിയുടെ ശ്രമം.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

സബ് കോംപാക്‌ട് എസ്‌യുവിക്ക് കുറച്ച് ഡിസൈൻ മാറ്റങ്ങളും ഫീച്ചർ നവീകരണങ്ങളും ലഭിക്കുമെന്നാണ് Ford ഉറപ്പുവരുത്തിയിരിക്കുന്നത്. നിലവിൽ ആളൊരു അൽപം പഴഞ്ചനാണെങ്കിലും ആളുകൾ Ecosport നെ തേടിയെത്തുന്നുണ്ട്. കാലങ്ങളായി അധിക പരിഷ്ക്കാരങ്ങളൊന്നും ഇല്ലാതെയാണ് എത്തുന്നത്. എന്നിരുന്നാലും വാഹനത്തിന്റെ മികച്ച പെട്രോൾ,ഡീസൽ എഞ്ചിനുകളും രൂപഘടനയും ഇന്നും ആളുകൾക്ക് പ്രിയപ്പെട്ടതാണ്.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

ഇക്കാരണങ്ങളൊക്കെയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ പുറത്തിറക്കാനും Ford താത്പര്യം കാണിക്കുന്നത്. കാഴ്ച്ചയിൽ ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവരുമെങ്കിലും Ecosport എസ്‌യുവിയുടെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരാനാണ് സാധ്യത. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലിന്റെ വിലയും അൽപം കൂടിയേക്കാം. ഇതിന് നിലവിൽ 8.19 ലക്ഷം മുതൽ 11.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

ഡിസൈൻ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ 2021 മോഡൽ അരികുകളിൽ ക്രോം ലൈനിംഗും പുതിയ ഉൾപ്പെടുത്തലുകളുമുള്ള പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ വഹിക്കുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം വിപരീത എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, താഴത്തെ ഭാഗത്ത് ഒരു ഫാക്സ് സ്കിഡ് പ്ലേറ്റ് ഉപയോഗിച്ച് പുതുക്കിയ ഫ്രണ്ട് ബമ്പർ, പരിഷ്ക്കരിച്ച ഫോഗ് ലാമ്പ് അസംബ്ലി എന്നിവ വ്യത്യാസം കൂടുതൽ അടയാളപ്പെടുത്തും.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

ഇവയെല്ലാം മിനി Endeavour ലുക്ക് കൈവരിക്കാൻ കോംപാക്‌ട് എസ്‌യുവി സഹായിക്കും. ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, ഒആർവിഎം, അലോയ് വീലുകൾ, എൽഇഡി ടെയിൽലാമ്പുകൾ എന്നിവ മാറ്റമില്ലാതെ തുടരും. എസ്‌യുവിയുടെ പിന്‍ഭാഗം നിലവിലുള്ള മോഡലിന് സമാനമായി തന്നെയാണ് തുടരുന്നത്. എന്നാൽ ഫെയ്‌സ്‌ലിഫ്റ്റഡ് Ecosport മോഡൽ ലൈനപ്പിൽ ഒരു പുതിയ കളർ ഓപ്‌ഷനും Ford അവതരിപ്പിച്ചേക്കാം.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

ഇപ്പോൾ നിലവിൽ അബ്‌സലൂട്ട് ബ്ലാക്ക് ,മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്‌മോക്ക് ഗ്രേ, ലൈറ്റ്‌നിംഗ് ബ്ലൂ, ഡയമണ്ട് വൈറ്റ്, കാന്യോണ്‍ റിഡ്ജ്, റേസ് റെഡ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത നിറങ്ങളിൽ Ecosport യഥേഷ്‌ടം തെരഞ്ഞെടുക്കാൻ സാധിക്കും. ഈ വർഷം ആദ്യം ടെയിൽഗേറ്റ് മൗണ്ടഡ് സ്പെയർ വീൽ ഇല്ലാതെ പുറത്തിറങ്ങിയ എസ്‌യുവിയുടെ SE വേരിയന്റും മുഖംമിനുക്കലിന് വിധേയമാകും.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

സ്പെയർ വീലിന് പകരമായി ഒരു പഞ്ചർ റിപ്പയർ കിറ്റാണ് ഫോർഡ് വാഗ്‌ദാനം ചെയ്യുന്നത്. ക്യാബിനുള്ളിലും ചെറിയ മാറ്റങ്ങൾ Ford വരുത്തും. പുതിയ 2021 Ecosport ഫെയ്‌സ്‌ലിഫ്റ്റ് പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, അപ്‌ഡേറ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് കണക്റ്റിവിറ്റി എന്നിവ ഉപയോഗിച്ച് നവീകരിച്ച SYNC3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമായി വരാൻ സാധ്യതയുണ്ട്.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

ആംബിയന്റ്, ട്രെൻഡ്, ട്രെൻഡ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ച് വകഭേദങ്ങളിൽ തന്നെയാകും കോംപാക്‌ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും വിപണിയിൽ എത്തുക.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

സുരക്ഷാ സവിശേഷതകളിൽ 6 എയർബാഗുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിവേഴ്സിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, പിൻഭാഗത്ത് ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, പ്രകാശമുള്ള ഗ്ലോബ് ബോക്സ്, ഓട്ടോമാറ്റിക് വൈപ്പറുകൾ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും Ecosport തുടർന്നും വാഗ്‌ദാനം ചെയ്യും.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

മുകളിൽ സൂചിപ്പിച്ചതുപോലെ പുതിയ 2021 Ford Ecosport അതേ ഡ്രാഗൺ സീരീസ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ ലഭ്യമാകും. 1.5 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ പതിപ്പ് 120 bhp കരുത്തിൽ 149 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഡീസൽ യൂണിറ്റ് 99 bhp പവറും 215 Nm torque ഉം ആണ് വാഗ്‌ദാനം ചെയ്യുക.

താരപദവി തിരിച്ചുപിടിക്കാൻ മാറ്റങ്ങളുമായി Ecosport ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം വരുന്ന ഒക്ടോബറോടെ

ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ പെട്രോൾ, ഡീസൽ വേരിയന്റുകളിൽ സ്റ്റാൻഡേർഡായി എത്തുമെങ്കിലും പെട്രോൾ പതിപ്പുകളിൽ ഓപ്ഷണലായി ആറ് സ്പീഡ് ഓട്ടോമാറ്റിക്കും Ford Ecosport-ൽ തെരഞ്ഞെടുക്കാനാകും. പ്രതിസന്ധി സമയത്തും ബ്രാന്‍ഡിനായി മികച്ച വില്‍പ്പന സമ്മാനിക്കുന്ന മോഡലാണിത്. അതിനാൽ തന്നെ പുതിയ മാറ്റങ്ങളിലൂടെ കൂടുതൽ വിൽപ്പന കണ്ടെത്താനാകുമെന്നാണ് Ford ന്റെ പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New ford ecosport facelift to launch in 2021 october in india more details
Story first published: Monday, August 30, 2021, 13:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X