ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് കമാൻഡർ? പുതിയ ടീസറുമായി ജീപ്പ്

അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പ് ഒരു പുതിയ ഏഴ് സീറ്റർ മോഡലിനെ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. 2021 ഏപ്രിൽ നാലിന് വാഹനത്തെ ആഗോളതലത്തിൽ പരിചയപ്പെടുത്താനാണ് ബ്രാൻഡിന്റെ പദ്ധതിയും.

ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് കമാൻഡർ? പുതിയ ടീസറുമായി ജീപ്പ്

വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവിയെ പാട്രിയറ്റ് എന്ന് വിളിക്കുമെന്നായിരുന്നു അനുമാനം. എന്നാൽ ജീപ്പ് പുറത്തിറക്കിയ പുതിയ വീഡിയോ ടീസർ സൂചിപ്പിക്കുന്നത് മോഡലിനെ കമാൻഡർ എന്ന് വിളിക്കാമെന്നാണ്.

ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് കമാൻഡർ? പുതിയ ടീസറുമായി ജീപ്പ്

പുതിയ ടീസർ വീഡിയോയിൽ "ER" എന്ന അക്ഷരമാണ് പ്രദർശിപ്പിക്കുന്നത്. അത് പേരിന്റെ അവസാനത്തെ അക്ഷരങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഗ്രാൻഡ് കമാൻഡർ നെയിംപ്ലേറ്റിനൊപ്പം ഒരു ഏഴി സീറ്റർ എസ്‌യുവി ജീപ്പ് ഇതിനകം ചൈനയിൽ ഉപയോഗിക്കുന്നുമുണ്ട്.

MOST READ: പ്രതീക്ഷകൾ വാനോളം, പരീക്ഷണയോട്ടം ആരംഭിച്ച് കിയയുടെ എംപിവി മോഡൽ

ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് കമാൻഡർ? പുതിയ ടീസറുമായി ജീപ്പ്

2005-ലാണ് കമാൻഡർ എന്ന നെയിംപ്ലേറ്റിനൊപ്പം ഒരു ഏഴ് സീറ്റർ മോഡലിനെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. ഗ്രാൻഡ് ചെറോക്കിക്ക് മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന എസ്‌യുവി ഒരിക്കലും ബ്രാൻഡ് പ്രതീക്ഷിച്ച വിജയം നേടിയില്ല. തുടർന്ന് 2011-ഓടെ അത് നിർത്തലാക്കുകയും ചെയ്‌തു.

ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് കമാൻഡർ? പുതിയ ടീസറുമായി ജീപ്പ്

പുതിയ ജീപ്പ് കമാൻഡർ 7 സീറ്റർ എസ്‌യുവിയെ ഇന്ത്യയിലും ബ്രസീൽ വിപണികളിലും നിരവധി തവണ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കോമ്പസിനേക്കാൾ കൂടുതൽ വലിയ മുൻവശം ഉണ്ടാകുമെന്ന് ചെറിയ ടീസർ വെളിപ്പെടുത്തുന്നു.

MOST READ: നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന ടോപ് ഗിയറില്‍; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് കമാൻഡർ? പുതിയ ടീസറുമായി ജീപ്പ്

അതിൽ സിഗ്നേച്ചർ ഫ്രണ്ട് ഗ്രില്ലും പുതുതായി സ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകളും ലഭിക്കും. പുതിയ ജീപ്പ് എസ്‌യുവി അതിന്റെ ഡിസൈൻ ഘടകങ്ങൾ മിക്കതും പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കിയുമായി പങ്കിടുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് കമാൻഡർ? പുതിയ ടീസറുമായി ജീപ്പ്

പുതിയ ജീപ്പ് 7 സീറ്റർ എസ്‌യുവിയിൽ കൂടുതൽ നേരായ 7 സ്ലാറ്റ് ഗ്രിൽ, ആംഗുലർ എൽഇഡി ഹെഡ്‌ലാമ്പുകൾ, താഴ്ന്ന മേൽക്കൂര ലൈൻ കുത്തനെ രൂപകൽപ്പന ചെയ്ത ടെയിൽ‌ഗേറ്റ്, റിയർ ബമ്പർ എന്നിവ ഉണ്ടായിരിക്കും. മധ്യ നിരയിലെ യാത്രക്കാർക്ക് ക്യാപ്റ്റൻ സീറ്റുകളുള്ള മൂന്ന് നിര ക്രമീകരണവും ഉണ്ടാകും.

MOST READ: 2021 ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റിനെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് കമാൻഡർ? പുതിയ ടീസറുമായി ജീപ്പ്

ഇന്റീരിയർ വിശദാംശങ്ങൾ ഇനിയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ കണക്റ്റഡ് കാർ ടെക്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആമസോൺ അലക്സാ സപ്പോർട്ട്, പനോരമിക് സൺറൂഫ് എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കാൻ സാധ്യതയുണ്ട്.

ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് കമാൻഡർ? പുതിയ ടീസറുമായി ജീപ്പ്

സ്‌മോൾ-വൈഡ് 4×4 പ്ലാറ്റ്‌ഫോമിലെ പരിഷ്‌കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ജീപ്പ് കമാൻഡർ ഒരുങ്ങുക. ഇത് നിലവിൽ കോമ്പസിനും റെനെഗേഡിനും അടിവരയിടുന്നു.

ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് കമാൻഡർ? പുതിയ ടീസറുമായി ജീപ്പ്

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, എം‌ജി ഗ്ലോസ്റ്റർ എന്നിവയുമായാകും പുതിയ 7 സീറ്റർ പുതിയ എസ്‌യുവി മാറ്റുരയ്ക്കുക. 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാകും ജീപ്പിന്റെ പുതിയ കാറിന് തുടിപ്പേകുക.

ഏഴ് സീറ്റർ എസ്‌യുവിയുടെ പേര് കമാൻഡർ? പുതിയ ടീസറുമായി ജീപ്പ്

ഈ എഞ്ചിൻ 7 സീറ്റർ മോഡലിൽ ഇരട്ട-ടർബോചാർജ്ഡ് പതിപ്പായി പ്രവർത്തിക്കും. അങ്ങനെ 200 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റ് പ്രാപ്‌തമായിരിക്കും. ഇത് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
New Jeep 7-Seater SUV Could Be Called Commander Teaser Out. Read in Malayalam
Story first published: Tuesday, April 6, 2021, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X