'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

ഇന്ത്യൻ വിപണിയിൽ മെർസിഡീസ് ബെൻസ് പുത്തൻ S-ക്ലാസ് പുറത്തിറക്കിയത് ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ്. ആഢംബരത്തിൽ ആറാടി എത്തിയ സെഡാനെ അതിശയത്തോടെയാണ് രാജ്യം നോക്കി നിന്നത്. രാജ്യത്ത് ഒരേയൊരു വേരിയന്റിൽ രണ്ട് എഞ്ചിൻ ഓഫ്ഷനുകളുമായിട്ടാണ് മോഡൽ വിപണിയിൽ എത്തിയത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

ഏറ്റവും പുതിയ തലമുറ മെർസിഡീസ് ബെൻസ് S-ക്ലാസിന് 2.17 മുതൽ 2.19 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ആഭ്യന്തര വിപണിയിൽ പൂർണമായും നിർമ്മിച്ച യൂണിറ്റായാണ് (CBU) ഈ ആഢംബര വാഹനം എത്തുന്നത് എന്നതിനാലാണ് ഇത്രയും വില മുടക്കേണ്ടി വരുന്നത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

എന്നാൽ ആഢംബര വാഹന പ്രേമികൾ സന്തോഷിക്കാനുള്ള വകയുമായാണ് മെർസിഡീസ് ഇനിയെത്തുന്നത്. പ്രാദേശികമായി ഒത്തുചേർന്ന S-ക്ലാസിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ജർമൻ വാഹന നിർമാതാക്കൾ. ഇത് ഒരു കംപ്ലീറ്റ്‌ലി നോക്ക്‌ഡ് ഡൗൺ യൂണിറ്റായിരിക്കും.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

മാത്രമല്ല അതിന്റെ ഗുണം എന്തെന്നു വെച്ചാൽ വില ഗണ്യമായി കുറയ്ക്കാൻ ഈ സികെഡി യൂണിറ്റിന് സാധിക്കുമെന്നതാണ്. പ്രാദേശികമായി ഒത്തുചേരുന്ന S-ക്ലാസിനായുള്ള വില പ്രഖ്യാപനവും അവതരണവും 2021 ഒക്ടോബർ ഏഴിന് നടക്കുമെന്നാണ് മെർസിഡീസ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

S-ക്ലാസിന്റെ വരാനിരിക്കുന്ന പ്രാദേശികമായി കൂട്ടിച്ചേർത്ത പതിപ്പ് അതിന്റെ ഇറക്കുമതി ചെയ്ത ലോഞ്ച് പതിപ്പിൽ നിന്നും ചില സവിശേഷതകൾ ഒഴിവാക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും വാഹനത്തിലുളള മിക്ക ഉപകരണങ്ങളും അതേപടി നിലനിർത്താനും ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

12.8 ഇഞ്ച് പോർട്രെയ്റ്റ് ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ. ബർമസ്റ്റർ 4D സറൗണ്ട് സൗണ്ട് സിസ്റ്റം, റിയർ സീറ്റ് എന്റർടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനുകൾ എന്നിവ ആഢംബര സെഡാനിൽ സ്റ്റാൻഡേർഡ് ആയി വന്നേക്കില്ലെന്നാണ് സൂചന.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

രണ്ടാം തലമുറ MBUX സിസ്റ്റത്തോടുകൂടിയ 12.8 ഇഞ്ച് ഒ‌എൽ‌ഇഡി ടച്ച്‌സ്‌ക്രീനും 27 ഭാഷകൾ മനസിലാക്കുന്നതിനായി അപ്‌ഗ്രേഡുചെയ്‌ത "ഹെയ് മെർസിഡീസ്" വോയ്‌സ് അസിസ്റ്റന്റും S-ക്ലാസിലെ സുപ്രധാനമായ സഹായ സവിശേഷതകളായിരുന്നു. എന്നാൽ ഇവയെല്ലാം ഓപ്ഷണലായി കമ്പനി വാഗ്‌ദാനം ചെയ്‌തേക്കാം.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

ഡ്രൈവറിനായി 3D ഡിസ്‌പ്ലേയുള്ള 12.3 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും രണ്ട് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേകളുമാണ് അകത്തളത്തെ അത്യാഢംബരമാക്കിയിരുന്നത്.മുൻനിര മെർസിഡീസ് S-ക്ലാസിലെ മറ്റ് സവിശേഷതകളിൽ പിന്നിലെ യാത്രക്കാർക്കായി 11.6 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാം വാഹനത്തിലെ പ്രത്യേകതകളായിരുന്നു.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

അതോടൊപ്പം വാഹനത്തിനുള്ളിലെ വിവിധ ക്രമീകരണങ്ങൾ ക്രമീകരിക്കുന്നതിനുള്ള ടച്ച്‌സ്‌ക്രീൻ ടാബ്‌ലെറ്റ്, പത്ത് വ്യത്യസ്ത മസാജ് പ്രോഗ്രാമുകളുള്ള ക്ലൈമറ്റ് കൺട്രോൾഡ് സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവയെല്ലാം പ്രാദേശികമായി ഒത്തുചേരുന്ന മോഡലിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

കംപ്ലീറ്റ്‌ലി നോക്ക്‌ഡ് ഡൗൺ S-ക്ലാസിൽ നിലവിലെ സിബിയു പതിപ്പിലെ അതേ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും മെർസിഡീസ് ബെൻസ് അവതരിപ്പിക്കുക. ഡീസൽ യൂണിറ്റ് ഇൻ-ലൈൻ 6 സിലിണ്ടർ, ഡീസൽ ആണ്. പെട്രോൾ എഞ്ചിൻ ഇൻ-ലൈൻ 6 സിലിണ്ടർ, ടർബോചാർജ്ഡ് യൂണിറ്റ് കൂടിയാണ്.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

രണ്ട് എഞ്ചിനുകളും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും. എന്നിരുന്നാലും റിയർ-വീൽ സ്റ്റിയറിംഗ് അല്ലെങ്കിൽ മെർസിഡീസിന്റെ 4 മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡ് ഫിറ്റ് ആയി വരുമോ എന്ന് കണ്ടറിയണം. പെട്രോൾ S-ക്ലാസ് 362 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

അതേസമയം മറുവശത്ത് ഡീസൽ എഞ്ചിൻ 325 bhp പവറിൽ 700 Nm torque വികസിപ്പിക്കാനും പ്രാപ്‌തമാണ്. പ്രാദേശികമായി ഒത്തുചേരുന്ന S-ക്ലാസിന് ഏകദേശം 1.75 കോടി രൂപ എക്സ്ഷോറൂം വിലയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് നിലവിൽ വിൽക്കുന്ന പൂർണമായും ഇറക്കുമതി ചെയ്ത S 400d മോഡലിനേക്കാൾ ഏകദേശം 42 ലക്ഷം രൂപ കുറവായിരിക്കുമെന്നാണ്.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

മെർസിഡീസ് ബെൻസ് ഈ സമീപനം പിന്തുടരുന്നത് ഇതാദ്യമായല്ല. കാരണം മുമ്പ് മുൻതലമുറ W222 S 500 വേരിയന്റും തുടക്കത്തിൽ ഒരു സിബിയു ആയി അവതരിപ്പിക്കുകയും പിന്നീട് പ്രാദേശികമായി കൂട്ടിച്ചേർത്ത ഒരു മോഡലായി വിപണിയിൽ എത്തിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് വാഹനത്തിന്റെ വില 21 ലക്ഷം രൂപ കുറയ്ക്കുകയും ചെയ്തു.

'മെയ്‌ഡ് ഇൻ ഇന്ത്യ' S-ക്ലാസ് ആഢംബര സെഡാനുമായി മെർസിഡീസ് ഒക്ടോബർ ഏഴിന് എത്തും

പ്രാദേശികമായി ഒത്തുചേർന്ന മെർസിഡീസ് ബെൻസ് S-ക്ലാസ് ഇന്ത്യൻ വിപണിയിലെ ബി‌എം‌ഡബ്ല്യു 7 സീരീസ് (1.38-1.69 കോടി രൂപ), ഔഡി M8 (1.58 കോടി രൂപ) എന്നിവ പോലുള്ള മറ്റ് ആഢംബര ലിമോസിനുകളുമായി മത്സരിക്കുന്നത് തുടരും. എന്നിരുന്നാലും സികെഡി മോഡലിന് ഈ കുറഞ്ഞ വിലകൾ ഉണ്ടെങ്കിലും S-ക്ലാസ് ഇപ്പോഴും ഈ കമ്പനിയിലെ ഏറ്റവും ചെലവേറിയ മോഡലായി തന്നെ നിലനിൽക്കും.

Most Read Articles

Malayalam
English summary
New locally assembled mercedes benz s class to launch on october 7 details
Story first published: Sunday, October 3, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X