വില 69.99 ലക്ഷം രൂപ, പുതിയ F-പേസ് ആഢംബര എസ്‌യുവി പുറത്തിറക്കി ജ്വാഗർ

ഇന്ത്യൻ വിപണിയിൽ പുതിയ F-പേസ് പുറത്തിറക്കി ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവർ. 69.99 ലക്ഷം രൂപയാണ് പ്രീമിയം ആഢംബര എസ്‌യുവിയുടെ എക്സ്ഷോറൂം വില.

വില 69.99 ലക്ഷം രൂപ, പുതിയ F-പേസ് ആഢംബര എസ്‌യുവി പുറത്തിറക്കി ജ്വാഗർ

ജാഗ്വറിൽ നിന്നുള്ള F-പേസിന് ഇപ്പോൾ പുറമേയുള്ള ഡിസൈൻ മാറ്റങ്ങളും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം പുതിയൊരു ക്യാബിനുമാണ് പരിഷാക്കാരത്തിൽ ലഭിക്കുന്നത്. ഇന്ത്യൻ കാർ വിപണിയിലെ എസ്‌യുവികളുടെ സ്വാധീനമാണ് പുതുക്കിയ മോഡുമായി എത്താൻ കമ്പനിയെ പ്രേരിപ്പിച്ചത്.

വില 69.99 ലക്ഷം രൂപ, പുതിയ F-പേസ് ആഢംബര എസ്‌യുവി പുറത്തിറക്കി ജ്വാഗർ

പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ജാഗ്വർ ലാൻഡ് റോവർ പ്രധാനമായും F-പേസിന്റെ പുതിയ രൂപങ്ങളെ പിന്തുണയ്ക്കുന്നു. ആഢംബര എസ്‌യുവി സെഗ്മെന്റിൽ ഒരു പുതിയ മാനദണ്ഡം തന്നെ വാർത്തെടുക്കുമെന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ.

വില 69.99 ലക്ഷം രൂപ, പുതിയ F-പേസ് ആഢംബര എസ്‌യുവി പുറത്തിറക്കി ജ്വാഗർ

പുതിയ F-പേസ് ആദ്യമായി ഇൻ‌ജീനിയം 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനോടൊപ്പം ആർ-ഡൈനാമിക് എസ് വേരിയന്റിലും ലഭ്യമാകും എന്നതും ശ്രദ്ധേയമാണ്. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 247 bhp കരുത്തിൽ 365 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

വില 69.99 ലക്ഷം രൂപ, പുതിയ F-പേസ് ആഢംബര എസ്‌യുവി പുറത്തിറക്കി ജ്വാഗർ

മറുവശത്ത് 2.0 എൽ ഡീസൽ എഞ്ചിൻ 201 bhp പവറും 430 Nm torque ഉം വികസിപ്പിക്കാനും ശേഷിയുള്ളതാണ്. നിലവിലുള്ള മോഡൽ പോലെ തന്നെ 2021 ജാഗ്വർ F-പേസ് എസ്‌യുവിയും പ്രാദേശികമായി തന്നെയാണ് കൂടിചേരുന്നത്.

വില 69.99 ലക്ഷം രൂപ, പുതിയ F-പേസ് ആഢംബര എസ്‌യുവി പുറത്തിറക്കി ജ്വാഗർ

ആഢംബര എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളിൽ ഡയമണ്ട് മെഷ് പാറ്റേൺ, പുതുതായി രൂപകൽപ്പന ചെയ്ത ബമ്പറുകൾ, ഗ്രിൽ വരെ നീളുന്ന പുതിയ മസ്ക്കുലർ ബോണറ്റ് ഘടന എന്നിവ ഉപയോഗിച്ച് F-പേസിനെ കൂടുതൽ ആകർഷണീയമാക്കുന്നുണ്ട്.

വില 69.99 ലക്ഷം രൂപ, പുതിയ F-പേസ് ആഢംബര എസ്‌യുവി പുറത്തിറക്കി ജ്വാഗർ

ഡബിൾ ജെ ഡേടൈം റണ്ണിംഗ് ലൈറ്റ് (ഡിആർഎൽ) സിഗ്‌നേച്ചറുകളുള്ള പുതിയ സൂപ്പർ സ്ലിം ഓൾ-എൽഇഡി ക്വാഡ് ഹെഡ്‌ലൈറ്റുകൾ വർധിച്ച മിഴിവും തെളിച്ചവും നൽകുന്നു. പിൻവശത്ത് പുതിയ സ്ലിംലൈൻ ലൈറ്റുകൾ ജാഗ്വറിന്റെ ഇരട്ട ചിക്കെയ്ൻ ഗ്രാഫിക് അവതരിപ്പിക്കുന്നു.

വില 69.99 ലക്ഷം രൂപ, പുതിയ F-പേസ് ആഢംബര എസ്‌യുവി പുറത്തിറക്കി ജ്വാഗർ

ഇനി അകത്തളത്തിലേക്ക് നോക്കിയാലോ ഉയർന്ന ആഢംബരവും മെച്ചപ്പെട്ട കണക്റ്റിവിറ്റിയും മികച്ച പരിഷ്ക്കരണവുമുള്ള F-പേസിന് ഒരു പുതിയ ഇന്റീരിയറാണ് ലഭിക്കുന്നത്. മാർസ് റെഡ്, സിയീന ടാൻ എന്നിവിടങ്ങളിൽ രണ്ട് പുതിയ നിറങ്ങളിലും ഇത് തെരഞ്ഞെടുക്കാം.

വില 69.99 ലക്ഷം രൂപ, പുതിയ F-പേസ് ആഢംബര എസ്‌യുവി പുറത്തിറക്കി ജ്വാഗർ

ഒരു പുതിയ സെന്റർ കൺസോൾ ഇൻസ്ട്രുമെന്റ് പാനലിലേക്ക് സ്വൈപ്പ് ചെയ്യുകയും വയർലെസ് ഉപകരണ ചാർജിംഗ് സവിശേഷത ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഇൻസ്ട്രുമെന്റ് പാനലിന്റെ വീതിയിലുടനീളം രൂപംകൊണ്ട മുകളിലെ ഡോർ ഉൾപ്പെടുത്തൽ, പൂർണ വീതിയിലുള്ള ‘പിയാനോ ലിഡ്' എന്നിവ പോലെ മനോഹരമായി രൂപപ്പെടുത്തിയ ആധികാരിക അലുമിനിയം ഫിനിഷിഗും കാണാനാകും.

വില 69.99 ലക്ഷം രൂപ, പുതിയ F-പേസ് ആഢംബര എസ്‌യുവി പുറത്തിറക്കി ജ്വാഗർ

പുതിയ F-പേസിലെ നിരവധി മനോഹരമായ വിശദാംശങ്ങളിലൊന്നായ ഡ്രൈവ് സെലക്ടർ, ‘ക്രിക്കറ്റ്-ബോൾ' സ്റ്റിച്ചിംഗ് ഉപയോഗിച്ച് പൂർത്തിയാക്കിയ ഒരു മുകൾ ഭാഗം അവതരിപ്പിക്കുന്നു. താഴത്തെ ഭാഗം കൃത്യത-എഞ്ചിനീയറിംഗ് മെറ്റൽ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ തന്ത്രപ്രധാനമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
New Jaguar F-Pace Launched In India At Rs 69.99 Lakh. Read in Malayalam
Story first published: Thursday, June 10, 2021, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X