മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

പുതിയ ശ്രേണിയിലുള്ള പെട്രോൾ മൈൽഡ്-ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങി സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ. പുതിയ S90, XC60 എന്നീ മോഡലുകളായിരിക്കും ആദ്യഘട്ടത്തിൽ ആഭ്യന്തര വിപണിയിൽ എത്തുക.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

ഒക്ടോബർ 19-ന് വോൾവോ S90, XC60 മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് വോൾവോ ഇപ്പോൾ സ്വിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഒരു സമ്പൂർണ പെട്രോൾ ഉൽപ്പന്ന നിരയിലേക്കുള്ള ബ്രാൻഡിന്റെ പരിവർത്തനത്തിന്റെ ആദ്യപടിയാണ് ഈ വാഹനങ്ങളുടെ അരങ്ങേറ്റം എന്നതാണ് ശ്രദ്ധേയം.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

കൂടുതൽ സുസ്ഥിരമായ മൊബിലിറ്റി ഓപ്ഷനുകളിലേക്കുള്ള ശ്രമങ്ങളെ പിന്തുണച്ച് വോൾവോ കാർ ഇന്ത്യ ആദ്യമായി പെട്രോൾ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഇവിടെ കൊണ്ടുവരികയാണ്. ബ്രേക്കിംഗ് സമയത്ത് വോൾവോ കാറുകൾക്ക് 48V ബാറ്ററി ചാർജ് ചെയ്യാനുള്ള ബ്രേക്ക് എനർജി വീണ്ടെടുക്കാൻ ഈ സാങ്കേതികവിദ്യ അനുവദിക്കുന്നു.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

സംയോജിത സ്റ്റാർട്ടർ ജനറേറ്റർ ഹ്രസ്വ നേരത്തേക്ക് ജ്വലന എഞ്ചിനെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്. ഇത് കൂടുതൽ ഇന്ധനക്ഷമതയുള്ള ഡ്രൈവും മെച്ചപ്പെട്ട ഡ്രൈവ് അനുഭവവുമാണ് പ്രതിദാനം ചെയ്യുക. മലിനീകരണവും ഇതുവരെ വളരെയധികം കുറയ്ക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

ഒരു സമ്പൂർണ ഹൈബ്രിഡ് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളേക്കാൾ ഇത്തരം കാറുകൾ മൊത്തത്തിൽ താങ്ങാനാകുന്നതാണെന്നും വോൾവോ അവകാശപ്പെടുന്നു. ഒരു മൈൽഡ് ഹൈബ്രിഡ് ജ്വലന എഞ്ചിനെ സഹായിക്കാൻ ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നതാണ് സാങ്കേതികവിദ്യ. ഒരു ഫുൾ ഹൈബ്രിഡിന് മിതമായ ഹൈബ്രിഡിനേക്കാൾ വലിയ ഇലക്ട്രിക് മോട്ടോറും ബാറ്ററിയുമാണ് ഉള്ളത്.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

പ്ലഗ്-ഇൻ ഹൈബ്രിഡുകളെ സംബന്ധിച്ചിടത്തോളം പേര് സൂചിപ്പിക്കുന്നത് പോലെ ഇവ വീട്ടിലോ പൊതു ചാർജിംഗ് സ്റ്റേഷനിലോ പ്ലഗ് ചെയ്യാവുന്നതാണ്. ഈ വാഹനങ്ങൾക്ക് വലിയ ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും വാഗ്‌ദാനം ചെയ്യുന്നുവെന്നതും മേൻമയാണ്. വോള്‍വോ അടുത്തിടെ കൊറിയയില്‍ XC60 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിരുന്നു.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

അതേ മോഡൽ തന്നെയാകും ഇന്ത്യയിലും എത്തുകയെന്നാണ് സൂചന. ഒരു പുതിയ സ്മാര്‍ട്ട് കാര്‍ സംവിധാനത്തോടെയാണ് വാഹനം നിരത്തിലെത്തുകയെന്നാണ് സൂചന. ബില്‍റ്റ്-ഇന്‍ ഗൂഗിള്‍ ആപ്പുകളും സേവനങ്ങളും ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് പവര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സംയോജിപ്പിച്ച് ഗൂഗിളുമായി സഹകരിച്ച ആദ്യത്തെ കാര്‍ നിര്‍മാതാക്കളായിരുന്നു വോള്‍വോ.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

അതിനാൽ തന്നെ വരാനിരിക്കുന്ന വോള്‍വോ XC60 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പരിചയപ്പെടുത്താനും സാധ്യതയുണ്ട്. സിസ്റ്റത്തിന് ക്ലൈമറ്റ് കണ്‍ട്രോള്‍ നിയന്ത്രിക്കാനും ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും ദിശകള്‍ നാവിഗേറ്റ് ചെയ്യാനും വോയ്സ് കമാന്‍ഡുകള്‍ വഴി സംഗീത നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

വോള്‍വോ പുതിയ XC60 എസ്‌യുവിയെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (ADAS) കൊണ്ട് സജ്ജമാക്കാനും സാധ്യതയുണ്ട്. നിലവിൽ ഇന്ത്യയിലെ പ്രീമിയം മോഡലുകളിൽ കണ്ടുവരുന്ന ഒരു പ്രധാന സവിശേഷതയാണിത്. മാത്രമല്ല ഓട്ടോമാറ്റിക് ബ്രേക്കിംഗ്, പൈലറ്റ് അസിസ്റ്റ് പോലുള്ള ഡ്രൈവിംഗ് സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ XC60 മോഡലിന്റെ ആദ്യ ഫെയ്‌സ്‌ലിഫ്റ്റ് നവീകരണമാണിത് എന്ന കാര്യവും വിസ്‌മരിക്കാനാവില്ല. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്ന കമ്പനിയാണ് വോൾവോ. ലോകോത്തര കാർ ബ്രാൻഡുകളെല്ലാം ഇന്ത്യയിൽ സമ്പൂർണ ഇലക്‌ട്രിക് വാഹനങ്ങൾ പുറത്തിറക്കാനും തുടങ്ങിയിട്ടുണ്ട്.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

അതിനാൽ തന്നെ വോൾവോയും തങ്ങളുടെ പൂർണ ഇലക്ട്രിക് വാഹനമായ XC40 റീചാർജിനെ ഇന്ത്യയിൽ അനതരിപ്പിച്ചിരുന്നു. എന്നാൽ എസ്‌യുവിക്കായുള്ള ഡെലിവറി കമ്പനി ഇതുവരെ തുടങ്ങിയിട്ടില്ല. അടുത്ത വർഷം തുടക്കത്തോടെ ഇതുണ്ടാകുമെന്നാണ് സ്വീഡിഷ് ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

കംപ്ലീറ്റ്ലി ബിൽറ്റ് ഇൻ യൂണിറ്റ് (CBU) മോഡലായാണ് ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിലെത്തുക. ഓരോ ആക്‌സിലിലും 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുകളുള്ള ഡ്യുവൽ മോട്ടോർ പവർട്രെയിനുമായാണ് XC40 റീച്ചാർജ് വരുന്നത്. 78 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് വാഹനത്തിന് തുടിപ്പേകുന്നത്.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

ഇത് ഏകദേശം 418 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ പ്രാപ്‌തമാണെന്നാണ് വോൾവോ അവകാശപ്പെടുന്നത്. വെറും 4.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇലക്‌ട്രിക് എസ്‌യുവിക്ക് കഴിയും. ഇതിനു പുറമെ പുതിയ C40 ഇലക്ട്രിക് ക്രോസ്ഓവറും ഇന്ത്യയിലേക്ക് വരുമെന്ന് വോൾവോ വ്യക്തമാക്കിയിട്ടുണ്ട്.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

XC40 റീചാര്‍ജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് C40 റീചാര്‍ജിന്റെ നിർമിച്ചിരിക്കുന്നത്. പൂര്‍ണമായും ലെതര്‍ രഹിതമായ ആദ്യത്തെ വോള്‍വോ മോഡല്‍ കൂടിയാണിത്. ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് ക്രോസ്ഓവറിൽ പ്രവർത്തിക്കുന്നത്.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വോൾവോ S90, XC60 ഇന്ത്യയിലേക്ക്; അവതരണം ഒക്‌ടോബർ 19-ന്

ഒന്ന് മുന്‍വശത്തും ഒന്ന് പിന്നിലെ ആക്സിലിലുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിനി 78 കിലോവാട്ട് ബാറ്ററി ശേഷിയാണുള്ളത്. ഏകദേശം 420 കിലോമീറ്റര്‍ വരെയുള്ള റേഞ്ചാണ് വാഹനത്തിൽ വോൾവോ അവകാശപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #വോൾവോ #volvo
English summary
New volvo s90 and xc60 petrol mild hybrid models to launch in india on october 19
Story first published: Wednesday, October 13, 2021, 10:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X