സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് കുഷാഖ് എത്തിയതോടെ വാഹന പ്രേമികളുടെ മനംകവർന്ന് മുന്നേറുകയാണ് സ്കോഡ. ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയ പ്രീമിയം സെഡാനും കൂടി അവതരിപ്പിച്ചതോടെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ പ്രതിഛായ തന്നെ മാറിയിരിക്കുകയാണ്.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

ഒരു പ്രീമിയം ബ്രാൻഡായി പേരെടുത്ത സ്കോഡ സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നതിന്റെ ഭാഗമാണ് ഈ പ്രാദേശികവത്ക്കരിച്ചിരിക്കുന്ന മോഡലുകളുടെ കടന്നുവരവ്. അടുത്ത വർഷം ആദ്യ പകുതിയിൽ സ്ലാവിയ മിഡ്-സൈസ് സെഡാനും കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് 7 സീറ്റർ എസ്‌യുവിയും പുറത്തിറക്കുന്നതോടെ കമ്പനി കൂടുതൽ കരുത്താർജിക്കും.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

11,000 രൂപ ടോക്കൺ തുകയിൽ സ്‌കോഡ സ്ലാവിയയുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 2022 മാർച്ചിൽ മോഡൽ ഷോറൂമുകളിൽ എത്തുമെന്നാണ് ഔദ്യോഗിക വിവരം. തുടർന്ന് ഏപ്രിൽ മാസത്തിൽ മിഡ്-സൈസ് സെഡാനായുള്ള ഡെലിവറികളും ആരംഭിക്കും. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ് എന്നിവയ്‌ക്കെതിരെയാണ് പുത്തൻ സ്ലാവിയ മാറ്റുരയ്ക്കുന്നത്.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

കനത്ത പ്രാദേശികവൽക്കരണത്തിലുള്ള MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന സ്ലാവിയ സെഡാൻ അതിന്റെ പകരക്കാരനായ സ്കോഡ റാപ്പിഡിൽ നിന്ന് തികച്ചും വ്യത്യസ്തമായി കാണപ്പെടുന്നുവെന്നതിൽ തർക്കമില്ല. ഇത് മുൻഗാമിയേക്കാൾ കൂടുതൽ വലുതും കൂടുതൽ വിശാലവും ഫീച്ചർ സമ്പന്നവുമാണ്. 4541 മില്ലീമീറ്റർ നീളവും 1752 മില്ലീമീറ്റർ വീതിയും 1487 മില്ലീമീറ്റർ ഉയരവുമാണ് പുതിയ സ്കോഡ സെഡാനുള്ളത്.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ലാവിയയ്ക്ക് 128 മില്ലീമീറ്റർ നീളവും 53 മില്ലീമീറ്റർ വീതിയും 21 മില്ലീമീറ്റർ ഉയരവും അധികമായുണ്ട്. കൂടാതെ അതിന്റെ വീൽബേസ് 99 മില്ലീമീറ്റർ വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട് കമ്പനി. സ്ലാവിയ 520 ലിറ്ററിന്റെ മികച്ച ഇൻ-ക്ലാസ് ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുമെന്നാണ് സ്കോഡ അറിയിച്ചിരിക്കുന്നത്.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

വാഹനത്തിന്റെ സവിശേഷതകളുടെ കാര്യത്തിൽ സ്ലാവിയ ഒരു പുതിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അതിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, കണക്‌റ്റഡ് കാർ ടെക്, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് സീറ്റുകൾ, 6-സ്പീക്കറുകൾ പ്രീമിയം ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ് എന്നിവയെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

സുരക്ഷയുടെ കാര്യത്തിൽ യൂറോപ്യൻ ക്വാളിറ്റി സ്കോഡ സ്ലാവിയ വാഗ്‌ദാനം ചെയ്യും. ആയതിനാൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാം പുതി സി-സെഗ്മെന്റ് പ്രീമിയം സെഡാന് കമ്പനി സമ്മാനിച്ചിരിക്കും.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

കളർ ഓപ്ഷന്റെ കാര്യത്തിലും കമ്പനി ഒരു പിശുക്കും കാട്ടിയിട്ടില്ല. ആക്‌ടീവ്, ആംബിഷൻ, സ്റ്റൈൽ എന്നീ മൂന്ന് വകഭേദങ്ങളിൽ എത്തുന്ന സ്കോഡ സ്ലാവിയ കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ബ്രില്യന്റ് സിൽവർ, ടൊർണാഡോ റെഡ്, ക്രിസ്റ്റൽ ബ്ലൂ എന്നീ അഞ്ച് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

ഷാർപ്പ് ക്യാരക്‌ടർ ലൈനുകളും മസ്ക്കുലർ രൂപരേഖയും ഉള്ള താഴ്ന്നതും വിശാലവുമായ നിലപാട് സ്വീകരിച്ചതിനാൽ ആരുടേയും മനംകവരാൻ സ്ലാവിയ പ്രാപ്‌തമായിരിക്കും. മുന്നിൽ സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, ഇരുവശത്തുമായി എൽ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പ് സ്ട്രിപ്പുകളുള്ള മിനുസമാർന്ന ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ സെഡാന്റെ മേനിയഴക് കൂട്ടും.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

മുന്നിലെ ബമ്പറിൽ ധാരാളമായി കട്ടുകളും ക്രീസുകളും ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. ഫോഗ് ലാമ്പ് ഹൗസിംഗിനായി വിപരീത എൽ ആകൃതിയിലുള്ള മോട്ടിഫും സ്കോഡ സമ്മാനിച്ചിട്ടുണ്ട്. വിൻഡോ ലൈനിൽ ക്രോമിന്റെ ഉപയോഗവും മനോഹരമാണ്. ഇനി പിന്നിലേക്ക് നോക്കിയാൽ സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളാണ് സ്ലാവിയയിൽ ഇടംപിടിച്ചിട്ടുണ്ട്.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

കാറിന്റെ ടോപ്പ് വേരിയന്റിൽ 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ സ്കോഡ സ്ലാവിയയ്ക്ക് തുടിപ്പേകുന്നത്. 1.0 ലിറ്റർ ത്രീ സിലിണ്ടർ യൂണിറ്റ്പരമാവധി 113.5 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ലഭ്യമാവുക. അതേസമയം മറുവശത്ത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DSG ഉപയോഗിച്ച് തെരഞ്ഞെടുക്കാനാവുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ 148 bhp പവറിൽ 250 Nm torque വികസിപ്പിക്കും.

സെഡാനുകൾക്ക് പുതുമുഖം നൽകാൻ സ്കോഡ സ്ലാവിയ; അവതരണവും ഡെലിവറിയും എന്നെന്ന് അറിയാം

സ്കോഡ-ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രൊജക്ടിനു കീഴിൽ കുഷാഖിനും ടൈഗൂണിനും ശേഷമെത്തുന്ന മൂന്നാമത്തെ വാഹനമാണ് സ്ലാവിയ എന്നതും ശ്രദ്ധേയമാണ്. 10 ലക്ഷം രൂപ മുതലാണ് സെഡാന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. പ്രതിമാസം സ്ലാവിയയുടെ 3,000 യൂണിറ്റ് വിൽപ്പനയാണ് സ്കോഡ ഉന്നംവെക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Newly unveiled skoda slavia launch and deliveries details revealed
Story first published: Tuesday, November 23, 2021, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X