ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം; സര്‍വീസ് കാലയളവ് നീട്ടി നിസാന്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളിലും നിലവില്‍ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ലോക്ക്ഡൗണ്‍ കാലയളവില്‍ സൗജന്യ സര്‍വീസോ, വാറണ്ടിയോ ഉള്ള ഉപഭോക്താക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ ഇവ നീട്ടി നല്‍കിയിരിക്കുകയാണ്.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം; സര്‍വീസ് കാലയളവ് നീട്ടി നിസാന്‍

മറ്റ് വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍, ഹോണ്ട തുടങ്ങിയവര്‍ ഇതിനകം തന്നെ ഈ സേവനങ്ങള്‍ പ്രഖ്യാപിച്ചു, ഇപ്പോള്‍ നിസാന്‍ ഇന്ത്യയും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം; സര്‍വീസ് കാലയളവ് നീട്ടി നിസാന്‍

വാറണ്ടിയും സൗജന്യ സര്‍വീസ് കാലാവധിയും രണ്ട് മാസത്തേക്ക് നീട്ടുന്നതായി കമ്പനി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ജാപ്പനീസ് ബ്രാന്‍ഡിന്റെ പ്രഖ്യാപനം. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്നില്‍ കണ്ടാണ് നിര്‍മാതാക്കള്‍ എല്ലാവരും തന്നെ ഇപ്പോള്‍ ഇത്തരത്തില്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.

MOST READ: ലിറ്ററിന് 21 കിലോമീറ്റർ മൈലേജുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് അവതരിപ്പിച്ച് സുസുക്കി

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം; സര്‍വീസ് കാലയളവ് നീട്ടി നിസാന്‍

എല്ലാവരും വീട്ടില്‍ തന്നെ തുടരുന്നത് ലോകത്തെ വീണ്ടും സുരക്ഷിത സ്ഥലമാക്കി മാറ്റാന്‍ സഹായിക്കുന്നുവെന്ന് തങ്ങള്‍ മനസ്സിലാക്കുന്നു. കാര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍, നിങ്ങളെ തിരികെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാകുമെന്നാണ് നിസാന്‍ ട്വിറ്ററില്‍ കുറിച്ചത്.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം; സര്‍വീസ് കാലയളവ് നീട്ടി നിസാന്‍

കമ്പനി ഇതുവരെ രണ്ട് മാസത്തേക്ക് വിപുലീകരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ലോക്ക്ഡൗണ്‍ നീട്ടുകയോ അല്ലെങ്കില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയോ ചെയ്താല്‍ ഇത് ഇനിയും നീട്ടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം; സര്‍വീസ് കാലയളവ് നീട്ടി നിസാന്‍

അതേസമയം ആളുകള്‍ക്ക് വാഹനം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നതിനും, വാങ്ങുന്നതിനും സാധിക്കും. ഈ പ്രതിസന്ധി ഘട്ടത്തിലും വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിനായി നിസാനും മോഡല്‍ ശ്രേണിയിലുടനീളം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം; സര്‍വീസ് കാലയളവ് നീട്ടി നിസാന്‍

മോഡല്‍ ശ്രേണിയിലുടനീളം അടുത്തിടെ ഓഫര്‍ ചെയ്ത നിസാന്‍ മാഗ്‌നൈറ്റ് സബ് കോംപാക്ട് എസ്‌യുവിയിലും ഈ ഓഫര്‍ ബാധകമാണ്. വാസ്തവത്തില്‍, ഇതുവരെ വിറ്റ നിസാന്‍ മാഗ്‌നൈറ്റിന്റെ എല്ലാ യൂണിറ്റുകളും വാറന്റി കാലയളവിലാണ്.

MOST READ: വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം; സര്‍വീസ് കാലയളവ് നീട്ടി നിസാന്‍

കൂടാതെ അവയ്ക്ക് സൗജന്യ സര്‍വീസും ലഭിക്കുന്നു. നിലവില്‍ ബ്രാന്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ വില്‍പ്പന സമ്മാനിക്കുന്നതും, ബ്രാന്‍ഡിന് രാജ്യത്ത് പുതുജീവന്‍ സമ്മാനിച്ചതും മാഗ്നൈറ്റ് എന്ന മോഡലിന്റെ വരവാണ്.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം; സര്‍വീസ് കാലയളവ് നീട്ടി നിസാന്‍

2020 ഡിസംബര്‍ മാസത്തില്‍ വിപണിയില്‍ എത്തിയ മോഡലിന്റെ ബുക്കിംഗ് 50,000 പിന്നിട്ടതായും അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. കിക്‌സ് കോംപാക്ട് എസ്‌യുവി പോലുള്ള മോഡലുകളില്‍ കമ്പനി 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: മികച്ച സ്റ്റൈലും സ്‌പോര്‍ട്ടി ഭാവവും; പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം; സര്‍വീസ് കാലയളവ് നീട്ടി നിസാന്‍

മികച്ച വാഹനങ്ങള്‍ ഒന്നാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വീകാര്യത ലഭിക്കാതെ പോയ മോഡല്‍ കൂടിയാണ് കിക്‌സ്. 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Announced Warranty And Free Service Period Will Extend By Two Months. Read in Malayalam.
Story first published: Friday, May 21, 2021, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X