2022 മോഡൽ ജിടി-ആർ നിസ്‌മോ സ്പോർട്‌സ് കാറിനെ അവതരിപ്പിച്ച് നിസാൻ

ജിടി-ആർ നിസ്‌മോ സ്പോർട്‌സ് കാറിനെ 2022 മോഡലായി പരിഷ്ക്കരിച്ച് ജാപ്പനീസ് ബ്രാൻഡായ നിസാൻ. പുതിയ എക്‌സ്‌ക്ലൂസീവ് കളർ ഓപ്ഷനും ഒരു സ്പെഷ്യൽ എഡിഷൻ മോഡലിനെയും കമ്പനി സമ്മാനിക്കുന്നു.

2022 മോഡൽ ജിടി-ആർ നിസ്‌മോ സ്പോർട്‌സ് കാറിനെ അവതരിപ്പിച്ച് നിസാൻ

ജപ്പാനീസ് വിപണിയിലാണ് പുതിയ സ്പെഷ്യൽ എഡിഷൻ മോഡലിനെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വർഷാവസാനത്തോടെ 2022 ജിടി-ആർ നിസ്‌മോയുടെ വിൽപ്പന ആരംഭിക്കാനാണ് നിസാന്റെ പദ്ധതി.

2022 മോഡൽ ജിടി-ആർ നിസ്‌മോ സ്പോർട്‌സ് കാറിനെ അവതരിപ്പിച്ച് നിസാൻ

പരിഷ്ക്കരിച്ച ജിടി-ആർ നിസ്‌മോ ജാപ്പനീസ് സൂപ്പർകാറിന്റെ അവസാന വേരിയന്റുകളിൽ ഒന്നായിരിക്കും എന്ന കാര്യവും പ്രത്യേകതയാണ്. ഇത് 13 വർഷങ്ങൾക്ക് മുമ്പാണ് അരങ്ങേറ്റം കുറിക്കുന്നത്.

MOST READ: മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

2022 മോഡൽ ജിടി-ആർ നിസ്‌മോ സ്പോർട്‌സ് കാറിനെ അവതരിപ്പിച്ച് നിസാൻ

സ്റ്റാൻഡേർഡ് ഗ്രേ പെയിന്റ് ഷേഡാണ് സ്റ്റാൻഡേർഡ് 2022 ജിടി-ആർ നിസ്മോയിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ജിടി-ആർ ജപ്പാനിലെ സുകുബ സർക്യൂട്ട് പോലുള്ള ലാപ് റെക്കോർഡുകൾ സ്ഥാപിച്ച വിവിധ ട്രാക്ക് മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുങ്ങിയിരിക്കുന്നത്.

2022 മോഡൽ ജിടി-ആർ നിസ്‌മോ സ്പോർട്‌സ് കാറിനെ അവതരിപ്പിച്ച് നിസാൻ

2022 പതിപ്പിൽ നിസാൻ ആര്യയിൽ ആദ്യം കണ്ട പുതുക്കിയ ബ്രാൻഡിന്റെ ലോഗോയും ഇടംപിടിക്കും. സ്‌പെഷ്യൽ എഡിഷൻ മോഡലിൽ ഒരു പെയിന്റ് ചെയ്യാത്ത കാർബൺ-ഫൈബർ ബോണറ്റും ഉൾക്കൊള്ളുന്നുണ്ട്.

MOST READ: അഡ്വഞ്ചര്‍ പരിവേഷത്തില്‍ മഹീന്ദ്ര മോജോ; കാണാം വീഡിയോ

2022 മോഡൽ ജിടി-ആർ നിസ്‌മോ സ്പോർട്‌സ് കാറിനെ അവതരിപ്പിച്ച് നിസാൻ

ഇത് കാറിന്റെ നിയന്ത്രണ ഭാരം 100 ഗ്രാം കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. 20 ഇഞ്ച് അലുമിനിയം ഫോർഗ് വീലുകളുടെ പുതിയ രൂപകൽപ്പനയും മനോഹരമാക്കിയിട്ടുണ്ട്.

2022 മോഡൽ ജിടി-ആർ നിസ്‌മോ സ്പോർട്‌സ് കാറിനെ അവതരിപ്പിച്ച് നിസാൻ

നിലവിലെ മോഡലിനെപ്പോലെ 2022 ജിടി-ആർ ജിടി 3-സ്പെക്ക് ടർബോചാർജറുകളുള്ള VR38DETT 3.8 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിനിൽ നിന്നാണ് കരുത്ത് ഉത്പാദിപ്പിക്കുന്നത്.

MOST READ: ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ

2022 മോഡൽ ജിടി-ആർ നിസ്‌മോ സ്പോർട്‌സ് കാറിനെ അവതരിപ്പിച്ച് നിസാൻ

ഈ യൂണിറ്റ് പരമാവധി 600 bhp പവറും വികസിപ്പിക്കാൻ പ്രാപ്‌തമാണ്. നിലവിലെ നിസ്മോ മോഡലിൽ നിന്ന് ബ്രേക്കിംഗ് സിസ്റ്റം പുതിയ പതിപ്പിലും അതേപടി നിലനിർത്തിയിട്ടുണ്ട്. മുൻവശത്ത് 410 mm ഡിസ്കുകളും പിന്നിൽ 390 mm യൂണിറ്റുകളുമാണ് നിസാൻ വാഗ്‌ദാനം ചെയ്യുന്നത്.

2022 മോഡൽ ജിടി-ആർ നിസ്‌മോ സ്പോർട്‌സ് കാറിനെ അവതരിപ്പിച്ച് നിസാൻ

2016 ഡിസംബറിലാണ് സ്റ്റാൻഡേർഡ് ആർ 35 ജിടി-ആർ നിസാൻ ഇന്ത്യയിൽ പുറത്തിറക്കുന്നത്. മുകളിൽ സൂചിപ്പിച്ച 3.8 ലിറ്റർ ട്വിൻ-ടർബോ V6 യൂണിറ്റിന്റെ 570 bhp ആവർത്തനമാണ് മോഡൽ. നിലവിൽ കിക്‌സ് എസ്‌യുവിയുടെയും പുതിയ മാഗ്നൈറ്റിന്റെയും രൂപത്തിൽ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയ രണ്ട് മോഡലുകൾ മാത്രമാണ് നിസാൻ നിരയിലുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan GT-R Nismo Updated For The 2022 Model Year. Read in Malayalam
Story first published: Monday, April 19, 2021, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X