ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടിയ നിസാന്റെ എസ്‌യുവി മോഡലാണ് കിക്‌സ്. എന്നാൽ ഇന്ത്യയിൽ എത്തിയപ്പോൾ കഥയാകെ മാറി. ക്രോസ് ഓവർ ശൈലിയുള്ള ഈ സ്പോർട്‌സ് യൂട്ടിലിറ്റി മോഡലിനെ ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾ പെടാപാട് പെടുകയാണ്.

ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV700, കിയ സെൽറ്റോസ് തുടങ്ങിയ വമ്പൻമാർ അണിനിരക്കുന്ന സെഗ്മെന്റിൽ എത്തിയതാണ് നിസാൻ കിക്‌സ് ചെയ്‌ത ആദ്യ തെറ്റ്. ക്രോസ്ഓവർ ശൈലിയിൽ ഒരുങ്ങിയിരിക്കുന്നതിനാൽ ഒരു യഥാർഥ എസ്‌യുവി രൂപമില്ലാത്തതാണ് കിക്‌സിന് തിരിച്ചടിയായ രണ്ടാമത്തെ കാരണം.

ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

മാത്രമല്ല വാഹനം ഇറങ്ങിയ കാലത്ത് നിസാൻ എന്ന ബ്രാൻഡിനും അത്ര ആരാധകരില്ലായിരുന്നു എന്നതും ഒരു യാഥാർഥ്യമാണ്. ജാപ്പനീസ് കമ്പനിയെ ജനങ്ങൾ ഏറ്റെടുക്കാൻ കാരണമായതു തന്നെ പുതിയ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ കടന്നുവരവായിരുന്നു. അതിനു മുമ്പ് ഏറെ പരാജയമായിരുന്നു നിസാൻ അഭിമുഖീകരിച്ചുകൊണ്ടിരുന്നത്.

ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

എന്നാൽ നിലവിലെ അവസ്ഥകൾ നേരെ തിരിച്ചാണെങ്കിലും കിക്‌സിലേക്ക് അടുക്കാൻ വാഹന പ്രേമികൾ എന്തുകൊണ്ടോ തയാറാവുന്നില്ല. ശരിക്കും ഒരു കിടിലൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം തന്നെയാണിത്. അതിനാൽ തങ്ങനെ ഉള്ള യൂണിറ്റുകൾ എങ്ങനെയെങ്കിലും വിറ്റഴിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നിസാൻ. അതിന്റെ ഭാഗമായി എല്ലാ മാസവും കിക്‌സിൽ ഗംഭീര ഓഫറുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

നിസാൻ ഇന്ത്യ ഈ മാസം കിക്‌സ് എസ്‌യുവിക്ക് ഒരു ലക്ഷം രൂപ വരെയുള്ള ദീപാവലി ഉത്സവ സീസൺ കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫറുകളിൽ ക്യാഷ് ബെനിഫിറ്റ്, എക്സ്ചേഞ്ച് ബോണസ്, ഓൺലൈൻ ബുക്കിംഗ് ബോണസ്, കോർപ്പറേറ്റ് ബെനിഫിറ്റ് എന്നിവയെല്ലാമാണ് കമ്പനി അണിനിരത്തുന്നത്. ഇതിനു പുറമെ വാഹനം വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾക്കായി എസ്‌യുവിയിൽ പ്രത്യേകമായി കുറഞ്ഞ 7.99 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

ഔദ്യോഗിക വെബ്‌സൈറ്റ് വഴിയുള്ള ബുക്കിംഗുകൾക്ക് ഓൺലൈൻ ബുക്കിംഗ് ബോണസ് ബാധകമായിരിക്കുമെന്നതും നവംബർ മാസത്തിലെ ഓഫറിന്റെ പ്രത്യേകതയാണ്. ലൊക്കേഷനും വേരിയന്റും അനുസരിച്ച് ഈ ഓഫറുകൾ വ്യത്യാസപ്പെടാം. 2021 നവംബർ 30-നോ അതിനുമുമ്പോ നടത്തുന്ന വാങ്ങലുകൾക്കാകും ഈ ഓഫറുകൾ ബാധകമാവുക.

ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

ഔദ്യോഗിക വെബ്‌സൈറ്റിൽ നടത്തുന്ന ബുക്കിംഗുകൾക്ക് 5,000 രൂപ വരെയുള്ള ക്യാഷ് ബെനിഫിറ്റ് ബാധകമാണ്. കൂടാതെ റീട്ടെയിൽ സമയത്ത് ഈ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനുമാകും. എന്നാൽ എൻഐസി പ്രാപ്തമാക്കിയ ഡീലർഷിപ്പുകളിൽ മാത്രമേ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ ലഭ്യമാകൂ എന്നകാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

കിക്‌സിന്റെ 1.5 ലിറ്റർ പെട്രോൾ വേരിയന്റിന് മൊത്തം 45,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ 10,000 രൂപയുടെ ക്യാഷ് ബെനിഫിറ്റ്, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപയുടെ ഓൺലൈൻ ബുക്കിംഗ് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ബെനിഫിറ്റ് എന്നിവ ഉൾപ്പെടുന്നു. 1.3 ലിറ്റർ ടർബോ പെട്രോൾ വേരിയന്റിൽ 15,000 രൂപ ക്യാഷ് ബെനിഫിറ്റും 70,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെയാണ് തെരഞ്ഞെടുക്കാനാവുക.

ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

ഇതിന് ഓൺലൈൻ ബുക്കിംഗ് ബോണസും യഥാക്രമം 5,000 രൂപ, 10,000 രൂപ എന്നിവയുടെ കോർപ്പറേറ്റ് ആനുകൂല്യവും ലഭിക്കും. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് നിസാൻ കിക‌്സിന് തുടിപ്പേകുന്നത്. ആദ്യത്തെ 1.3 ലിറ്റർ ടർബോ പെട്രോൾ 154 bhp കരുത്തിൽ 254 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം 1.5 ലിറ്റർ പതിപ്പ് 105 bhp പവറും 142 Nm torque ഉം വാഗ്‌ദാനം ചെയ്യും.

ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

നിസാൻ കിക്‌സിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, ഒരു സിവിടി ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 360 ഡിഗ്രി ക്യാമറ വ്യൂ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ ഫസ്റ്റ്-ഇൻ-സെഗ്മെന്റ് റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് സിസ്റ്റം എന്നിവ പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങളും എസ്‌യുവിയിലുണ്ട്.

ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

എസ്‌യുവിക്ക് നിലവിൽ ഇന്ത്യയിൽ 9.50 ലക്ഷം മുതൽ 14.65 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. XL, XV, XV പ്രീമിയം, XV പ്രീമിയം (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് കിക്‌സ് വിപണിയിൽ എത്തുന്നത്.

ഓഫറുകളുടെ പേമാരി, കിക്‌സിനെ വിറ്റഴിക്കാൻ പെടാപാടുമായി നിസാൻ, നവംബറിലും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

ബ്ലേഡ് സിൽവർ, നൈറ്റ് ഷേഡ്, ബ്രോൺസ് ഗ്രേ, ഫയർ റെഡ്, പേൾ വൈറ്റ്, ഡീപ് ബ്ലൂ പേൾ, ബ്രോൺസ് ഗ്രേ വിത്ത് ആംബർ ഓറഞ്ച്, ഫയർ റെഡ്-ഫീനിക്സ് ബ്ലാക്ക്, പേൾ വൈറ്റ്-ഫീനിക്സ് ബ്ലാക്ക് എന്നിവയാണ് നിസാൻ കിക്‌സിൽ ഒരുക്കിയിരിക്കുന്ന കളർ ഓപ്ഷനുകൾ.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan india announced new diwali offers and benefits on kicks suv
Story first published: Thursday, November 4, 2021, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X