നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

രാജ്യത്തെ കോംപാക്‌ട് എസ്‌യുവി മോഡലുകളെ ഡിമാന്റ് കൂടുമ്പോൾ ഏവരും താങ്ങാനാവുന്ന വില കുറവുള്ള വാഹനങ്ങളെയാണ് തേടിയെത്തുന്നത്. എന്നാൽ ഒരു കാർ സ്വന്തമാക്കുക എന്നതു തന്നെ ഇപ്പോൾ വലിയ ചെലവുള്ള കാര്യമാണ്. ഉയർന്ന ഇന്ധന വിലയും തിരിച്ചടിയായിട്ടുണ്ട്.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

സ്പോർട്‌സ് യൂട്ടിലിറ്റി വാഹന സെഗ്മെന്റിൽ പല കാര്യങ്ങൾകൊണ്ടും ശ്രദ്ധിക്കപ്പെട്ട മോഡലായിരുന്നു നിസാൻ മാഗ്നൈറ്റ്. സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്ന ഖ്യാതിയോടെയാണ് പോയ വർഷം ഡിസംബറിൽ വാഹനം വിപണിയിൽ എത്തിയത്.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

അതിനാൽ തന്നെ ഏറെ സ്വീകാര്യതയാണ് മാഗ്നെറ്റിന് ലഭിച്ചത്. വിപണിയിൽ എത്തി 10 മാസം പിന്നിടുമ്പോഴേക്കും 65,000-ത്തിൽ അധികം ബുക്കിംഗുകൾ സ്വന്തമാക്കാനും നിസാന് സാധിച്ചു. എന്നാൽ വർധിച്ചു വരുന്ന ഇൻപുട്ട് ചെലവുകൾ കാരണം കാറിനായുള്ള വില ഉയർത്തിയിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

വിൽപ്പനയ്ക്ക് എത്തിയ ശേഷം നിസാൻ മാഗ്നൈറ്റിന് ലഭിക്കുന്ന രണ്ടാമത്തെ വില വർധനവാണിത്. പുതിയ വില പരിഷ്ക്കാരം തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് വ്യത്യാസപ്പെടും. പുതുക്കിയ നിരക്കുകൾ ഈ മാസം മുതൽ ബാധകമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുമുണ്ട്.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

1.0 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോചാ‌ർ‌ജ്‌ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായാണ് നിസാൻ മാഗ്‌നൈറ്റ് വിൽപ്പനയ്ക്ക് എത്തുന്നത്. XE, XL, XV, XV എന്നിങ്ങനെ നാല് വേരിയന്റുകളിൽ വിപണിയിൽ എത്തുന്ന 1.0 ലിറ്റർ NA പതിപ്പിന് 6,000 രൂപ മുതൽ 17,000 രൂപ വരെയാണ് വില വർധനവ് ലഭിച്ചിരിക്കുന്നത്.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

അതേസമയം മാഗ്നൈറ്റിന്റെ ടോപ്പ്-എൻഡ് XV പ്രീമിയം, XV പ്രീമിയം ഡ്യുവൽ ടോൺ എന്നിവയ്ക്ക് 17,000 രൂപയുടെ ഏറ്റവും ഉയർന്ന വില വർധനവാണ് നിസാൻ നടപ്പിലാക്കിയിരിക്കുന്നത്. XL ടർബോ, XV ടർബോ, XV പ്രീമിയം ടർബോ മാനുവൽ, സിവിടി എന്നീ മൂന്ന് വേരിയന്റുകളിലാണ് എസ്‌യുവിയുടെ 1.0 ലിറ്റർ ടർബോ പെട്രോൾ മോഡൽ നിരത്തിലെത്തുന്നത്.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

ഇതിന്റെ താഴ്ന്ന വകഭേദങ്ങളുടെ എക്സ്ഷോറൂം വിലയിൽ 10,000 മുതൽ 13,000 രൂപ വരെ വർധനവ് ലഭിക്കുമ്പോൾ നിസാൻ മാഗ്നൈറ്റ് എസ്‌യുവിയുടെ ടർബോ ടോപ്പ് വേരിയന്റുകൾക്ക് 11,000 രൂപ മുതൽ 15,000 രൂപ വരെയാണ് ഇനി അധികം മുടക്കേണ്ടി വരിക.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

ഇതിനുപുറമെ ഭാവിയിലെ മാഗ്നൈറ്റ് ഉപഭോക്താക്കൾക്കായി നിസാൻ ഇന്ത്യ വെർച്വൽ സെയിൽസ് അഡ്വൈസർ സംരംഭത്തിനും അടുത്തിടെ തുടക്കം കുറിച്ചിരുന്നു. ബ്രാൻഡിന്റെ സെയിൽസ് എക്സിക്യൂട്ടീവുകളുമായുള്ള തത്സമയ ഇടപെടലിന്റെ സഹായത്തോടെ എൻഡ്-ടു-എൻഡ് കാർ വാങ്ങൽ സഹായം പ്രയോജനപ്പെടുത്താനാണ് ഈ പദ്ധതി ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നത്.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

എക്സെൻട്രിക് എഞ്ചിനുമായി സഹകരിച്ചാണ് പുതിയ നൂതന പ്ലാറ്റ്ഫോമിനെ നിസാൻ പരിചയപ്പെടുത്തിയിരിക്കുന്നത്. ജാപ്പനീസ് ബ്രാൻഡിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഷോപ്പ് അറ്റ് ഹോമിന്റെ ഭാഗമാണ് ഈ പുതിയ സംരംഭം.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

വെർച്വൽ സെയിൽസ് അഡ്വൈസർ തത്സമയ വ്യക്തിഗത ഉൽപ്പന്ന വിദഗ്‌ധ ഇടപെടൽ, വാഹനം, ആൻസർ പ്രൊഡക്‌ട്, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, വേരിയന്റ് നിർദ്ദേശങ്ങൾ, ഫിനാൻസിംഗ്, എക്സ്ചേഞ്ച് വാല്യൂ ഓപ്ഷനുകൾ, വെർച്വൽ ടെസ്റ്റ് ഡ്രൈവുകൾ എന്നിവ ഓൺലൈനിൽ കൂടി ഉപഭോക്താക്കൾക്ക് പ്രതിദാനം ചെയ്യും.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

ഇനി മാഗ്നൈറ്റ് എസ്‌യുവിയുടെ കൂടുതൽ കാര്യങ്ങളിലേക്ക് കടന്നാൽ മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ് എസ്‌യുവി എന്ന നിലയിൽ ബോൾഡ് ബ്യൂട്ടിഫുൾ ഡിസൈനാണ് വാഹനത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളിൽ ഒന്ന്. മുകളിൽ സൂചിപ്പിച്ച പോലെ തന്നെ രണ്ട് എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളിലായാണ് വാഹനം വിപണിയിൽ എത്തുന്നത്.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

ആദ്യത്തെ NA പെട്രോൾ യൂണിറ്റ് 71 bhp കരുത്തിൽ 96 Nm torque വികസിപ്പിക്കാ പ്രാപ്‌തമായ എഞ്ചിനാണ്. രണ്ടാമത്തെ ടർബോ എഞ്ചിൻ 97 bhp പവറിൽ 160 Nm torque ആണ് വികസിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാം. കാഴ്ച്ചയിലെ അതേ മികവു തന്നെയാണ് മാഗ്നൈറ്റിന്റെ ഇന്റീരിയറിലും കാണാനാവുക.

നിർമാണ ചെലവ് കൂടുന്നു, Magnite കോംപാക്‌ട് എസ്‌യുവിക്ക് വീണ്ടും വില വർധിപ്പിച്ച് Nissan

അത്യാധുനിക സവിശേഷതകൾ കൂട്ടി ഇണക്കിയ നിസാൻ എസ്‌യുവിയിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനമുള്ള 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, നിസാൻ കണക്റ്റ് കാർ സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ, എയര്‍ പ്യൂരിഫയറില്‍ ഓപ്ഷണല്‍ ടെക് പായ്ക്ക് പായ്ക്കുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan india hiked the prices of the magnite compact suv details
Story first published: Thursday, October 7, 2021, 10:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X