കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

വിസ്മയിപ്പിക്കുന്ന വിലയിൽ എത്തിയ നിസാൻ മാഗ്‌നൈറ്റ് ഇന്ന് രാജ്യത്തെ ജനപ്രിയമായ കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണ്. വളരെ പ്രശസ്‌തിയാർജിച്ച മോഡലിനെ ഐസിസി ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക കാറായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

ഒക്ടോബർ 17 നും നവംബർ 14 നും ഇടയിൽ ദുബായിലും ഒമാനിലും നടക്കുന്ന ഐസിസി ടൂർണമെന്റിന്റെ എല്ലാ മത്സര വേദികളിലും നിസാൻ മാഗ്നൈറ്റ് പ്രദർശിപ്പിക്കും.

ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

2016 മുതൽ ഐസിസി ഗ്ലോബൽ ഇവന്റുകളുടെ ഔദ്യോഗിക സ്പോൺസറാണ് നിസാൻ. ഐസിസി ടി20 ലോകകപ്പ് സ്പോൺസർ ചെയ്യുന്നതിൽ തങ്ങൾ ഏറെ സന്തുഷ്ടരാണെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ് എസ്‌യുവി എന്ന നിലയിൽ ബോൾഡ് ബ്യൂട്ടിഫുൾ ഡിസൈനാണ് മാഗ്നൈറ്റിനെ വ്യത്യസ്‌തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

ആകെ തളർന്നിരിക്കുന്ന സമയത്താണ് നിസാന്റെ ഭാഗ്യമായി മാഗ്നൈറ്റ് ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് എത്തുന്നത്. ആദ്യ പ്രഖ്യാപനം മുതലേ വാഹനം ഏറെ ശ്രദ്ധനേടി. മികച്ച ഡിസൈനും അതിനൊത്ത രണ്ട് പെട്രോൾ എഞ്ചിനും താങ്ങാനാവുന്ന വിലയും കൂടി ആയതോടെ മാഗ്നൈറ്റിനെ ജനം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

കിക്‌സിനും ഡാറ്റ്സൻ കാറുകൾക്കും കൈയ്യെത്തിപ്പിടിക്കാൻ സാധിക്കാതിരുന്ന നേട്ടങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ കോംപാക്‌ട് മോഡൽ നേടിയെടുത്തത്. നിസാൻ മാഗ്നൈറ്റ് പൂർണമായും ഇന്ത്യയിലാണ് നിർമിക്കുന്നത്. അതോടൊപ്പം ഇത് നിരവധി വിദേശ വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

2020 ഡിസംബറില്‍ വിപണിയിൽ എത്തിയതു ശേഷം ഇന്ത്യയിൽ മാത്രമായി സബ് കോംപാക്‌ട് എസ്‌യുവിക്കായി 60,000 ബുക്കിംഗുകളാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. വിപണിയിൽ എത്തിയ ആദ്യ ഘട്ടത്തിൽ 4.99 ലക്ഷം മുതൽ 9.35 ലക്ഷം രൂപ വരെയായിരുന്നു നിസാൻ മാഗ്‌നൈറ്റിന്റെ എക്സ്ഷോറൂം വില. എന്നാൽ പിന്നീട് പല വില വർധനവിന് ശേഷം 5.50 ലക്ഷം മുതൽ 9.90 ലക്ഷം വരെയായി ഉയർന്നു.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

എങ്കിലും ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാണ് മാഗ്നൈറ്റ് ഇന്നും. ചെറു എസ്‍യുവി വിപണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, റെനോ കൈഗർ, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ വാഹനങ്ങളുടെ നിരയിലേക്കാണ് നിസാൻ മാഗ്‌നൈറ്റ് മത്സരത്തിനെത്തുന്നത്.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

വിപണിയിലെ ഏറ്റവും താങ്ങാവുന്ന സബ്-4 മീറ്റർ എസ്‌യുവികളിൽ ഒന്നു മാത്രമല്ല മാഗ്‌നൈറ്റ്. 50,000 കിലോമീറ്ററിന് 30 പൈസ/കിലോമീറ്റർ കണക്കിൽ ഏറ്റവും കുറഞ്ഞ നിലവാരത്തിലുള്ള പരിപാലനച്ചെലവും വാഹനത്തിന്റെ പ്രത്യേകതയാണെന്നും നിസാൻ അവകാശപ്പെടുന്നു.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

എസ്‌യുവിക്ക് രണ്ട് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയാണ് ലഭിക്കുന്നത്. ഇത് നാമമാത്രമായ ചെലവിൽ അഞ്ച് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ നീട്ടാനും അവസരമുണ്ട്. നിസാൻ സർവീസ് ഹബ് അല്ലെങ്കിൽ നിസാൻ കണക്‌ട് വഴി സർവീസ് കോസ്റ്റ് കാൽക്കുലേറ്റർ വഴി ഉപഭോക്താക്കൾക്ക് സേവനങ്ങൾ ബുക്ക് ചെയ്യാനും ഓൺലൈനിൽ ചെലവ് പരിശോധിക്കാനും കഴിയും.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

1500 -ലധികം നഗരങ്ങളിൽ ലഭ്യമായ 24/7 റോഡ്സൈഡ് അസിസ്റ്റൻസും ബ്രാൻഡ് നൽകുന്നുണ്ട്. കൂടാതെ മോഡലുകൾ CSD കാന്റീനുകളിലും ലഭ്യമാണ്. നീണ്ട ബുക്കിംഗ് കാലയളവാണ് മാഗ്നൈറ്റിനുള്ളത് എന്ന കാര്യം അൽപം നിരാശയുളവാക്കുന്ന ഒന്നാണ്. സെമി കണ്ടക്ടര്‍ വിതരണത്തിന്റെ കുറവും ഇതിനെ ബാധിക്കുന്നുണ്ട്.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

രണ്ട് എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളിലായി XE, XL, XV, XV പ്രീമിയം (O) എന്നീ അഞ്ച് വേരിയന്റുകളിലാണ് നിസാൻ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ 20 ഗ്രേഡ് ലൈനപ്പില്‍ തെരഞ്ഞെടുക്കാന്‍ 36 കോമ്പിനേഷനുകളുമുണ്ട്.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിനുകളാണ് വാഹനത്തിന് തുടിപ്പേകുന്നത്. ഇതിന്റെ 1.0 ലിറ്റർ ടർബോ എഞ്ചിൻ 97 bhp കരുത്തിൽ 160 Nm torque ഉത്പാദിപ്പിക്കുമ്പോൾ 1.0 ലിറ്റർ NA യൂണിറ്റ് 71 bhp പവറും 96 Nm torque ഉം ആണ് വാഗ്‌ദാനം ചെയ്യുന്നത്.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനാണ് നിസാൻ മാഗ്നൈറ്റിൽ സ്റ്റാൻഡേർഡായി വരുന്നത്. അതേസമയം കൂടുതൽ ശക്തമായ എഞ്ചിനുള്ള ഒരു സിവിടി ഓപ്ഷനും ഉണ്ട്. ഇത് ഓട്ടോമാറ്റിക് പ്രേമികളെ ലക്ഷ്യംവെച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.

കളിക്കളത്തിലും ഒരു ചുവട്; ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായി Nissan Magnite

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സോടു കൂടിയ മാഗ്നൈറ്റ് ടർബോ എഞ്ചിന്റെ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 20 കിലോമീറ്റർ ആണ്. അതേസമയം സിവിടി പതിപ്പിന് 17.7 കിലോമീറ്ററും ലഭിക്കും. അഞ്ച് സിംഗിൾ ടോണിലും മൂന്ന് ഡ്യുവൽ ടോൺ നിറങ്ങളിലും അണിഞ്ഞൊരുങ്ങിയാണ് എസ്‌യുവി വിപണിയിൽ എത്തുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan magnite will be the official car of upcoming 2021 icc men t20 world cup
Story first published: Wednesday, September 15, 2021, 15:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X