അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

പുതിയ മാഗ്‌നൈറ്റ് സബ്‌കോംപാക്‌ട് എസ്‌യുവിക്ക് മികച്ച സ്വീകാര്യത ലഭിച്ചതിനാൽ വിപണി വിഹിതം മെച്ചപ്പെടുത്തുന്നതിനായി നിസാൻ ഇന്ത്യ പുതിയ മോഡലുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

10 ലക്ഷം രൂപയിൽ താഴെ വിലയുണ്ടാകാൻ സാധ്യതയുള്ള പുതിയ 7 സീറ്റർ എംപിവിയുടെ നിർമാണത്തിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. വരാനിരിക്കുന്ന ഈ മോഡലിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ലെങ്കിലും റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് നിഗമനം

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

അതായത് നിസാൻ, റെനോ സഖ്യത്തിന്റെ അതേ CMF-A പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് സാരം. ഇതേ പ്ലാറ്റ്ഫോം തന്നെയാണ് മാഗ്നൈറ്റ്, റെനോ കൈഗർ എസ്‌യുവികൾക്ക് അടിവരയിടുന്നു എന്നതിനാൽ ചെലവുകൾ കുറച്ച് വാഹനത്തിന്റെ വികസനം പൂർത്തിയാക്കാൻ സാധിക്കും.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ എംപിവിയാണ് ട്രൈബർ. വൻവിജയമായതിനാൽ നിസാനും ഇതേ വിജയം ആവർത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ എംപിവി ട്രൈബറിനേക്കാൾ വലുതായിരിക്കും എന്നതിനാൽ നിസാൻ പ്ലാറ്റ്‌ഫോമിൽ ചെറിയ മാറ്റം വരുത്തിയേക്കാം.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

മാത്രമല്ല, ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ട്രൈബർ 4 സ്റ്റാർ നേടുകയും ആസിയാൻ ക്രാഷ് ടെസ്റ്റിൽ മാഗ്നൈറ്റ് 4 സ്റ്റാർ സ്കോർ ചെയ്യുകയും റെനോ കൈഗറിന് 4 സ്റ്റാർ റേറ്റിംഗാണ് ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ഇതേ നിലവാരം കാത്തുസൂക്ഷിക്കാൻ ജാപ്പനീസ് ബ്രാൻഡ് താത്പര്യപ്പെട്ടേക്കും.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

പ്ലാറ്റ്‌ഫോം മാത്രമല്ല, 7 സീറ്റർ നിസാൻ എം‌പി‌വിക്ക് 5 സീറ്റർ സബ്‌കോംപാക്‌ട് എസ്‌യുവിയായ മാഗ്നൈറ്റിൽ നിന്നും ഇന്റീരിയറും സവിശേഷതകളും പങ്കിടാൻ കഴിയും. ട്രൈബർ എം‌പി‌വിക്ക് സമാനമായ ഫ്ലെക്സിബിൾ സീറ്റിംഗ് ഓപ്‌ഷനുകൾ ഈ മോഡൽ നൽകണം. മാത്രമല്ല, റെനോയുടെ എംപിവിയിൽ ഇല്ലാത്ത അധിക ഫീച്ചറുകൾ എംപിവിക്ക് നൽകാനും നിസാൻ തയാറായേക്കും.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളും ഈ മോഡലുകളിൽ നിന്നും മുന്നോട്ട് കൊണ്ടുപോകും. അതിനാൽ രണ്ട് പെട്രോൾ എഞ്ചിനുകൾ ഓഫറിൽ പ്രതീക്ഷിക്കാം. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായിരിക്കും എംപിവി വാഹനത്തിന് തുടിപ്പേകാൻ എത്തുക.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ പരമാവധി 72 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാഗ്നൈറ്റിൽ പ്രവർത്തിക്കുന്ന ടർബോചാർജ്ഡ് എഞ്ചിൻ പരമാവധി 100 bhp പവറും 160 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ഗിയർബോക്സ് ഓപ്ഷനുകളും സമാനമായിരിക്കും. അതായത് രണ്ട് എഞ്ചിനുകളിലും 5 സ്പീഡ് മാനുവൽ സ്റ്റാൻഡേർഡ് ആയിരിക്കുമെന്ന് ഊഹിക്കാം.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് റെനോ കൈഗറിൽ നിന്ന് 5 സ്പീഡ് എഎംടി ഉപയോഗിക്കാനാവും. അതേസമയം ടർബോചാർജ്ഡ് എഞ്ചിന് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകുന്നത് ഓട്ടോമാറ്റിക് പ്രേമികളെ ആകർഷിക്കാനും സഹായിക്കും. നിലവിൽ പുതിയ എംപിവിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

പുതിയ എംപിവി നിലവിൽ വികസന ഘട്ടത്തിലാണ്. വിപണിയിൽ എത്തുമ്പോൾ ഇത് മാരുതി സുസുക്കി എർട്ടിഗ, XL6, മഹീന്ദ്ര മറാസോ എന്നിവയ്‌ക്കെതിരെ മത്സരിക്കും. ഇന്ത്യൻ വിപണിയിൽ നിസാന്റെ ഏറ്റവും പുതിയ ലോഞ്ച് മാഗ്നൈറ്റ് ആയിരുന്നു. ഇത് കമ്പനിക്ക് പുതുജീവനാണ് നൽകിയത്.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

നിസാനിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനവും നിലവിൽ ഈ കോംപാക്‌ട് എസ്‌യുവിയാണ്. ഇതുവരെ മാഗ്‌നൈറ്റിനായി 72,000 ബുക്കിംഗുകളാണ് ബ്രാൻഡിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ 30,000 യൂണിറ്റിലധികം ഡെലിവറി ചെയ്യാനും ജാപ്പനീസ് നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

മാഗ്‌നൈറ്റിന്റെ ഒരു പുതിയ വേരിയന്റിലും നിസാൻ പ്രവർത്തിക്കുന്നുണ്ട്. XV എക്സിക്യൂട്ടീവ് എന്ന് വിളിക്കപ്പെടുന്ന പുതിയ ആവർത്തനം XL, XV വേരിയന്റുകൾക്കിടയിൽ ആയിരിക്കും സ്ഥാപിക്കുക. വരും ആഴ്ച്ചകളിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മാഗ്‌നൈറ്റിന് 5.71 ലക്ഷം രൂപ മുതൽ 10.15 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

പുതിയ വേരിയന്റിന് XL വേരിയന്റിനേക്കാൾ 52,000 കൂടുതൽ മുടക്കേണ്ടി വരും. എന്നാൽ ഇത് സാധൂകരിക്കുന്നതിനായി കൂടുതൽ ഉപകരണങ്ങളുമായാകും എസ്‌യുവി വരിക. സ്പ്ലിറ്റ് സ്‌ക്രീൻ, ഗൂഗിൾ മാപ്‌സ്, മിറർലിങ്ക്, വീഡിയോ പ്ലേബാക്ക് പിന്തുണ എന്നിവയ്‌ക്കൊപ്പം വരുന്ന പുതിയ 9 ഇഞ്ച് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ടാകും.

അടിത്തറ പാകിയത് മാഗ്നൈറ്റ്, പുതിയ 7 സീറ്റർ എംപിവി മോഡലുമായി നിസാൻ ഇന്ത്യയിലേക്ക്

ഇതുകൂടാതെ 16 ഇഞ്ച് അലോയ് വീലുകൾ, റിയർ പാർക്കിംഗ് ക്യാമറ, സിൽവർ സൈഡ് ക്ലാഡിംഗ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, സെന്റർ ആംറെസ്റ്റുള്ള 60:40 സ്പ്ലിറ്റ് പിൻ സീറ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും മാഗ്നൈറ്റിന്റെ പുതിയ XV എക്സിക്യൂട്ടീവ് വേരിയന്റിൽ കമ്പനി വാഗ്‌ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan started developing a new 7 seater compact mpv model for india
Story first published: Thursday, December 2, 2021, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X