എക്‌സ്‌ക്യൂസീവ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി പോർഷ 911 എസ് നിരത്തുകളിലേക്ക്

എക്സ്ക്ലൂസീവ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയ 911 സ്പോർട്‌സ് കാറുകളുടെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് ജർമൻ ആഢംബര വാഹന നിർമാതാക്കളായ പോർഷ. മൂന്ന് വ്യത്യ‌സ്‌ത സ്പെഷ്യൽ കളർ ഓപ്ഷനിലെത്തിയ മോഡലുകളെയാണ് കമ്പനി ഇപ്പോൾ നിരത്തിലെത്തിച്ചിരിക്കുന്നത്.

എക്‌സ്‌ക്യൂസീവ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി പോർഷ 911 എസ് നിരത്തുകളിലേക്ക്

വിതരണം ചെയ്ത മൂന്ന് 911 സ്പോർട്‌സ് കാറുകളും വ്യത്യസ്ത നിറങ്ങളിലുള്ളതും ഉപഭോക്തൃ ആവശ്യങ്ങൾക്കനുസൃതമായി നിർമിച്ചതുമാണ്. അവയിൽ രണ്ടെണ്ണം 911 കരേര എസ് കൂപ്പെകളാണ്. മറ്റൊന്ന് 911 കാരേര എസ് കാബ്രിയോലെറ്റ് പതിപ്പുമാണ്.

എക്‌സ്‌ക്യൂസീവ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി പോർഷ 911 എസ് നിരത്തുകളിലേക്ക്

ഇനി ഇതിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടന്നാൽ 911 കരേര എസ് കാബ്രിയോലെറ്റ് വ്യത്യസ്തമായ ചുവന്ന ഇന്റീരിയറുകളുള്ള ഒരു റേസിംഗ് യെല്ലോ കളർ ഓപ്ഷനിലാണ് പൂർത്തിയാക്കിയത്. ഇത് ഡൽഹിയിലെ ഒരു ഉപഭോക്താവാണ് സ്വന്തമാക്കിയിരിക്കുന്നത്.

എക്‌സ്‌ക്യൂസീവ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി പോർഷ 911 എസ് നിരത്തുകളിലേക്ക്

അഹമ്മദാബാദിലെ ഉപഭോക്താവിന് ഡെലിവറി ചെയ്ത 911 കരേര എസ് കൂപ്പെകളിൽ ഒന്ന് ജിടി സിൽവർ പെയിന്റിലാണ് അണിഞ്ഞൊരുങ്ങിയതി. ലാവ ഓറഞ്ച് കളർ ഓപ്ഷനിൽ ഒരുങ്ങിയ മോഡൽ ചണ്ഡീഗഡിലെ ഉപഭോക്താവിനാണ് പോർഷ കൈമാറിയത്.

എക്‌സ്‌ക്യൂസീവ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി പോർഷ 911 എസ് നിരത്തുകളിലേക്ക്

ഇത്തരത്തിൽ പ്രത്യേക കളർ ഓപ്ഷനിൽ എത്തുന്ന 17 കാറുകളാണ് ജർമൻ സ്പോർട്സ് കാർ ബ്രാൻഡ് ഇന്ത്യയിൽ ഇനി ഡെലിവറി ചെയ്യാനുള്ളത്. അവയിലൊന്ന് വളരെ അപൂർവമായ മാമ്പ ഗ്രീൻ പനാമേരയാണ്.

എക്‌സ്‌ക്യൂസീവ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി പോർഷ 911 എസ് നിരത്തുകളിലേക്ക്

പോർഷയുടെ ‘പെയിന്റ് ടു സാമ്പിൾ' പദ്ധതി പ്രകാരം വാങ്ങുന്നവർക്ക് അവരുടെ കാർ അവർക്കിഷ്ടമുള്ള ഏത് നിറത്തിലും തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇതിനായി അധിക വില മുടക്കേണ്ടി വരുമെന്നതാണ് യാഥാർഥ്യം.

എക്‌സ്‌ക്യൂസീവ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി പോർഷ 911 എസ് നിരത്തുകളിലേക്ക്

നിലവിൽ രാജ്യത്ത് നാല് മോഡലുകളാണ് പോർഷ വിൽപ്പനക്ക് എത്തിച്ചിട്ടുള്ളത്. ഇതിൽ എൻട്രി-പോയിന്റ് 718, 911, പനമേര, കയീൻ എന്നിവ ഉൾപ്പെടുന്നു. പോർഷ ഉടൻ തന്നെ മക്കാനും ഓൾ-ഇലക്ട്രിക് ടെയ്കാനും ഇന്ത്യയിൽ പുറത്തിറക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എക്‌സ്‌ക്യൂസീവ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി പോർഷ 911 എസ് നിരത്തുകളിലേക്ക്

ആഭ്യന്തര വിപണിയിലെ പോർഷ കാറുകളുടെ ശ്രേണി 718 മോഡലിൽ നിന്നാണ് ആരംഭിക്കുന്നത്. ഇതിന് 85.46 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ബ്രാൻഡിന്റെ സിഗ്നേച്ചർ വാഹനമായ 911 സ്പോർട്‌സ് കാറിന് 1,63,72,000 രൂപയാണ് വില.

എക്‌സ്‌ക്യൂസീവ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി പോർഷ 911 എസ് നിരത്തുകളിലേക്ക്

പോർഷ പനാമേര സ്പോർട്‌സ് കാറിന് 1,44,49,000 രൂപയും കയീൻ ശ്രേണിക്ക് 1,20,08,000 മുതലുമാണ് പ്രാരംഭ എക്സ്ഷോറൂം വില. അടുത്തിടെ മക്കാന്റെ ഇലക്ട്രിക് പതിപ്പിനെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി ആഗോളതലത്തിൽ പരിചയപ്പെടുത്തിയിരുന്നു.

എക്‌സ്‌ക്യൂസീവ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി പോർഷ 911 എസ് നിരത്തുകളിലേക്ക്

മെച്ചപ്പെട്ട പെർഫോമൻസ്,കൂടുതൽ സ്‌റ്റൈലിംഗ് പരിഷ്ക്കരണങ്ങൾ, പൂര്‍ണമായും മാറ്റിയ ക്യാബിന്‍ എന്നിവയാണ് ഫെയ്‌സ്‌ലിഫ്റ്റ് മക്കാൻ എസ്‌യുവിക്ക് ലഭിച്ചിരിക്കുന്ന പ്രധാന മാറ്റങ്ങൾ. പുതുക്കിയ ശ്രേണിയില്‍ സ്റ്റാന്‍ഡേര്‍ഡ് മക്കാന്‍, മക്കാന്‍ S, മക്കാന്‍ GTS എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ മക്കാന്‍ ടര്‍ബോ ഇനി ലഭ്യമല്ലെന്നാണ് വിവരം.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Delivered 911 S Exclusive Colour Models In India. Read in Malayalam
Story first published: Saturday, July 31, 2021, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X