ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ചെറുകാറുകളിൽ ഒന്നാണ് റെനോ ക്വിഡ്. വിദേശ വിപണികളിൽ എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ ഇലക്‌ട്രിക് വേരിയന്റിനെയും കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. റെനോ സോയി എന്ന മോഡലിന്റെ വിജയത്തിന് പിന്നോടിയായാണ് അതിലും താങ്ങനാവുന്ന വാഹനത്തെ കമ്പനി പരിചയപ്പെടുത്തിയത്.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

യൂറോപ്പിൽ തങ്ങളുടെ അനുബന്ധ സ്ഥാപനമായ ഡാസിയയുടെ ബ്രാൻഡ് നാമത്തിലാണ് റെനോ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ചെറുകാർ പുറത്തിറക്കിയിരിക്കുന്നതും. ഡാസിയ സ്പ്രിംഗ് എന്ന് വിളിക്കപ്പെടുന്ന ഇത് കംഫർട്ട്, കംഫർട്ട് പ്ലസ് എന്നീ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

അടിസ്ഥാന കംഫർട്ട് വേരിയന്റിന് 10,920 യൂറോ (9.3 ലക്ഷം രൂപ) ആണ് വില. ജർമനിയിൽ ടോപ്പ് വേരിയന്റിന് 12,220 യൂറോ അതായത് ഏകദേശം 10.42 ലക്ഷം രൂപയും മുടക്കേണ്ടി വരും. ഏകദേശം 9,500 യൂറോയ്ക്ക് (8.16 ലക്ഷം രൂപ) സർക്കാരിന്റെ ഗ്രാന്റ് ഉൾപ്പെടെ വാഹനം സ്വന്തമാക്കാനും സാധിക്കും.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

ഡാസിയ സ്പ്രിംഗ് ഇലക്ട്രിക് അടിസ്ഥാനപരമായി ചൈനയുടെ റെനോ സിറ്റി K-ZE യുടെ യൂറോപ്യൻ പതിപ്പും ഇന്ത്യയുടെ റെനോ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പുമാണ്. യൂറോപ്പിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണിത്. ദേ ഇപ്പോൾ മോഡൽ യൂറോ എൻക്യാപ് ക്രാഷ് ടെസ്റ്റിന് വിധേയമായിരിക്കുകയാണ്.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

ഇന്ത്യയിൽ എന്നതു പോലെ തന്നെ ഇപ്പോൾ സുരക്ഷ കൂടിയ മോഡലുകൾക്കാണ് വിദേശ വിപണിക്കും താത്പര്യം. യൂറോ എൻക്യാപിൽ ഡാസിയ സ്പ്രിംഗ് ഇലക്ട്രിക് അതായത് ക്വിഡ് ഇവിക്ക് 1 സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

പരീക്ഷിച്ച മോഡലിന് 970 കിലോഗ്രാം ഭാരമാണുണ്ടായിരുന്നത്. ഒപ്പം ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും ഇലക്‌ട്രിക് കാറിനുണ്ടായിരുന്നു. ഡ്രൈവർക്കും മുൻ യാത്രക്കാർക്കാരുടെയും കൂടുതൽ സുരക്ഷക്കായി കാറിന് സൈഡ് ഹെഡ് എയർബാഗും സൈഡ് ചെസ്റ്റ് എയർബാഗും ഡാസിയ സമ്മാനിച്ചിട്ടുണ്ടായിരുന്നു.

സ്പ്രിംഗിന്റെ പാസഞ്ചർ കമ്പാർട്ട്മെന്റ് ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ സ്ഥിരത പുലർത്തിയെന്ന് യൂറോ എൻക്യാപ് വ്യക്തമാക്കി. എന്നാൽ ഡമ്മികളുടെ കാലുകളിൽ നിരവധി പാരാമീറ്ററുകളുടെ റീഡിംഗുകൾ ഉയർന്നതായിരുന്ന. ഇത് മോശം സംരക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ ഡാഷ്‌ബോർഡിലെ ഘടനകൾ വ്യത്യസ്ത വലുപ്പത്തിലുള്ള യാത്രക്കാർക്കും വ്യത്യസ്ത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും പരിക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

പരീക്ഷണത്തിനിടെ ചെസ്റ്റ് കംപ്രഷൻ റീഡിംഗിന്റെ അടിസ്ഥാനത്തിൽ ഡ്രൈവർ ഡമ്മിയുടെ നെഞ്ചിന്റെ സംരക്ഷണവും മോശമാണെന്ന് വിലയിരുത്തപ്പെട്ടു. ശുപാർശചെയ്‌ത മൂല്യങ്ങൾക്കപ്പുറമുള്ള ഡമ്മി റീഡിംഗ് ഉപയോഗിച്ച് ഡ്രൈവറുടെ പെൽവിസും മോശമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

പാർശ്വ ആഘാതങ്ങളിൽ യാത്രക്കാർക്ക് പരിക്കേൽക്കാതിരിക്കാൻ സ്പ്രിംഗിൽ സെന്റർ എയർബാഗ് സജ്ജീകരിച്ചിട്ടില്ല. ഇനി ഡാസിയ സ്പ്രിംഗിന്റെ ഫ്ലൂറസെന്റ് ഓറഞ്ച് ആക്‌സന്റുകളുള്ള ഗ്രേ ബോഡി കളർ സ്‌പോർട്‌സ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, അഗ്രസീവ് ബമ്പർ ഡിസൈൻ എന്നിവ ലഭിക്കുന്നു.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

ബമ്പറിനുള്ളിൽ 4 ഗ്രാഫിക് ഫീച്ചറുകളുള്ള മുകൾ ഭാഗത്ത് ഒരു തിരശ്ചീന സ്ട്രിപ്പ് സ്ഥാപിച്ചിരിക്കുമ്പോൾ പൂർൺ എൽഇഡ് ലൈറ്റിംഗാണ് മുൻവശത്ത് സജ്ജീകരിച്ചിരിക്കുന്നത്. പിന്നിൽ ഇരട്ട Y എഫക്‌റ്റുള്ള 4 ഫുൾ എൽഇഡി ലൈറ്റുകളും കുഞ്ഞൻ ഹാച്ചിന് സമ്മാനിച്ചിട്ടുണ്ട്.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

ഈ സ്പ്രിംഗ് ഇലക്ട്രിക് സെമി അർബൻ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമാണെന്നും ഫ്ലീറ്റ്, പ്രൈവറ്റ് ആവശ്യങ്ങൾക്കായി വാങ്ങുന്നവർക്കായുള്ള ഉത്തമ തെരഞ്ഞെടുപ്പാണെന്നും ഡാസിയ പറയുന്നു. കമ്പനിയുടെ സാൻഡേറോയുടെ കീഴിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. സ്പ്രിംഗിന് 3.37 മീറ്റർ നീളവും 1.57 മീറ്റർ വീതിയും 1.48 മീറ്റർ ഉയരവും 2.4 മീറ്റർ വീൽബേസും ഉണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 151 മില്ലീമീറ്റർ ആണ്.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

രണ്ട് വേരിയന്റുകളിലും ഒരേ ബാറ്ററിയും മോട്ടോറമാണ് ഡാസിയ ഉപയോഗിച്ചിരിക്കുന്നത്. 45 bhp കരുത്തിൽ 125 Nm torque നൽകുന്ന സ്‌പ്രിംഗിന് നഗരത്തിൽ 305 കിലോമീറ്ററും WLTP സൈക്കിൾ പ്രകാരം 230 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് 19.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുകയും 125 കിലോമീറ്റർ വേഗത കൈവരിക്കുകയും ചെയ്യുന്നു.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

എസി ചാർജർ വഴി ചാർജ് ചെയ്യുന്നത് 4 മണിക്കൂറിനുള്ളിൽ വാഹനത്തിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനും സാധിക്കും. അതേസമയം ഡിസി ഫാസ്റ്റ് ചാർജർ വഴി 30 മിനിറ്റിനുള്ളിൽ ഇവി 30 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.

ക്രാഷ്‌ ടെസ്റ്റിൽ പരാജയപ്പെട്ട് ക്വിഡ് ഇലക്‌ട്രിക്കും; മടക്കം 1 സ്റ്റാർ റേറ്റിംഗുമായി

റെനോ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് ഇപ്പോൾ പദ്ധതികളൊന്നുമില്ല. എന്നാൽ എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ ആക്രമണാത്മകമായി വില നിശ്ചയിച്ച് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചാൽ ഹിറ്റാവാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault kwid electric scores 1 star safety rating in euro ncap details
Story first published: Thursday, December 9, 2021, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X