കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

കൈഗര്‍ കോംപാക്ട് എസ് യുവിയുടെ ഡെലിവറികള്‍ ഇന്ത്യയില്‍ ആരംഭിച്ച് റെനോ. കഴിഞ്ഞ മാസമാണ് മോഡലിനെ ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

പിന്നാലെ മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു. 5.45 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇത് നിലവില്‍ അതിന്റെ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണെന്നും കമ്പനി അവകാശപ്പെടുന്നു.

കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

നിസാന്‍ മാഗ്‌നൈറ്റിന്റെ അതേ 'CMF-A+' പ്ലാറ്റ്ഫോമിലാണ് റെനോ കൈഗറിനെയും നിര്‍മ്മിച്ചിരിക്കുന്നത്. അതേ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. ആദ്യത്തേത് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രേള്‍ എഞ്ചിന്‍.

MOST READ: മെര്‍സിഡീസ് ബെന്‍സിന്റെ വലിയ ആരാധിക; C-ക്ലാസ് സ്വന്തമാക്കി നടി ഭാവന

കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

ഈ യൂണിറ്റ് 72 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ്. ഇത് 100 bhp കരുത്തും 160 Nm torque ഉം (സിവിടിയുമായി 152 Nm) ഉത്പാദിപ്പിക്കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

സ്റ്റാന്‍ഡേര്‍ഡായി, ഈ രണ്ട് എഞ്ചിനുകളും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ടര്‍ബോ-പെട്രോള്‍ വേരിയന്റിന് ഒരു സിവിടി ഓപ്ഷന്‍ ലഭിക്കുന്നു.

MOST READ: ആദ്യമാസം തന്നെ എതിരാളികളെ പിന്നിലാക്കി സഫാരിയുടെ കുതിപ്പ്; നിരത്തിലെത്തിയത് 1700 യൂണിറ്റുകൾ

കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

മാഗ്‌നൈറ്റില്‍ നിന്ന് വ്യത്യസ്തമായി നാച്ചുറലി ആസ്പിരേറ്റഡ് പെട്രോളിന് 5-സ്പീഡ് എഎംടി ഓപ്ഷണല്‍ ലഭിക്കും. കൂടാതെ, RXZ ടര്‍ബോ വേരിയന്റിന് ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ ഡ്രൈവിംഗ് മോഡുകളും, സെന്റര്‍ കണ്‍സോളില്‍ ഒരു റോട്ടറി സെലക്ടറും ലഭിക്കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

ലംബമായി വിഭജിക്കപ്പെട്ട ഹെഡ്‌ലാമ്പ് ഡിസൈന്‍ (എല്‍ഇഡി ഡിആര്‍എല്ലുകളും എല്‍ഇഡി ഹെഡ്‌ലൈറ്റുകളും), C ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ക്രോം ഘടകങ്ങളുള്ള ഫ്രണ്ട് ഗ്രില്‍, റൂഫ് റെയിലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മനോഹരമായ ഒരു വാഹനമാണ് റെനോ കൈഗര്‍.

MOST READ: പുതിയ തന്ത്രങ്ങളുമായി ഫോക്‌സ്‌വാഗൺ, അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി മാർച്ചിൽ വിപണിയിലെത്തിയേക്കും

കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

കൂടാതെ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എസ്‌യുവിയില്‍ ലഭ്യമാണ്, അതുല്യവും മനോഹരവുമായ ഡിസൈന്‍, റെനോ ഡ്യുവല്‍-ടോണ്‍ പെയിന്റ് ഓപ്ഷനുകള്‍ ശ്രേണിയിലുടനീളം നല്‍കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

അകത്തും നിരവധി സവിശേഷതകളാണ് വാഹനത്തില്‍ ഒരുങ്ങുന്നത്. ആദ്യത്തേതും രണ്ടാമത്തെ വരിയിലും സെന്റര്‍ ആംറെസ്റ്റ് ലഭ്യമാണ്. സംയോജിത കപ്പ്‌ഹോള്‍ഡറുകളും രണ്ടാമത്തേതില്‍ ഒരു മൊബൈല്‍ സ്ലോട്ടും നല്‍കിയിരിക്കുന്നു.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി I-പേസ് ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ജാഗ്വര്‍

കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, അര്‍ക്കാമിസ് ഓഡിയോ സിസ്റ്റം (4 സ്പീക്കറും 4 ട്വീറ്ററുകളും) ഉള്‍പ്പെടെ നിരവധി പ്രീമിയം സവിശേഷതകളും കൈഗര്‍ വാഗ്ദാനം ചെയ്യുന്നു.

കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, കൂടാതെ 4 എയര്‍ബാഗുകള്‍ വരെ വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു; കൈഗറിന്റെ ഡെലിവറി ആരംഭിച്ച് റെനോ

വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ക്യാബിന്‍ ലൈറ്റിംഗ്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ട്രങ്ക് ലൈറ്റ്, പഡില്‍ ലാമ്പുകള്‍ എന്നിവയും വാങ്ങുന്നവര്‍ക്ക് തെരഞ്ഞെടുക്കാം.

ഇന്ത്യന്‍ വിപണിയില്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ഹോണ്ട WR-V, നിസാന്‍ മാഗ്‌നൈറ്റ് എന്നിവയുമായി റെനോ കൈഗര്‍ മത്സരിക്കും.

Image Courtesy: Gopinathji Renault

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Started Kiger Compact SUV Deliveries In India, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X