യാരിസിനെ പിന്‍വലിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ ടൊയോട്ട
2018 മെയ് മാസത്തിലാണ് ടൊയോട്ട യാരിസ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവ ഉള്‍പ്പെടുന്ന ഒരു വിഭാഗത്തിലെ ശരാശരി പ്രകടനമാണ് വാഹനം കാഴ്ചവെയ്ക്കുന്നത്.

എസ്‌യുവികളുടെ വര്‍ദ്ധിച്ചുവരുന്ന പ്രവണത കാരണം യാരിസിന് ഈ സെഗ്മെന്റില്‍ വില്‍പ്പന പിന്നോട്ട് പോകുന്നുവെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇതോടെ മോഡലിനെ വിപണിയില്‍ നിന്നും ഘട്ടംഘട്ടമായി പിന്‍വിലിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

കഴിഞ്ഞ വര്‍ഷം, ജാപ്പനീസ് വാഹന നിര്‍മാതാവ് യാരിസിന്റെ മൂന്ന് വേരിയന്റുകള്‍ പുറത്തിറക്കിയിരുന്നു, അതില്‍ രണ്ട് മാനുവല്‍ ട്രിമ്മുകളും ഒരു സിവിടി ഓട്ടോ മോഡലും ഉള്‍പ്പെടുന്നു.
MOST READ: ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

കുറച്ചു കാലമായി യാരിസിന്റെ വില്‍പ്പന കുറഞ്ഞുവരികയാണ്, മാത്രമല്ല കാറിന്റെ നിര്‍ത്തലാക്കല്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട, ടൊയോട്ട ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല.

''ടൊയോട്ടയുടെ ഉല്‍പ്പന്ന തന്ത്രത്തിന്റെ ഭാഗമായി, മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍, ഉപഭോക്തൃ മുന്‍ഗണനകള്‍, ട്രെന്‍ഡുകള്‍ എന്നിവ മനസിലാക്കുന്നതിന് മാര്‍ക്കറ്റിനെ നിരന്തരം പഠിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പരിശീലനം. ഇതിനപ്പുറം, ഞങ്ങളുടെ ഭാവി ബിസിനസ്സ് / ഉല്‍പ്പന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഒരു സവിശേഷതകളും പങ്കിടാന്‍ കഴിയില്ലെന്ന് ടൊയോട്ട വക്താവ് പറഞ്ഞു.
MOST READ: 2021 കോഡിയാക്കിന്റെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ കാണാം; പുതിയ ടീസറുമായി സ്‌കോഡ

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ബിഡാഡി പ്ലാന്റിലാണ് യാരിസ് ഉത്പാദിപ്പിക്കുന്നത്, പ്ലാന്റിന്റെ സ്ഥാപിത ശേഷി പ്രതിവര്‍ഷം 2.1 ലക്ഷം യൂണിറ്റാണ്. ടൊയോട്ട യാരിസ് നിര്‍ത്താന്‍ പദ്ധതിയിടുകയാണെങ്കില്‍, തീര്‍ച്ചയായും ഇത് സമീപകാലത്ത് നിര്‍ത്തലാക്കുന്ന ആദ്യത്തെ ടൊയോട്ട കാറായിരിക്കില്ല.

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ സ്വീകരിച്ചതിന്റെ ഫലമായി നാല് ടൊയോട്ട ഓഫറുകള്‍ നിര്‍ത്തലാക്കിയിരുന്നു. 108 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് യാരിസ് നിലവില്‍ വാഗ്ദാനം ചെയ്യുന്നത്.
MOST READ: ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-ഘട്ട സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. യാരിസിന്റെ പ്രാരംഭ പതിപ്പിന് 9.16 ലക്ഷം രൂപയും, ഉയര്‍ന്ന പതിപ്പിന് 14.60 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ടൊയോട്ട സെഡാനാണ് യാരിസ്. ഈ കാറിനുപുറമെ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ നിലവിലെ പോര്‍ട്ട്ഫോളിയോയില്‍ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍ എന്നിവ ഉള്‍പ്പെടുന്നു.
Source: The Hindu BusinessLine


Click it and Unblock the Notifications








