ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ വിൽപ്പനയിൽ 120 ശതമാനം വളർച്ച രേഖപ്പെടുത്തി പ്രതീക്ഷകൾ വാനോളമെത്തിച്ചിരിക്കുകയാണ് ഫോർഡ്. ഇപ്പോൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിൽപ്പന ഉയർത്തുന്നതിനുമായി മോഡൽ നിരയിലാകെ പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

ഇന്ത്യൻ വിപണിയിലെ ഫോർഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡലായ ഫിഗൊയ്ക്ക് 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ഒരു പഴയ ഫോർഡ് കാർ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ ഓഫറായി 20,000 രൂപയുമാണ് വാഗ്‌ദാനം.

ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

എക്സ്ചേഞ്ചിനായി കൊണ്ടുവരുന്ന കാർ മറ്റൊരു ബ്രാൻഡിൽ നിന്നാണെങ്കിൽ എക്സ്ചേഞ്ച് ബോണസ് 7,000 രൂപയായി ചുരുങ്ങും. അതോടൊപ്പം തന്നെ ഡീലർ ലെവൽ ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും ഓഫറിൽ ക്യാഷ് ഡിസ്കൗണ്ട് ഒന്നും ലഭ്യമല്ല.

MOST READ: മാർച്ചിൽ തിളങ്ങി കോംപാക്ട് എസ്‌യുവി സെഗ്മെന്റ്; വിൽപ്പന കണക്കുകൾ ഇങ്ങനെ

ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

ഫിഗൊയുടെ അതേ ഓഫറുകൾ തന്നെയാണ് കോംപാക്‌ട് സെഡാൻ മോഡലായ ഫോർഡ് ആസ്പയറിലും ഒരുക്കിയിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസായി ഒരു പഴയ ഫോർഡ് കാറിന് 20,000 രൂപയും ഫോർഡ് ഇതര കാറിന് 7,000 രൂപയുമാണ് മോഡലുമായി എക്സ്ചേഞ്ച് ചെയ്യുമ്പോൾ ലഭ്യമാകുന്നത്.

ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

അതോടൊപ്പം തന്നെ കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും ഫോർഡ് ആസ്പയറിലും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക ക്യാഷ് ഡിസ്കൗണ്ടുകളൊന്നും സെഡാനിലും കമ്പനി ലഭ്യമാക്കിയിട്ടില്ല.

MOST READ: പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

ജനപ്രിയ മോഡലുകളായ ഫ്രീസ്റ്റൈലിലും ഇക്കോസ്പോർട്ടിലും പുതിയ ഉപഭോക്താക്കൾക്ക് മുകളിൽ സൂചിപ്പിച്ച അതേ ഓഫറുകൾ ലഭിക്കും. ഇതിൽ കോർപ്പറേറ്റ് കിഴിവായി 3,000 രൂപ, എക്‌സ്‌ചേഞ്ച് ബോണസായി ഫോർഡ് കാറിന് 20,000 രൂപയും ലഭിക്കുമ്പോൾ എക്സ്ചേഞ്ചിനായി കൊണ്ടുവന്ന കാർ ഒരു ഫോർഡ് വാഹനമല്ലെങ്കിൽ, ബോണസിന്റെ മൂല്യം 7,000 രൂപയായി കുറയും.

ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

ഇന്ത്യൻ വിപണിയിലെ ഫോർഡിന്റെ മുൻനിര മോഡലായ എൻ‌ഡവർ ഫുൾ-സൈസ് എസ്‌യുവിയിൽ കമ്പനി ഒരു ഓഫറും വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ ഏപ്രിൽ മാസത്തിലും സൗജന്യ ആക്സസറികളും ഉൾപ്പെടെ ഡീലർ തലത്തിലുള്ള ഓഫറുകളും വാഹനത്തിൽ ലഭ്യമായേക്കും.

MOST READ: ഏഴ് സീറ്റർ എസ്‌യുവി തരംഗം, അൽകാസറിനെ ഔദ്യോഗികമായി അവതരിപ്പിച്ച് ഹ്യുണ്ടായി

ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

ഇന്ത്യയിൽ വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി സമീപ ഭാവിയിൽ കുറച്ച് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ ഫോർഡ് തയാറെടുക്കുകയാണ്. അതിൽ ടെറിട്ടറി എന്നൊരു മോഡലിനെ ആദ്യം അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

ചൈന, കംബോഡിയ, ലാവോസ്, ഫിലിപ്പീൻസ് തുടങ്ങിയ ചില ഏഷ്യൻ വിപണികളിൽ ഇതിനോടകം വിൽപ്പനയ്‌ക്കെത്തുന്ന എസ്‌യുവിയാണിത്. ഒരു സികെഡി യൂണിറ്റായി ടെറിട്ടറിയെ വിൽപ്പനയ്ക്ക് എത്തിക്കാനായിരിക്കും ഫോർഡിന് താത്പര്യം.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford India Announced Interesting Deals And Discounts For April 2021. Read in Malayalam
Story first published: Friday, April 9, 2021, 9:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X