ശ്രേണിയില്‍ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ട്; വെന്യുവിനെ വീണ്ടും നവീകരിച്ചു

സബ്-4 മീറ്റര്‍ എസ്‌യുവി ശ്രേണിയില്‍ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ടാണ് വെന്യു. 2019-ല്‍ വിപണിയില്‍ എത്തിയ നാള്‍ മുതല്‍ ശ്രേണിയില്‍ തന്റേതായ സ്ഥാനം കണ്ടെത്താനും വാഹനത്തിന് സാധിച്ചു.

ശ്രേണിയില്‍ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ട്; വെന്യുവിനെ വീണ്ടും നവീകരിച്ചു

ഈ നാളുകളില്‍ ഈ ശ്രേണിയിലേക്ക് നിരവധി മോഡലുകള്‍ എത്തിയെങ്കിലും വില്‍പ്പനയില്‍ അതൊന്നും വെന്യുവിനെ ബാധിച്ചില്ലെന്ന് വേണം പറയാന്‍. ആവശ്യ സമയങ്ങളില്‍ വാഹനത്തില്‍ വേണ്ട മാറ്റങ്ങളും കമ്പനി നടപ്പാക്കികൊണ്ടിരുന്നു.

ശ്രേണിയില്‍ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ട്; വെന്യുവിനെ വീണ്ടും നവീകരിച്ചു

ഇന്ന് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രീയമായ വിഭാഗങ്ങളിലൊന്നാണ് കോംപാക്ട് എസ്‌യുവികളുടേത്. എല്ലാ ബ്രാന്‍ഡുകളും ഈ ശ്രേണിയില്‍ തങ്ങളുടെ മോഡലുകളെ അവതരിപ്പിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത.

ശ്രേണിയില്‍ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ട്; വെന്യുവിനെ വീണ്ടും നവീകരിച്ചു

മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, കിയ സോനെറ്റ് തുടങ്ങിവരാണ് ഈ ശ്രേണിയില്‍ വെന്യുവിന്റെ എതിരാളികള്‍. വില്‍പ്പന പിന്നോട്ട് പോകാതിരിക്കന്‍ അടിക്കടി വാഹനത്തെ പുതുക്കാനും കമ്പനി മടികാണിക്കാറില്ലെന്ന് വേണം പറയാന്‍.

ശ്രേണിയില്‍ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ട്; വെന്യുവിനെ വീണ്ടും നവീകരിച്ചു

അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ വീണ്ടും പുറത്തുവരുന്നത്. ഈ മാസം ആദ്യം, ഹ്യൂണ്ടായി, വെന്യുവില്‍ രണ്ട് പുതിയ വേരിയന്റുകള്‍ അവതരിപ്പിക്കുകയും സവിശേഷത പട്ടികയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.

ശ്രേണിയില്‍ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ട്; വെന്യുവിനെ വീണ്ടും നവീകരിച്ചു

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2021 ജൂണിന് ശേഷം നിര്‍മിക്കുന്ന കാറുകള്‍ക്ക് വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. ടയര്‍ പ്രഷര്‍ മാനേജ്മെന്റ് സിസ്റ്റം (TPMS) നവീകരിക്കുന്നതിനൊപ്പം ഹ്യുണ്ടായി വെന്യുവില്‍ വാഗ്ദാനം ചെയ്യുന്ന ബ്ലൂ ലിങ്ക് കണക്റ്റുചെയ്ത കാര്‍ ടെക് അപ്ഡേറ്റുചെയ്തുവെന്നും പറയപ്പെടുന്നു.

ശ്രേണിയില്‍ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ട്; വെന്യുവിനെ വീണ്ടും നവീകരിച്ചു

എന്നാല്‍ കമ്പനി ഇക്കാര്യങ്ങള്‍ നിലവില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ക്രെറ്റപ്പോലെ പ്രതിമാസ വില്‍പ്പനയില്‍ ബ്രാന്‍ഡിന് മികച്ച സ്വീകാര്യത സമ്മാനിക്കുന്ന മോഡലാണ് വെന്യു.

ശ്രേണിയില്‍ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ട്; വെന്യുവിനെ വീണ്ടും നവീകരിച്ചു

ഇത്തരത്തില്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ആളുകളെ തങ്ങളിലേക്ക് അടുപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നത്.

ശ്രേണിയില്‍ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ട്; വെന്യുവിനെ വീണ്ടും നവീകരിച്ചു

118 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍. ഈ യൂണിറ്റ് 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് iMT എന്നിവയുമായി ജോടിയാക്കുന്നു.

ശ്രേണിയില്‍ ഹ്യുണ്ടായിയുടെ തുറുപ്പ് ചീട്ട്; വെന്യുവിനെ വീണ്ടും നവീകരിച്ചു

1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റും വാഹനത്തില്‍ ലഭ്യമാണ്. ഈ യൂണിറ്റ് 82 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും വാഹനത്തിനൊപ്പം ലഭിക്കുന്നു. 99 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഈ യൂണിറ്റ് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

Most Read Articles

Malayalam
English summary
Report Says Venue Will Get Wireless Android Auto Features, Hyundai Did Not Confirm. Read in Malayalam.
Story first published: Tuesday, July 27, 2021, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X