പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

ആദ്യ കാലങ്ങളിൽ സെഡാൻ മോഡലുകളിലൂടെ പരിചിതമായ ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ ഇന്ന് ഇന്ത്യയിൽ ഉൾപ്പടെ കൂടുതലും എസ്‌യുവി വാഹനങ്ങളാണ് പുറത്തിറക്കുന്നത്. എങ്കിലും ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകൾ ഇന്നും വിപണിയിലെ മിന്നുംതാരങ്ങളാണ്.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

ഇന്ത്യയിലും മോശമല്ലാത്ത വിൽപ്പനയാണ് ഈ പ്രീമിയം സെഡാനുകൾ സ്വന്തമാക്കുന്നത്. പുതിയ 2022 മോഡൽ ഇയർ പതിപ്പിലേക്ക് ഒക്‌ടാവിയ, സൂപ്പർബ് മോഡലുകളെ ഒന്നു മിനുക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ വർഷം ആദ്യം പുറത്തിറക്കിയ 2022 സ്കോഡ ഒക്‌ടാവിയയ്ക്ക് ഇന്റീരിയർ മോണിറ്ററിംഗിനൊപ്പം ആന്റി തെഫ്റ്റ് അലാറവും ലഭിക്കും.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

സ്റ്റൈൽ, എൽ ആൻഡ് കെ വേരിയന്റുകൾക്കൊപ്പം സുരക്ഷാ സവിശേഷത ഇപ്പോൾ സ്റ്റാൻഡേർഡായി വരുന്നു. ഇതോടൊപ്പം തന്നെ പുതിയ ഗ്രാഫൈറ്റ് ഗ്രേ കളർ ഓപ്ഷനും കാറിന് ലഭിക്കും. 2022 സ്കോഡ സൂപ്പർബിനെ സംബന്ധിച്ചിടത്തോളം കാറിന്റെ ടോപ്പ് ലോറിൻ ക്ലെമെന്റ് വേരിയന്റിന് മാത്രമേ അപ്‌ഡേറ്റുകൾ ലഭിക്കൂ.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

ബിസിനസ് ഗ്രേ, മാഗ്നറ്റിക് ബ്രൗൺ കളർ ഓപ്ഷനുകൾക്ക് പകരം ഗ്രാഫൈറ്റ് ഗ്രേ, ബ്രില്യന്റ് സിൽവർ എന്നിങ്ങനെ രണ്ട് പുതിയ ബോഡി കളർ ഓപ്ഷനുകളും സൂപ്പർബിലേക്ക് വാഹനം കൂട്ടിച്ചേർക്കുന്നു. ലോറിൻ ക്ലെമെന്റ് വേരിയന്റിനായി നിലവിലുള്ള മറ്റ് മൂന്ന് നിറങ്ങളിൽ മൂൺ വൈറ്റ്, ലാവ ബ്ലൂ, മാജിക് ബ്ലാക്ക് എന്നിവയും കമ്പനി ഉൾപ്പെടുത്തിയേക്കും.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

സൂപ്പർബിന്റെ എൽ കെ വകഭേദത്തിനായി സ്കോഡ ഒരു പുതിയ കോഗ്നാക് ലെതർ ഇന്റീരിയർ പാക്കേജും ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് വാഗ്ദാനം ചെയ്യും. ഇത് ഡ്രൈവർ സീറ്റിനായി ഒരു മസാജ് ഫംഗ്ഷനും അവതരിപ്പിക്കും. അതേസമയം സ്‌കോഡ സൂപ്പർബ് സ്‌പോർട്ട്‌ലൈൻ വേരിയന്റ് മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

അതിൽ റേസ് ബ്ലൂ, സ്റ്റീൽ ഗ്രേ, മൂൺ വൈറ്റ് എന്നീ ഒരേ മൂന്ന് ബോഡി നിറങ്ങളും കാറിലേക്ക് ചേക്കേറും. എന്നാൽ അൽകന്റാര ഇന്റീരിയറിന് പൊതുവായ മാറ്റങ്ങളൊന്നും തന്നെയുണ്ടാകില്ല. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സ്കോഡ സൂപ്പർബും ഒക്‌ടാവിയയും മാറ്റമില്ലാതെ തുടരും.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

അതേ 2.0 ലിറ്റർ ടിഎസ്ഐ, 4 സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെയാകും ഇരു പ്രീമിയം സെഡാനുകൾക്കും തുടിപ്പേകുക. ഇത് 188 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ട് കാറുകളിലും 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സാണ് സ്റ്റാൻഡേർഡ് ആയി വരുന്നത്.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

നിലവിൽ സ്കോഡ സൂപ്പർബിന് 32.85 ലക്ഷം രൂപയും 35.85 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മറുവശത്ത് ഒക്‌ടാവിയയുടെ വില ഇപ്പോൾ 26.29 ലക്ഷം രൂപയും 29.29 ലക്ഷം രൂപയുമാണ്. എക്‌സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ ഇത്രയും ആരാധകരുള്ള ഒരു വാഹനമില്ലെന്നു വേണം പറയാൻ.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

നിലവിൽ സ്റ്റൈൽ, ലോറിൻ ക്ലെമെന്റ് എന്നീ രണ്ട് വേരിയന്റുകളിൽ മാത്രമായിരിക്കും സെഡാൻ വിൽപ്പനയ്ക്ക് എത്തുക. ഈ വർഷം ജൂണിൽ എത്തിയ മുൻഗാമിയെ അപേക്ഷിച്ച് പുതിയ സെഡാനിൽ ധാരാളം പരിഷ്ക്കാരങ്ങളാണ് കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

അത്യാധുനിക സുരക്ഷാ സവിശേഷതകളുടെ കാര്യത്തിലും സെഡാൻ ബഹുകേമനാണ്. അതിൽ എട്ട് എയർബാഗുകൾ, എബി‌എസ്, ഇബിഡി, എം‌ബി‌എ, എച്ച്ബി‌എ, ഇ‌എസ്‌സി, എം‌കെ‌ബി, എ‌സ്‌ആർ, ഇഡി‌എൽ, ഡ്രൈവർ ക്ഷീണം അലേർട്ട്, അഡാപ്റ്റീവ് ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം സ്കോഡ ഒരുക്കിയിട്ടുണ്ട്.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

നിലവിൽ ആഭ്യന്തര വിപണിയിലെ ഡി-സെഗ്മെന്റ് എക്‌സിക്യൂട്ടീവ് സെഡാൻ ശ്രേണിയിൽ നിന്നും ഹോണ്ട സിവിക് പിൻമാറിയതോടെ ഹ്യുണ്ടായി എലാൻട്രയുമായാണ് സ്കോഡ ഒക്‌ടാവിയ മത്സരിക്കുന്നത്. മറുവശത്ത് 2003 മുതൽ ഇന്ത്യയിലെത്തുന്ന വാഹനമാണ് സൂപ്പർബ്.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

അടുത്തിടെ ഒന്ന് മിനുങ്ങിയെത്തുന്ന സെഡാന്റെ സ്‌പോർട്ട്ലൈൻ വേരിയന്റിന് പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ നൽകിയപ്പോൾ ലോറിൻ & ക്ലെമെന്റിൽ പാഡിൽ ഷിഫ്റ്ററുകളുള്ള ഒരു ഫ്ലാറ്റ്-ബോട്ടം ടു-സ്‌പോക്ക് യൂണിറ്റുകളെല്ലാം ലഭിക്കുന്നുണ്ട്. കൂടാതെ സ്റ്റിയറിംഗ് ഇന്റഗ്രേറ്റഡ് പാർക്കിംഗ് അസിസ്റ്റ് മോഡലിന് നിയന്ത്രണങ്ങളും ലഭിക്കുന്നുണ്ട്.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

നിലവിൽ മൂന്നാം തലമുറ ആവർത്തനത്തിലാണ് ഈ എക്‌സിക്യൂട്ടീവ് സെഡാൻ വിൽപ്പനയ്ക്ക് എത്തുന്നത്. എന്നാൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൂപ്പർബ് സെഡാന്റെ ഒരു പുതിയ തലമുറ മോഡലിനെ അവതരിപ്പിക്കാനുള്ള പദ്ധതിയാണ് യൂറോപ്യൻ ബ്രാൻഡിനുള്ളത്. നിലവിലുള്ള മോഡലിൽ നിന്നും വളരെ പരിണാമപരമായ ഡിസൈൻ സമീപനമായിരിക്കും സൂപ്പർബ് സ്വീകരിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

പുത്തൻ പരിഷ്ക്കാരങ്ങളുമായി ഒക്‌ടാവിയ, സൂപ്പർബ് സെഡാനുകളെ പുതുക്കാൻ ഒരുങ്ങി സ്കോഡ ഇന്ത്യ

എന്നാൽ ഇത് ഇന്ത്യയിലെത്താൻ വൈകിയേക്കുമെന്നതിൽ സംശയം വേണ്ട. നാലാം തലമുറ സൂപ്പർബിന്റെ പ്രോട്ടോടൈപ്പുകൾ ഇതിനകം തന്നെ തയാറായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ അടുത്ത തലമുറ സ്കോഡ സൂപ്പർബ് ഒരേ MQB ആർക്കിടെക്ച്ചറിൽ തന്നെയായിരിക്കും നിർമിക്കുക. അങ്ങനെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളും വാഹനത്തിലേക്ക് എത്തും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda auto india likely to launch the 2022 model year version of the octavia and superb sedans soon
Story first published: Wednesday, September 29, 2021, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X