10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാണ കമ്പനിയായ സ്കോഡ. യൂറോപ്പിലെ അതിവേഗം വളരുന്ന കാർ ബ്രാൻഡുകളിലെ പ്രമുഖരായ സ്കോഡ ഓട്ടോയുടെ ഉപസ്ഥാപനമായി 2001 നവംബർ മുതലാണ് സ്കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

നിലവിൽ ഫോക്‌സ്‌വാഗണിന്റെ ഉടമസ്ഥതയിലാണ് സ്കോഡ പ്രവർത്തിക്കുന്നത്. ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിൽ സമുദ്രനിരപ്പിൽ നിന്ന് 10,942 അടി ഉയരം കീഴടക്കിയാണ് ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കിയ സ്കോഡ ഈ നാഴികക്കല്ല് ആഘോഷിക്കുന്നത്.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

അതിന്റെ ഭാഗമായി റോഹ്താങ് ചുരത്തിലെ ഒരു പാറക്കെട്ടിൽ രാജ്യത്തെ ഏറ്റവും ഉയർന്ന 3D പ്രൊജക്ഷൻ പുറത്തുവിട്ടതായും സ്‌കോഡ അവകാശപ്പെടുന്നു. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ 'കോൺക്വറിംഗ് ദി അൺകൺക്വറബിൾ' എന്ന പേരിലുള്ള ക്യാമ്പയിനിന്റെ ഭാഗമാണ് ഈ പ്രത്യേക പദ്ധതി.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

ഈ ലക്ഷ്യം നടപ്പിലാക്കാൻ 156 പേരടങ്ങുന്ന ഒരു ടീമും മൂന്ന് മാസത്തെ വിപുലമായ ആസൂത്രണവും വേണ്ടിവന്നുവെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. ആറ് ദിവസത്തിനുള്ളിൽ 54,000 മണിക്കൂർ ജോലി ചെയ്ത സംഘം 12 പ്രൊജക്‌ടറുകൾ ഉപയോഗിച്ചാണ് 3D പ്രൊജക്ഷൻ യാഥാർഥ്യമാക്കിയത്.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

പൂർണത കൈവരിക്കുന്നതിന് അപ്പുറം പോകുക എന്ന സ്കോഡയുടെ മുദ്രാവാക്യം പ്രദർശിപ്പിക്കുക എന്നതായിരുന്നു ക്യാമ്പയനിന്റെ ലക്ഷ്യം. ഏറ്റവും ശക്തരായവരെ ഏറ്റെടുത്ത് ചരിത്രം സൃഷ്‌ടിക്കുകയും സങ്കൽപ്പിക്കാൻ കഴിയാത്തത് നേടുന്നതിന് ഒരു കഥ തയാറാക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ പിന്നിലുള്ള ആശയമെന്നും സ്കോഡ ഓട്ടോ ഇന്ത്യയുടെ മാർക്കറ്റിംഗ് ഹെഡ് തരുൺ ഝാ പറഞ്ഞു

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

സ്‌കോഡയുടെ ഇന്ത്യയിലെ സാന്നിധ്യം, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾ സംതൃപ്തമായ ഒരു യാത്രയായിരുന്നുവെന്ന് കമ്പനിയുടെ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസും അഭിപ്രായപ്പെട്ടു. ഒക്‌ടാവിയ, റാപ്പിഡ്, കുഷാഖ് എന്നീ മോഡലുകളാണ് കമ്പനിയുടെ ഹിറ്റ് വാഹനങ്ങൾ. മറ്റ് പ്രീമിയം മോഡലുകളും തങ്ങളുടേതായ വ്യക്തിത്വവും വിജയം നേടിയപ്പോൾ ബ്രാൻഡ് ഇന്ത്യയിൽ കൂടുതൽ കരുത്തരാവുകായിരുന്നു.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

സ്കോഡ ഇപ്പോൾ 2022 ജനുവരിയിൽ രാജ്യത്ത് കൊഡിയാക് എസ്‌യുവി അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള കമ്പനിയുടെ നിർമാണ കേന്ദ്രത്തിൽ ഇതിനകം തന്നെ വാഹനത്തിനായുള്ള നിർമാണവും ആരംഭിച്ചിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് പുറത്തും അകത്തും വിവിധ രൂപകൽപ്പനയും എയറോഡൈനാമിക് മെച്ചപ്പെടുത്തലുകളും ഉണ്ട്.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

സ്‌കോഡ കൊഡിയാക് ആദ്യമായി രാജ്യത്ത് അവതരിപ്പിച്ചത് 2017 ലാണ്. യൂറോപ്യൻ ബ്രാൻഡിന്റെ അന്തർദേശീയമായി പ്രശംസ നേടിയ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ. കൂടാതെ അതിന്റെ സുരക്ഷ, ഡ്രൈവിംഗ് ഡൈനാമിക്‌സ്, സുഖസൗകര്യങ്ങൾ, സാങ്കേതിക ഘടകങ്ങൾ എന്നിവയിൽ കൂടുതൽ മെച്ചപ്പെടുത്തലുകളും കമ്പനി ഇത്തവണ നടപ്പിലാക്കിയിട്ടുണ്ട്.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ കുഷാഖ് എസ്‌യുവിയുടെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സ്കോഡ. മിഡ്-സൈസ് എസ്‌യുവിയിലൂടെ കൂടുതൽ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ ബ്രാന്‍ഡ് സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബ്രാന്‍ഡ് അവതരിപ്പിക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ഫെയ്‌സ്‌ലിഫ്റ്റ് സ്‌കോഡ കൊഡിയാക് എന്നതും ശ്രദ്ധേയമാണ്.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

2020 ഏപ്രിലിൽ ഇന്ത്യയിൽ നടപ്പിലാക്കിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രബല്യത്തിൽ വരുന്നതിമ് തൊട്ടുമുമ്പാണ് സ്‌കോഡ കൊഡിയാക് എസ്‌യുവിയെ നിര്‍ത്തലാക്കുന്നത്. രണ്ട് വർഷത്തെ അസാന്നിധ്യത്തിനു ശേഷം വിപണിയിൽ എത്തുമ്പോൾ നേരിടുന്ന വെല്ലുവിളികളെല്ലാം മറികടക്കും വിധമാണ് വാഹനത്തെ ബ്രാൻഡ് സജ്ജീകരിച്ചിരിക്കുന്നത്.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

ഡീസലിന് പകരം ഇത്തവണ 190 bhp കരുത്തും 320 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 2.0-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI ടര്‍ബോചാര്‍ജ്‌ഡ് പെട്രോള്‍ എഞ്ചിനാകും കൊഡിയാക്കിൽ ഇടംപിടിക്കുക. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാകും എസ്‌യുവി വിൽപ്പനയ്ക്ക് എത്തുക. മാനുവൽ ഓപ്ഷൻ വാഹനത്തിൽ കാണില്ല.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ കൊഡിയാക് 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.2 ഇഞ്ച് (അല്ലെങ്കില്‍ 8.0 ഇഞ്ച്) ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സ്റ്റിയറിംഗ് വീല്‍ എന്നിവയെല്ലാം അണിനിരത്തും. കൂടാതെ ക്രൂയിസ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ആംബിയന്റ് ലൈറ്റിംഗ്, ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം എന്നിവയും 2022 മോഡലിൽ ഇടംപിടിക്കും.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

സുരക്ഷക്കായി മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, എന്നിവയും സ്കോഡ വാഹനത്തിന് സമ്മാനിക്കും. കാഴ്ച്ചയിൽ സ്കോഡ കാർ ആണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകുന്ന പരിചിതമായ ഡിസൈൻ ശൈലിയായിരിക്കും കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിനുണ്ടായിരിക്കുക.

10,942 അടി ഉയരം കീഴടക്കി ആഘോഷം, ഇന്ത്യൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി സ്കോഡ

പഴയ ഡീസല്‍ എഞ്ചിനേക്കാള്‍ ശക്തമായ പെർഫോമൻസ് കണക്കുകളാകും ഈ പെട്രോൾ എഞ്ചിൻ വാഗ്‌ദാനം ചെയ്യുകയെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും പഴയ മോഡലിന് 33 ലക്ഷം രൂപ മുതലായിരുന്നു എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda created the highest 3d projection on a rock face in rohtang pass to celebrate 20 years in indi
Story first published: Tuesday, December 21, 2021, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X