കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

വിപണിയില്‍ വന്‍ ജനപ്രീതി സ്വന്തമാക്കുകയാണ് ചെക്ക് റിപബ്ലിക്കന്‍ നിര്‍മാതാക്കളായ സ്‌കോഡയില്‍ നിന്നുള്ള കുഷാഖ്. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഓഫര്‍ 2021 ജൂണ്‍ 28-നാണ് വിപണിയില്‍ എത്തിയത്.

കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

10.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇതിനോടകം തന്നെ വാഹനത്തിന്റെ ഡെലിവറികള്‍ കമ്പനി ആരംഭിച്ചിരുന്നു. എന്നിരുന്നാലും ഇപ്പോഴിതാ ഒരു ദിവസം 50 മോഡലുകള്‍ ഡെലിവറി ചെയ്ത് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് കുഷാഖ്.

കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

ബെംഗളൂരുവില്‍ നടന്ന ഒരു ഗാല പരിപാടിയിലാണ് ഒരു ദിവസം 50 കുഷാഖ് മോഡലുകള്‍ PPS സ്‌കോഡ വിതരണം ചെയ്തത്. 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ TSI എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചത്.

കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

എന്നിരുന്നാലും നിലവില്‍ 1.0 ലിറ്റര്‍ പതിപ്പിന്റെ ഡെലിവറി മാത്രമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ TSI പതിപ്പിനായുള്ള ഡെലിവറികള്‍ വരും മാസത്തോടെ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാഹനത്തിന് ഇതിനോടകം തന്നെ 3,000-ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചതായും കമ്പനി അറിയിച്ചു.

കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

കമ്പനിയുടെ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കുഷാഖ് ഒരുങ്ങുന്നത്. ബ്രാന്‍ഡിന്റെ 'ഇന്ത്യ 2.0 പ്രോജക്ടിന്' കീഴില്‍ വരുന്ന ആദ്യ മോഡല്‍ കൂടിയാണ് കുഷാഖ്. ബോള്‍ഡ് എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗാണ് വാഹനത്തിന് ലഭിക്കുന്നത്.

കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

ക്രോം ആക്സന്റുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കോണ്‍ട്രാസ്റ്റിംഗ് ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയുള്ള സിഗ്‌നേച്ചര്‍ ബട്ടര്‍ഫ്‌ലൈ ഗ്രില്ലും വാഹനത്തിന്റെ മനോഹാരിത എടുത്തുകാണിക്കുന്നു.

കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, സില്‍വര്‍ റൂഫ് റെയിലുകള്‍, ടെയില്‍ ഗേറ്റില്‍ വ്യതിരിക്തമായ 'സ്‌കോഡ' ലെറ്ററിംഗ് എന്നിവയും ഇതിന് ലഭിക്കും. 17 ഇഞ്ച് അലോയ് വീലുകളാണ് പുതിയ കുഷാഖിന് ലഭിക്കുന്നത്.

കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

യാത്രക്കാരുടെ സുഖസൗകര്യങ്ങളിലും സുരക്ഷയിലും ഇന്റീരിയറുകള്‍ നന്നായി സജ്ജീകരിച്ചിരിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മിറര്‍ലിങ്ക് എന്നിവയുള്ള വലിയ സണ്‍റൂഫ്, 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ ഇതിന് ലഭിക്കുന്നു.

കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, റിയര്‍-വ്യൂ ക്യാമറ, ബ്രേക്ക് അസിസ്റ്റ്, എബിഎസ്, ഇബിഎസ് എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

മുമ്പ് സൂചിപ്പിച്ചതുപോലെ രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ വഴിയാണ് സ്‌കോഡ കുഷാഖിന് കരുത്ത് ലഭിക്കുന്നത്. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ TSI എഞ്ചിന്‍ 113 bhp പവറും 178 Nm torque ഉം ആണ് നിര്‍മ്മിക്കുന്നത്.

കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

1.5 ലിറ്റര്‍, 4 സിലിണ്ടര്‍ TSI യൂണിറ്റ് 148 bhp പവറും 250 Nm torque ഉം സൃഷ്ടിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് DSG എന്നിവയും ഉള്‍പ്പെടുന്നു.

കുഷാഖിന് രാജകീയ വരവേല്‍പ്പ്; 50 മോഡലുകള്‍ ഒന്നിച്ച് നിരത്തിലെത്തിച്ച് സ്‌കോഡ

കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവര്‍ അടക്കി ഭരിക്കുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലാണ് സ്‌കോഡ കുഷാഖും എത്തുന്നത്. വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂണും ഇതിന് എതിരാളികളാകും.

Most Read Articles

Malayalam
English summary
Skoda Delivers 50 Kushaq In A Single Day, Received Over 3000 Bookings. Read in Malayalam.
Story first published: Monday, July 19, 2021, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X