വിൽപ്പനാനന്തര സേവനവും മികച്ചതാക്കും; ‘പീസ് ഓഫ് മൈൻഡ്’ ക്യാമ്പയിന് തുടക്കമിട്ട് സ്കോഡ

വിൽപ്പനാനന്തര അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ 'പീസ് ഓഫ് മൈൻഡ്' ക്യാമ്പയിൻ ആരംഭിച്ച് സ്കോഡ ഇന്ത്യ. മെയിന്റനെൻസ് ചെലവ്, ഉപഭോക്താക്കളുടെ എത്തിച്ചേരൽ, സൗകര്യം, സുതാര്യത തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്.

വിൽപ്പനാനന്തര സേവനവും മികച്ചതാക്കും; ‘പീസ് ഓഫ് മൈൻഡ്’ ക്യാമ്പയിന് തുടക്കമിട്ട് സ്കോഡ

പെട്രോൾ എഞ്ചിനുകൾക്ക് എഞ്ചിൻ ഓയിൽ വിലയിൽ 32 ശതമാനം വരെ കുറവുണ്ടായതോടെ സ്‌കോഡ തങ്ങളുടെ കാറുകളുടെ പരിപാലനച്ചെലവ് കുറച്ചിട്ടുണ്ട്. മറ്റ് സ്പെയർ പാർട്സുകളുടെ വിലയിലുണ്ടായ കുറവും റീപ്ലെയ്‌സ്മെന്റ് ഇന്റർവെല്ലിന്റെ വർധനവും വാഹനങ്ങളുടെ മൊത്തത്തിലുള്ള മെയിന്റനെൻസ് ചെലവ് 21 ശതമാനം കുറക്കാനും സഹായിച്ചിട്ടുണ്ട്.

വിൽപ്പനാനന്തര സേവനവും മികച്ചതാക്കും; ‘പീസ് ഓഫ് മൈൻഡ്’ ക്യാമ്പയിന് തുടക്കമിട്ട് സ്കോഡ

75,000 കിലോമീറ്റർ അല്ലെങ്കിൽ 5 വർഷം വരെയാണ് ഈ റെഗുലർ സർവീസ് കണക്കുകൾ. 2025 ഓടെ സർവീസ് ശൃംഖല മൊത്തം 185 ആയി ഉയർത്തുന്നതിലൂടെ രാജ്യത്ത് സാന്നിധ്യം വർധിപ്പിക്കാനും ചെക്ക് കാർ നിർമാതാക്കൾ ആഗ്രഹിക്കുന്നുണ്ട്.

വിൽപ്പനാനന്തര സേവനവും മികച്ചതാക്കും; ‘പീസ് ഓഫ് മൈൻഡ്’ ക്യാമ്പയിന് തുടക്കമിട്ട് സ്കോഡ

കൂടാതെ സ്മാർട്ട്ഫോണിലൂടെ സർവീസ് കൂടിക്കാഴ്‌ചകൾ ബുക്ക് ചെയ്യാനും അവരുടെ സർവീസ് ഹിസ്റ്ററി ബ്രൗസുചെയ്യാനും ബുക്ക് സർവീസ് അപ്പോയിന്റ്‌മെന്റുകൾ അനുവദിക്കാനും ഡിജിറ്റൽ സേവനങ്ങളും സ്കോഡ അവതരിപ്പിച്ചിട്ടുണ്ട്.

വിൽപ്പനാനന്തര സേവനവും മികച്ചതാക്കും; ‘പീസ് ഓഫ് മൈൻഡ്’ ക്യാമ്പയിന് തുടക്കമിട്ട് സ്കോഡ

ഉപഭോക്താക്കൾക്ക് സ്കോഡ കാറുകളുടെ വാറന്റി അഞ്ച്, ആറ് വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. സർവീസ് കെയർ പാക്കേജുകൾ സേവനച്ചെലവ് കുറയ്ക്കുമെന്നതാണ് പ്രധാന ആകർഷണം.

വിൽപ്പനാനന്തര സേവനവും മികച്ചതാക്കും; ‘പീസ് ഓഫ് മൈൻഡ്’ ക്യാമ്പയിന് തുടക്കമിട്ട് സ്കോഡ

അതേസമയം റോഡ് സൈഡ് അസിസ്റ്റൻസ് ഇപ്പോൾ 9 വർഷം വരെ ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. കുഷാഖ് ഹിറ്റായതോടെ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കുകയാണ് സ്കോഡയുടെ പ്രാഥമിക ലക്ഷ്യം.

വിൽപ്പനാനന്തര സേവനവും മികച്ചതാക്കും; ‘പീസ് ഓഫ് മൈൻഡ്’ ക്യാമ്പയിന് തുടക്കമിട്ട് സ്കോഡ

സ്കോഡ കാറുകൾ എടുത്താൽ ഉണ്ടാകുമെന്ന അമിത മെയിന്റനെൻസ് കോസ്റ്റാണ് ഇത്രയും നാൾ കമ്പനിയെ ആളുകളിൽ നിന്നും അകറ്റി നിർത്തിയത്. ഈ പ്രചരണങ്ങളെല്ലാം കുഷാഖ് എസ്‌യുവിയിലൂടെ പരിഹരിക്കുകയാണ് സ്കോഡ.

വിൽപ്പനാനന്തര സേവനവും മികച്ചതാക്കും; ‘പീസ് ഓഫ് മൈൻഡ്’ ക്യാമ്പയിന് തുടക്കമിട്ട് സ്കോഡ

2021 ജൂണ്‍ 28-നാണ് വിപണിയില്‍ എത്തിയ മോഡലിനായി ഇതുവരെ 3,000 ബുക്കിംഗുകളാണ് സ്കോഡ വാരിക്കൂട്ടിയത്.1 0.49 ലക്ഷം രൂപയാണ് കുഷാഖിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ TSI എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് എസ്‌യുവി നിരത്തിലെത്തുന്നത്.

വിൽപ്പനാനന്തര സേവനവും മികച്ചതാക്കും; ‘പീസ് ഓഫ് മൈൻഡ്’ ക്യാമ്പയിന് തുടക്കമിട്ട് സ്കോഡ

കനത്ത പ്രാദേശികവത്ക്കരണത്തോടെയുള്ള ഇന്ത്യ 2.0 പദ്ധതിക്ക് കീഴിൽ ഒരുങ്ങിയ ആദ്യത്തെ സ്കോഡ തകാർ എന്ന ഖ്യാതിയും കുഷാഖിനുള്ളതാണ്. ബോള്‍ഡ് എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗാണ് മിഡ്-സൈസ് എസ്‌യുവിയുടെ പ്രധാന ആകർഷണം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda India Launched New Peace Of Mind Campaign To Improving The After Sales Experience. Read in Malayalam
Story first published: Tuesday, July 20, 2021, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X