ഇന്ത്യക്കായി പുതിയ കോഡിയാക് എസ്‌യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ

ഈ വർഷം രാജ്യത്ത് ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനായി സ്കോഡ ഓട്ടോ ഇന്ത്യ പ്രവർത്തിച്ചുവരികയാണ്. 2021 ജൂണിൽ നടക്കുന്ന നാലാംതലമുറ ഒക്‌ടാവിയയുടെ അവതരണം കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഇന്ത്യക്കായി പുതിയ കോഡിയാക് എസ്‌യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ

2021 ജൂലൈയിൽ ഡെലിവറികൾ ആരംഭിക്കാനിരിക്കുന്ന കുഷാഖ് എസ്‌യുവിയുടെ വിലയും ചെക്ക് റിപ്പബ്ളിക്ക്ൻ ബ്രാൻഡ് ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ എസ്‌യുവി പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ബിഎസ്-VI കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റും.

ഇന്ത്യക്കായി പുതിയ കോഡിയാക് എസ്‌യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ

ഇത് ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തോടെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് വാർത്തകൾ. അതായത് ജൂലൈ-സെപ്റ്റംബർ മാസത്തോടെ. റാപ്പിഡിന്റെ പകരക്കാരനായി പ്രീമിയം സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിലേക്ക് എത്തുന്ന പുത്തൻ മോഡലിന്റെ അവതരണത്തിനു ശേഷമാകും പുതിയ കോഡിയാക്ക് എത്തുക.

MOST READ: ആറ് വേരിയന്റ്, ആറ് കളർ ഓപ്ഷൻ; ഹ്യുണ്ടായി അൽകാസറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യക്കായി പുതിയ കോഡിയാക് എസ്‌യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ

മുഖംമിനുക്കലിനൊപ്പം കൂടുതൽ ശക്തമായ എഞ്ചിൻ ഓപ്ഷനുമായാണ് കോഡിയാക് ഇന്ത്യൻ വിപണിയിൽ ഇത്തവണ കളംനിറയുക. ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിന് ബിഎസ്-VI കംപ്ലയിന്റ് 2.0 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിനാകും ഇത്തവണ തുടിപ്പേകുക.

ഇന്ത്യക്കായി പുതിയ കോഡിയാക് എസ്‌യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ

ഇത് പരമാവധി 187 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തിയുള്ളതാണ്. ഈ എഞ്ചിൻ ഏഴ് സ്പീഡ് ഡി എസ് ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും സ്റ്റാൻഡേർഡായി ജോടിയാക്കുക. 4x4 സിസ്റ്റവും ഓഫറിൽ സ്കോഡ വാഗ്‌ദാനം ചെയ്യുമെന്നതും സ്വാഗതാർഹമാണ്.

MOST READ: പിക്കപ്പ് ട്രക്ക് ശ്രേണിയിലെ മത്സരം കടുപ്പിക്കാന്‍ ടൊയോട്ട; ഹിലക്സ് ഇന്ത്യയിലേക്കും

ഇന്ത്യക്കായി പുതിയ കോഡിയാക് എസ്‌യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ

2021 സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബാഹ്യ രൂപകൽപ്പനയിൽ വരുത്തിയ മാറ്റങ്ങളിൽ കറുത്ത ലംബ സ്ലേറ്റുകളുള്ള പുതിയ ബട്ടർലി ഗ്രിൽ, എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലൈറ്റുകൾ, പുതിയ സെറ്റ് അലോയ് വീലുകൾ എന്നിവയെല്ലാമായിരിക്കും ഉൾപ്പെടുക.

ഇന്ത്യക്കായി പുതിയ കോഡിയാക് എസ്‌യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ

എന്നിരുന്നാലും എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപഘടന മാറ്റമില്ലാതെ തുടരും. അകത്തളത്തിലാകും ഏറെയും നവീകരണം നടപ്പിലാക്കുക. അതിൽ പുതിയ കോഡിയാക്ക് ടു സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 9.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം ഒരുക്കും.

MOST READ: ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

ഇന്ത്യക്കായി പുതിയ കോഡിയാക് എസ്‌യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ

തീർന്നില്ല, അതോടൊപ്പം തന്നെ വെന്റിലേഷൻ, മസാജ് ഫംഗ്ഷനുകൾ എന്നിവയുള്ള മുൻ സീറ്റുകൾ, 10.25 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും ബിഎസ്-VI കോഡിയാക്കിൽ ഉൾക്കൊള്ളുന്നതായിരിക്കും.

ഇന്ത്യക്കായി പുതിയ കോഡിയാക് എസ്‌യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ

കൂടാതെ 10 സ്പീക്കറുകളുള്ള ഒരു അപ്‌ഡേറ്റുചെയ്‌ത കാന്റൺ-സോഴ്‌സ്ഡ് മ്യൂസിക് സിസ്റ്റവും കമ്പനി വാഗ്‌ദാനം ചെയ്യും. ഈ പുതിയ സവിശേഷതകൾ വാബനത്തിന്റെ ഇന്റീരിയറിനെ കൂടുതൽ ആഢംബരവും ഹൈടെക്കും ആക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda India Will Launch The New Kodiaq Facelift SUV In Q3 2021. Read in Malayalam
Story first published: Wednesday, June 2, 2021, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X