കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

കൊറിയൻ എസ്‌യുവികൾ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ പോരടിക്കാൻ എത്തി വിസ്‌മയം തീർത്തുകൊണ്ടിരിക്കുകയാണ് യൂറോപ്യൻ പാരമ്പര്യമുള്ള സ്കോഡ കുഷാഖ്. ഇന്ത്യക്കായി മാത്രം നിർമിച്ച വാഹനത്തെ എസ്‌യുവി പ്രേമികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നതും.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

കുഷാഖിനെ മൂന്ന് വേരിയന്റുകളിലാണ് സ്കോഡ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ രണ്ടെണ്ണം മാത്രമാണ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്നതും. എസ്‌യുവിയുടെ എൻട്രി ലെവൽ ആക്റ്റീവ് വേരിയന്റ് ഓട്ടോമാറ്റിക് നഷ്‌ടപ്പെടുത്തുകയും ചെയ്‌തു.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

എന്നാൽ ഓട്ടോമാറ്റിക് വാഹനങ്ങളുടെ ജനപ്രീതി കൂടിവരുന്ന ഈ സാഹചര്യത്തിൽ കുഷാഖിന്റെ എൻട്രി ലെവൽ ആക്റ്റീവ് വേരിയന്റിലേക്കും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ്. ഇക്കാര്യത്തെ കുറിച്ച് സൂചന നൽകുന്ന രജിസ്ട്രേഷൻ രേഖകൾ പുറത്തുവന്നതോടെയാണ് സ്കോഡയുടെ പുതിയ തീരുമാനം പുറംലോകമറിയുന്നത്.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകളാണ് കുഷാക്കിന്റെ എഞ്ചിൻ ഓപ്ഷനുകൾ. 1.0 ലിറ്റർ യൂണിറ്റിന് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുമ്പോൾ വലിയ എഞ്ചിനിൽ ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് യൂണിറ്റാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

വിപണിയിൽ എത്തുന്ന എസ്‌യുവിയുടെ മൂന്ന് വേരിയന്റുകൾ ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിവയാണ്. 1.5 ലിറ്റർ എഞ്ചിൻ ടോപ്പ് സ്റ്റൈൽ വേരിയന്റിൽ മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചെറിയ യൂണിറ്റ് മൂന്ന് വേരിയന്റുകളിലും വാഗ്ദാനം ചെയ്യുന്നു.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

സ്കോഡ നിലവിൽ മിഡിൽ മോഡലായ അംബീഷൻ വേരിയന്റിൽ നിന്നാണ് ഓട്ടോമാറ്റിക് ഓപ്ഷൻ എത്തിക്കുന്നത്. അതിന്റെ വില 14.19 ലക്ഷം രൂപയാണ്. അതേസമയം കുഷാഖിന്റെ അടിസ്ഥാന വില 10.49 ലക്ഷം രൂപയാണ്. എൻട്രി-ലെവൽ ആക്റ്റീവ് വേരിയന്റിന്റെ ഒരു ഓട്ടോമാറ്റിക് വേരിയന്റിന് ഏകദേശം 12 ലക്ഷം രൂപയോളമാകും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

അത് അംബീഷൻ മാനുവൽ വേരിയന്റിനേക്കാൾ താങ്ങാനാകുന്നതാകും എന്നതും ശ്രദ്ധേയമാകും. ഇത് കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് ഓപ്ഷനുകളിലൊന്നായി മാറുമെന്നതാണ് സ്കോഡയ്ക്ക് ഗുണകരമാകുന്ന മറ്റൊരു കാര്യം. രണ്ടാമതായി മാരുതി എസ്-ക്രോസായിരിക്കും ഉണ്ടാവുക.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

കുഷാഖ് ഒരു പ്രീമിയം ഓഫറായി തന്നെയാണ് സ്കോഡ സ്ഥാപിച്ചിരിക്കുന്നത്. വളരെയധികം പ്രാദേശികവൽക്കരിച്ച സ്കോഡയുടെ MQB A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് മിഡ്-സൈസ് എസ്‌യുവിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. വില പിടിച്ച് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വാഹനത്തെ കൂടുതല്‍ പ്രാദേശികവല്‍ക്കരിച്ച് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചതും.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

ഇന്ത്യയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ്, റെനോ ഡസ്റ്റർ, മാരുതി എസ്-ക്രോസ്, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയുമായാണ് സ്കോഡ കുശാഖ് മാറ്റുരയ്ക്കുന്നതും. വിപണിയിൽ എത്തി ഒരാഴ്ച്ച പിന്നിപ്പോഴേക്കും 2,000 ബുക്കിംഗുകൾ വരെ പിന്നിടാനും വാഹനത്തിന് സാധിച്ചിരുന്നു.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, ടോറാന്‍ഡോ റെഡ് മെറ്റാലിക്, ഹണി ഓറഞ്ച് മെറ്റാലിക്, കാര്‍ബണ്‍ സ്റ്റീല്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലും എസ്‌യുവി തെരഞ്ഞെടുക്കാം. സവിശേഷതകളുടെ കാര്യത്തിലും കേമനാണ് സ്കോഡയുടെ ഈ പുതുമോഡൽ എന്നതും കൈയ്യടി നേടുന്നുണ്ട്.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

പിയാനോ-ബ്ലാക്ക് ഉള്‍പ്പെടുത്തലുകളുള്ള ഒരു മള്‍ട്ടി-ലെയര്‍ ഡിസൈനാണ് ഡാഷ്ബോര്‍ഡിന് സമ്മാനിച്ചിരിക്കുന്നത്. ഒക്ടാവിയായില്‍ കാണുന്ന അതേ 2-സ്പോക്ക് സ്റ്റിയറിംഗ് വീലും മിഡ്-സൈസ് എസ്‌യുവിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതോടൊപ്പം 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സെമിഡിജിറ്റല്‍ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങള്‍ എന്നിവയും വാഹനത്തിന് പ്രീമിയംനെസ് സമ്മാനിക്കുന്നു.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

കൂടാതെ വെന്റിലേറ്റഡ് സീറ്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, പിന്‍ എസി വെന്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, 6-സ്പീക്കര്‍ സ്‌കോഡ ഓഡിയോ സിസ്റ്റം, സ്വമേധയാ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ അകത്തളത്തെ മറ്റ് സവിശേഷതകളാണ് എന്നതും മാറ്റുകൂട്ടുന്നു.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

കുഷാഖിനായി ഒരു മോണ്ടെ കാർലോ വേരിയന്റ് കൂടി സ്കോഡ ഒരുക്കുമെന്ന സൂചനകളും നൽകിയിട്ടുണ്ട്. ഉടനെയൊന്നും ഈ ടോപ്പ് എൻഡ് വേരിയന്റിന് വിപണിയിലേക്ക് പ്രതീക്ഷിക്കേണ്ടതില്ല. മികച്ച പ്രതികരണം ലഭിച്ച് മുന്നേറുമ്പോൾ വിൽപ്പന കൂട്ടാനായി അടുത്ത വർഷത്തോടെയാകും മോണ്ടെ കാർലോ വിൽപ്പനയ്ക്ക് സജ്ജമാവുക.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

റെഡ് കളർ ഓപ്ഷനിലാകും കുഷാഖിന്റെ മോണ്ടെ കാർലോ എഡിഷൻ അണിഞ്ഞൊരുങ്ങുക. മോണ്ടെ കാർലോ ബാഡ്ജുകൾ, സ്‌പോർട്ടിയർ 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, കറുപ്പിൽ പൂർത്തിയാക്കി മിററുകൾ, ഗ്രിൽ, റൂഫ് റെയിലുകൾ എന്നിവയും ഇതിന് ലഭിക്കും.

കുഷാഖിന്റെ എൻട്രി-ലെവൽ വേരിയന്റിലേക്കും ഓട്ടോമാറ്റിക് എത്തുന്നു, കൂടുതൽ അറിയാം

എസ്‌യുവിയുടെ അകത്തളത്തിലും മാറ്റങ്ങൾ സംഭവിച്ചേക്കാം. അതിൽ സ്പോർട്ടി ബ്ലാക്ക്, റെഡ് അപ്ഹോൾസ്റ്ററി, സ്പോർട്ടി ഫ്രണ്ട് സീറ്റുകൾ, വൈറ്റ് ആംബിയന്റ് ലൈറ്റിംഗ്, ചുവന്ന കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് ഉള്ള ബ്ലാക്ക് ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവയും കുഷാഖിന്റെ മോണ്ടെ കാർലോയിൽ സ്കോഡ ഒരുക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda kushaq entry level variant active to get automatic option soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X